പ്രണയത്തിന് കണ്ണില്ല എന്ന് നാം പലപ്പോഴും കേട്ടിട്ടുണ്ട്. യുകെയില്‍ (uk) നിന്നുള്ള 32 കാരിയായ ലോറ ഒ സള്ളിവന് തന്റെ കാമുകനെ അടുത്ത വര്‍ഷം വിവാഹം കഴിക്കാന്‍ പോകുകയാണ്. ഇത് വളരെ സാധാരണ കാര്യമാണെന്ന് തോന്നുമെങ്കിലും അതിലൊരു ട്വിസ്റ്റ് ഉണ്ട്. ലോറയുടെ കാമുകന് റീസ് (31) ഒരു ജയില്‍ തടവുകാരനാണ് (prisoner). 2021 മുതലാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. നാല് കുട്ടികളുടെ അമ്മയാണ് ലോറ.
തന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് വളരെയധികം സത്യസന്ധതയോടെ റീസ് തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ലോറയ്ക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയത്. പിന്നീടങ്ങോട്ട് ഇരുവരും കത്തുകള്‍ കൈമാറാന്‍ തുടങ്ങി. റീസ് അയ്ക്കുന്ന കത്തുകളും കവിതകളും ലോറയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഇവര്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നാണ് കഥയിലെ മറ്റൊരു ട്വിസ്റ്റ്. എന്നാലും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ജയില്‍ തടവുകാരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ (mobile application) വഴിയാണ് ലോറ റീസിനെ പരിചയപ്പെട്ടത്.
ലോറയുടെയും റീസിന്റെയും ബന്ധത്തിന് ലോറയുടെ അമ്മയും സഹോദരിയും പിന്തുണ നല്‍കിയിട്ടുണ്ട്. ജയിലില്‍ വെച്ചാണ് അവരുടെ വിവാഹം നടക്കുക. ചടങ്ങില്‍ ഒരു വൈദികനും ഒരു അതിഥിക്കും പ്രവേശനം അനുവദിക്കും. റീസ് ആണ് ലോറയോട് ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ജയില്‍ ജീവിതത്തെ തുടര്‍ന്ന് താനൊരു വ്യത്യസ്തനായ വ്യക്തിയായെന്ന് പറഞ്ഞാണ് റീസ് തന്റെ പ്രണയം അറിയിച്ചത്. അടുത്ത വര്‍ഷം റീസിനെ വിവാഹം കഴിക്കാനാണ് ലോറയുടെ പദ്ധതി.
Also Read-
Suriya| പത്താം ക്ലാസിൽ ഫുൾ മാർക്ക്; മിടുമിടുക്കിയാണ് സൂര്യയുടേയും ജ്യോതികയുടേയും മകൾ ദിയ
റീസിനെ നേരിട്ട് കാണണമെങ്കില്‍ ലോറയ്ക്ക് യുഎസിലേക്ക് പോകണം. അതിനാല്‍ തന്റെ ഓട്ടിസം ബാധിച്ച മൂത്ത മകന് ഒരു പാര്‍ട്ട്-ടൈം ജോലിക്കാരനെ തിരയുകയാണ് ലോറ. ജസ്റ്റിന് സോളമന് എന്ന 19കാരന്റെ കൊലപാതക കേസില്‍ 40 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് റീസ്. 17 ദിവസം തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചതിനു ശേഷമാണ് പ്രണത്തിലായതെന്ന് ഇരുവരും പറയുന്നു. വിവാഹത്തിനായി 2 മണിക്കൂറാണ് ജയിലില്‍ അനുവദിച്ചിരിക്കുന്നത്.
കെല്ലി ജേക്കബ്സ് എന്ന ഡച്ച് യുവതിയും ജയില്‍ തടവുകാരനായ ജെയിംസ് ഡെന്റലിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. 20 വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ് ജെയിംസ്. ഒരു വീഡിയോ കോളിലൂടെയാണ് ജെയിംസ് കെല്ലിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആദ്യം ജെയിംസുമായുള്ള ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ തടസം നിന്നെങ്കിലും പിന്നീട് ജെയിംസുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം അവര്‍ സമ്മതം നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്.
ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തി തന്നെ ജയിലിലാക്കിയ കാമുകിയെ വിചാരണ തടവുകാരന് വിവാഹം കഴിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഒഡീഷയിലെ ബാലസോറിലായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഇരുഭാഗത്തുമുള്ള അഭിഭാഷകര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.