HOME » NEWS » Buzz »

കർഫ്യു ലംഘിച്ച് നടുറോഡിൽ യുവതിയുടെ 'ഡാൻസ്'; വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്

പൊതുനിരത്തിലിറങ്ങി ഡാൻസ് വീഡിയോ ചിത്രീകരിച്ചതിനാണ് രാജ്കോട്ടില്‍ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

News18 Malayalam | news18-malayalam
Updated: April 17, 2021, 4:48 PM IST
കർഫ്യു ലംഘിച്ച് നടുറോഡിൽ യുവതിയുടെ 'ഡാൻസ്'; വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്
കർഫ്യുവിനിടെ നടുറോഡിൽ യുവതിയുടെ 'ഡാൻസ്'; കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്ത് പൊലീസ്
  • Share this:
രാജ്കോട്ട്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്. ജനങ്ങളുടെ സഞ്ചാരം പരമാവധി കുറയ്ക്കുന്നതിനായി രാത്രി കർഫ്യു, വാരാന്ത്യ ലോക്ക്ഡൗൺ തുടങ്ങി പല നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് പ്രതിദിനകണക്കുകൾ രണ്ടുലക്ഷത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി തന്നെയാണ് നടപ്പാക്കുന്നത്. ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികളും സ്വീകരിക്കുന്നുണ്ട്.

ഇത്തരത്തിൽ കോവി‍ഡ് മാനദണ്ഡം ലംഘിച്ചതിന് 25കാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുകയാണ് ഗുജറാത്ത് പൊലീസ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പലയിടത്തും രാത്രി കർഫ്യു നടപ്പിലാക്കിയിട്ടുണ്ട്. ഇത് ലംഘിച്ച് പൊതുനിരത്തിലിറങ്ങി ഡാൻസ് വീഡിയോ ചിത്രീകരിച്ചതിനാണ് രാജ്കോട്ടില്‍ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഇവന്‍റ് മാനേജ്മെന്‍റ് രംഗത്ത് പ്രവർത്തിക്കുന്ന പ്രിഷ റാത്തോഡ് എന്ന യുവതിയാണ് ഇതെന്ന് പിന്നീട് വ്യക്തമായി. ഇംഗ്ലീഷ് പാട്ടിന് ചുവടു വച്ച് നടുറോഡില്‍ നിന്നും ഡാൻസ് ചെയ്യുന്ന വീഡിയോ ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് പ്രിഷ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ വീഡിയോ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെടലുണ്ടായത്.

Also Read-ഭാര്യയ്ക്ക് പാറ്റയെ പേടി; മൂന്ന് വർഷത്തിനിടയിൽ 18 തവണ വീട് മാറി; വിവാഹ മോചനം വേണമെന്ന് ഭർത്താവ്

മഹിളാ കോളജിന് സമീപത്തെ അണ്ടർപാസിൽ നിന്ന് രാത്രി പതിനൊന്നോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ധാരാളം ഫോളോവേഴ്സുള്ള ഇവർ സ്ഥിരമായി ഇത്തരം വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ടെന്നും പൊലീസ് പറയുന്നു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതതിന് പിന്നാലെ തന്നെ യുവതി ഖേദപ്രകടനം നടത്തി രംഗത്തെത്തിയിരുന്നു. തെറ്റ് മനസിലാക്കി താൻ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ കുറച്ചാളുകൾ ചേർന്ന് അത് വൈറലാക്കുകയായിരുന്നു എന്നുമാണ് ഖേദപ്രകടന വീഡിയോയിൽ ഇവർ പറയുന്നത്.



"തെറ്റ് മനസിലാക്കിയതോടെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ചിലർ ഈ വീഡിയോ വൈറലാക്കി. അത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. കോവിഡ് സംബന്ധിച്ച സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് എല്ലാവരോടും എന്റെ അഭ്യർത്ഥന' എന്നായിരുന്നു വാക്കുകൾ.
Published by: Asha Sulfiker
First published: April 17, 2021, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories