വിമാനത്തിനുള്ളിൽ വച്ച് ഭർത്താവിനെ തല്ലി ഭാര്യ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയും സർക്കാരുകളും കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ മാസ്ക് നിർബന്ധമായും വേണമെന്ന് പലയാവർത്തി പറയുമ്പോഴും അത് ധരിക്കാത്തതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാതെ തർക്കിക്കുന്നവർ ഈ വീഡിയോ കാണുക.
വിമാനത്തിനുള്ളിൽ വച്ച് ഭർത്താവ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചതാണ് ഭാര്യയെ ചൊടിപ്പിച്ചത്. ഈസിജെറ്റ് വിമാനത്തിനുള്ളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇയാൾ യാതൊരു വിധേനെയെയും മാസ്ക് ധരിക്കാൻ കൂട്ടാക്കിയില്ല. മാസ്ക് ധരിക്കണമെന്നു സഹയാത്രക്കാർ ആവശ്യപ്പെട്ടിട്ടും ഇയാൾ വഴങ്ങിയില്ല. തുടക്കത്തിൽ അവരുമായിട്ടായിരുന്നു തർക്കം. (വീഡിയോ ചുവടെ)
മാസ്ക് വയ്ക്കുക എന്നത് ഒരു നുണയാണെന്നാണ് ഇയാളുടെ വാദം. അങ്ങനെ പറയുന്നിടത്തോളം കാലം മാസ്കില്ലാതെ ജീവിക്കാൻ നിങ്ങൾക്കൊന്നും സാധിക്കില്ല എന്ന വിചിത്രമായ വാദമാണ് ഇയാൾ ഉയർത്തുന്നത്.
ക്ഷുഭിതനായ ഇയാളെ സമാധാനിപ്പിക്കാനാണ് ഭാര്യ കടന്നു വരുന്നത്. പക്ഷെ ഭാര്യക്കും നിയന്ത്രണം വിടാൻ അധിക നേരം വേണ്ടി വന്നില്ല. ഭാര്യയോട് കയർക്കാൻ ആരംഭിച്ചതും ഒരു തല്ല് കൊണ്ട് അവർ മറുപടി കൊടുത്തു. ഇയാൾ ഭാര്യയെ തിരികെ തല്ലാൻ തുടങ്ങിയതും സഹയാത്രക്കാർ ഇടപെട്ടു.
വിമാനം ലാൻഡ് ചെയ്യാൻ നേരമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഒടുവിൽ പോലീസ് രംഗത്തെത്തി. മാസ്ക് വയ്ക്കാത്തതിനും ബഹളം ഉണ്ടാക്കിയതിനുമാണ് ഇയാൾക്കെതിരെ പരാതി ഉയർന്നത്. ഈ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറിയിട്ടുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.