• HOME
 • »
 • NEWS
 • »
 • buzz
 • »
 • WOMAN SUES DATING AGENCY FOR MATCHING HER WITH MAN SHORTER THAN SIX FEET KM

Dating | ആറടി പൊക്കമുള്ള പങ്കാളിയെ കിട്ടിയില്ല; ഡേറ്റിങ്ങ് ഏജന്‍സിയ്‌ക്കെതിരെ യുവതി കേസ് കൊടുത്തു

ഓസ്‌ട്രേലിയന്‍ ഡേറ്റിങ്ങ് ഏജന്‍സിയായ എലൈറ്റ് ഇന്‍ട്രൊഡക്ഷന്‍സിനെതിരെയാണ് എലീന്‍ റീഫണ്ടും ഔദ്യോഗിക ക്ഷമാപണവുമാവശ്യപ്പെട്ട് കേസ് കൊടുത്തത്‌

ഓസ്‌ട്രേലിയന്‍ ഡേറ്റിങ്ങ് ഏജന്‍സിയായ എലൈറ്റ് ഇന്‍ട്രൊഡക്ഷന്‍സിനെതിരെയാണ് എലീന്‍ റീഫണ്ടും ഔദ്യോഗിക ക്ഷമാപണവുമാവശ്യപ്പെട്ട് കേസ് കൊടുത്തത്‌

ഓസ്‌ട്രേലിയന്‍ ഡേറ്റിങ്ങ് ഏജന്‍സിയായ എലൈറ്റ് ഇന്‍ട്രൊഡക്ഷന്‍സിനെതിരെയാണ് എലീന്‍ റീഫണ്ടും ഔദ്യോഗിക ക്ഷമാപണവുമാവശ്യപ്പെട്ട് കേസ് കൊടുത്തത്‌

 • Share this:
  നിങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം എന്ന മോഹന വാഗ്ദാനവുമായാണ് ഓരോ മാട്രിമോണി സൈറ്റുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

  ഇത്തരം ഏജന്‍സികളില്‍ നിന്നും പലതരത്തിലുള്ള ഉറപ്പുകളും വാഗ്ദാനങ്ങളും ലഭിക്കുന്ന ഉപഭോക്താക്കള്‍, തങ്ങളുടെ പങ്കാളിയെ അന്വേഷിക്കുന്ന ഉത്തരവാദിത്തം ഇവരുമായി പങ്കിടുന്നു. എന്നാല്‍ തങ്ങളുടെ കക്ഷിയ്ക്ക് അയാളാഗ്രഹിക്കുന്ന ശാരീരിക സ്വഭാവ സവിശേഷതകള്‍ ഉള്ള പങ്കാളിയെ നല്‍കുന്നതില്‍ ഇവര്‍ക്ക് വീഴ്ച പറ്റിയാല്‍ എന്താകും സംഭവിക്കുക?

  ചിലയാളുകള്‍ ഇത്തരം വിവാഹ ഏജന്‍സികളെ കുറ്റം പറഞ്ഞ് മാറി നിൽക്കുമായിരിക്കും. എന്നാല്‍, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയായ എലീന്‍ മൂറിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു അനുഭവം ഉണ്ടായാല്‍ നിയമപരമായ നടപടിയില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കണ്ട. തനിക്കായ് ആറടി നീളമുള്ള പങ്കാളിയെ കണ്ടത്താന്‍ കഴിയാത്ത ഡേറ്റിങ്ങ് ഏജന്‍സിയ്‌ക്കെതിരെയാണ് എലീന്‍ കേസു കൊടുത്തത്.

  ഓസ്‌ട്രേലിയന്‍ ഡേറ്റിങ്ങ് ഏജന്‍സിയായ എലൈറ്റ് ഇന്‍ട്രൊഡക്ഷന്‍സിനെതിരെയാണ് എലീന്‍ 4,995 ഓസ്‌ട്രേലിയന്‍ ഡോളര്‍ (2,67,00 രൂപ) റീഫണ്ടും ഔദ്യോഗിക ക്ഷമാപണവുമാവശ്യപ്പെട്ട് കേസ് കൊടുത്തതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏജന്‍സിയില്‍ ചേരാന്‍ അടച്ച തുകയാണിത്. താന്‍ ആവശ്യപ്പെട്ട ആറടി ഉയരം ഇല്ലാത്തയാളെ തനിക്കായി കണ്ടെത്തിയതിനാണ് മാപ്പ് പറയണമെന്ന് എലീന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2019ലാണ് എലീന്‍ എലൈറ്റ് ഇന്‍ട്രൊഡക്ഷന്‍സില്‍ വിവാഹാലോചനകള്‍ക്കായി അക്കൊണ്ടെടുത്തത്. അന്ന് താന്‍ അന്വേഷിക്കുന്നത്, ഓസ്‌ട്രേലിയന്‍/ഐറിഷ് വംശജനായ, റോമന്‍, കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആറടിയില്‍ കൂടുതല്‍ പൊക്കമുള്ള ആളെയാണന്ന് എലീന്‍ ഏജന്‍സിയെ അറിയിച്ചിരുന്നു. എലീന്റെ കുടുംബത്തില്‍ അവളൊഴികെയുള്ളവരെല്ലാം ഉയരമുള്ളവരായി കണക്കാക്കപ്പെടുന്നതിനാലാണ് ആറടി പൊക്കം തന്നെ വേണമെന്ന് എലീന്‍ നിഷ്‌കര്‍ഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

  തന്റെ ആവശ്യപ്പെട്ട പ്രകാരമുള്ള വ്യക്തിയെ ലഭിക്കാത്ത സാഹചര്യത്തിലാണ്, വിക്ടോറിയന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ എലീന്‍ പരാതി നല്‍കിയത്. ഒരു ഡോക്ടര്‍ കൂടിയായ എലീന്‍, താന്‍ തന്റെ ആവശ്യങ്ങള്‍, ഏജന്‍സിയുടെ ‘സൈക്കോതെറാപ്യൂട്ടിക്ക് കണ്‍സള്‍ട്ടന്റ്’ ആയ ലിസ ഹായസിനോട് വിശദീകരിച്ചിരുന്നുവെന്ന് ട്രിബ്യൂണല്‍ വാദം കേള്‍ക്കുന്നതിനിടെ എലീന്‍ മൊഴി കൊടുത്തു. അവളുടെ ആവശ്യങ്ങള്‍ക്ക് യോജിച്ച ഒരാളെ കണ്ടെത്തിയെന്നും അയാള്‍ ഒരു ബന്ധത്തിന് തയ്യാറാണന്നുമാണ് ലിസ തന്നെ അറിയിച്ചതെന്ന് എലീന്‍ അവകാശപ്പെടുന്നു.

  ഡേറ്റിങ്ങ് ഏജന്‍സി ഡേവിഡ് എന്നയാളെയാണ് എലീന് പരിചയപ്പെടുത്തിക്കൊടുത്തത്. ഇയാള്‍ക്ക് ഏതാണ്ട് ആറടിപൊക്കമുണ്ടെന്ന് ലിസ അവകാശപ്പെടുന്നുണ്ടായിരുന്നു. ഡേവിഡിന് ആറടി പൊക്കമില്ലാതെയിരുന്നത് എലീനെ ഞെട്ടിച്ചുകളഞ്ഞെന്നും, അതിനാല്‍ ഇയാളെ വീണ്ടും കാണാന്‍ ശ്രമിച്ചില്ലന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, പലതവണ എലീന്‍ ലിസയുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ലിസ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല എന്ന് എലീന്‍ പറയുന്നു.

  ട്രീബ്യൂണ്‍ അംഗമായ ഡാനിയേല്‍ ഗാല്‍വില്‍ ഒരു സ്വകാര്യ ഒത്തുതീര്‍പ്പിലെത്താനാണ് എലീനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്, എന്നാല്‍ അപ്പോഴും, റീഫണ്ട് ലഭിക്കുമോ എന്ന കാര്യം സംശയത്തിലാണ്. അതേസമയം, 4,995 ഡോളറിന്റെ റീഫണ്ടും, കൂടാതെ നിയമപരമായി ചെലവഴിച്ച തുകയ്ക്കും മീതെ ‘വാക്കാലുള്ള കരാറിന്റെ ലംഘനവും, തെറ്റിദ്ധാരണയുളവാക്കുന്ന പെരുമാറ്റവും, ഭീഷണിപ്പെടുത്തലും’ അടിസ്ഥാനമാക്കി ക്ഷമാപണക്കത്തും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എലീന്‍ മൂര്‍.
  Published by:Karthika M
  First published:
  )}