നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • സ്ക്രാച്ച് ചെയ്യൂ, അച്ഛനായെന്ന് കണ്ടെത്തൂ; ഭർത്താവിന് സ്ക്രാച്ച് കാർഡ് നൽകി ഗർഭിണിയായ വിവരം അറിയിച്ച ഭാര്യയുടെ വീഡിയോ വൈറൽ

    സ്ക്രാച്ച് ചെയ്യൂ, അച്ഛനായെന്ന് കണ്ടെത്തൂ; ഭർത്താവിന് സ്ക്രാച്ച് കാർഡ് നൽകി ഗർഭിണിയായ വിവരം അറിയിച്ച ഭാര്യയുടെ വീഡിയോ വൈറൽ

    Woman surprises her husband by handing over a scratch card to announce pregnancy | അച്ഛനാവാൻ പോകുന്ന വിവരം സ്ക്രാച്ച് കാർഡിലൂടെ അറിയുന്ന യുവാവിന്റെ വീഡിയോ വൈറൽ

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      അച്ഛനും അമ്മയുമാവാൻ പോകുന്നു എന്ന കാര്യം ആരെയാണ് സന്തോഷിപ്പിക്കാത്തത്? ഓരോരുത്തരും അക്കാര്യം പല തരത്തിലാണ് ആഘോഷിക്കുന്നത്. സിനിമകളിൽ ഈ ഒരവസരം എന്നും ആഘോഷത്തിന്റേതാണ്. പാട്ടും നൃത്തവും ഗർഭിണിയെ പരിചരിക്കാൻ ഉള്ള ചിട്ടവട്ടങ്ങളും എല്ലാമായി അതങ്ങനെ പൊലിപ്പിച്ചുള്ള അവതരണമാവും കാണാൻ കഴിയുക. സിനിമകളിൽ കണ്ട പോലെയാവില്ല പലപ്പോഴും ജീവിതത്തിൽ. എന്നിരുന്നാലും ആ സന്തോഷത്തിന് അതിരുണ്ടാവില്ല. വിദേശ രാജ്യങ്ങളിലും മറ്റും അതൊരു പ്രത്യേക ചടങ്ങായി ആഘോഷിക്കുന്നവർ ഒട്ടേറെയുണ്ട്.

      ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു സ്ക്രാച്ച് കാർഡ് വഴിയാണ് താൻ അച്ഛനാവാൻ പോകുന്ന വിവരം ഒരാൾ മനസ്സിലാക്കിയത്. അതിനായി കടകളിൽ ലഭിക്കുന്ന ഫെയിക് ലോട്ടറി ആണ് ഭാര്യ കരുതി വച്ചതു. ആദ്യം സ്ക്രാച്ച് ചെയ്യുന്ന കാർഡുകളിൽ പ്രത്യേകിച്ചും ഒന്നും ലഭിക്കുന്നില്ല. എന്നാൽ, അവസാനം കാത്തിരുന്ന ആ സ്ക്രാച്ച് കാർഡിന്റെ വരവാണ്.

      അമേരിക്കയിലെ അരിസോണ സ്വദേശികളായ ദമ്പതികളാണ് ഈ വീഡിയോയിൽ. അൽപ്പം സർഗ്ഗാത്മകമായി തന്നെ താൻ ഗർഭിണിയായ വിവരം അറിയിക്കാനായിരുന്നു അവരുടെ ശ്രമം. ഹെയ്‌ലി ബെയ്ജ് എന്ന ഭാര്യയും റിക്ക് എന്ന ഭർത്താവുമാണ് ഈ വീഡിയോയിൽ. (വീഡിയോ ചുവടെ)



      അച്ഛനാവുന്നു എന്നറിയുന്നതും ഉണ്ടാവുന്ന റിക്കിന്റെ ഭാവമാറ്റം ആണ് വീഡിയോയുടെ ഹൈലൈറ്റ്. തന്റെ സന്തോഷം ഉച്ചത്തിൽ വിളിച്ചറിയിച്ച റിക്ക് ഭാര്യയെ കെട്ടിപ്പിടിക്കുന്നു.

      ആത്മഹത്യാ മോഡലിൽ പ്രീ വെഡ്ഡിംഗ് ഷൂട്ട്

      ഒറ്റ നോട്ടത്തിൽ കണ്ടാൽ ആറ്റിൽ ചാടി ജീവനൊടുക്കിയ കമിതാക്കളും അവർക്കരികിൽ ഉള്ള ആൾക്കാരും എന്ന തോന്നലാണ് ഈ വീഡിയോ നൽകുക. പക്ഷെ അതങ്ങനെയല്ല എന്ന് വൈകാതെ മനസ്സിലാവും.

      രണ്ടു പേരുടെയും കാലുകൾ വള്ളികൊണ്ട് കൂട്ടിക്കെട്ടി, ചുറ്റും ചപ്പുചവറുകൾ നിറഞ്ഞ്, ജീവനില്ലാത്ത പോലെ വെള്ളത്തിൽ കിടക്കുകയാണ് ഈ നവ വരനും വധുവും. ഇരുവരെയും അരയിൽ ചേർത്തു കെട്ടിയിട്ടുണ്ട്. ജീവനൊടുക്കിയ ശേഷം ശരീരങ്ങൾ കരയിൽ അടിഞ്ഞ പോലെയാണ് ഈ വീഡിയോയുടെ ചിത്രീകരണം.

      Also read: ആത്മഹത്യാ മോഡലിൽ ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട്‌; വീഡിയോ വൈറൽ

      എന്തായാലും വിവാഹത്തിന് മുൻപ് ഇത്തരമൊരു സാഹസ ഷൂട്ടിന് ഒരുങ്ങിയിരിക്കുകയാണ് ഈ ദമ്പതികൾ. സ്വന്തം വിവാഹ ഫോട്ടോഗ്രാഫിക്ക് വേണ്ടി ഇത്തരമൊരു 'കടുംകൈ' ചെയ്ത ദമ്പതികളെ പലരും വിമർശിച്ചു കൊണ്ട് കമന്റു സെക്ഷനിൽ എത്തിയിട്ടുണ്ട്. ഗൗതം കശ്യപ് എന്ന വ്യക്തിയുടെ ഫേസ്ബുക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

      Summary: This is about a viral video doing the rounds on internet. A to-be-dad in the US comes to know about his new role when wife gifts him a surprise scratch card. In one of the cards, the good news is hidden. Their sudden joyous celebration is featured in the video
      Published by:user_57
      First published:
      )}