ജലജീവികളിൽ ഏറ്റവും അപകടകരമായവയിൽ ഒന്നായി മുതലകളെ കണക്കാക്കുന്നു. ഒന്ന് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് നിങ്ങളെ ആക്രമിക്കാൻ അവർ കഴിവുള്ളവരാണ്. ഇത്തരം അപകടങ്ങൾക്കിടയിലും ചിലർ ചീങ്കണ്ണികളുടേയോ മുതലകളുടേയോ അടുത്തേക്ക് പോകാൻ ഭയപ്പെടുന്നില്ല. വന്യമൃഗങ്ങളെ നേരിടാൻ ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും, ശരിയായ മാർഗനിർദേശത്തോടെ അത് ചെയ്യുന്നതാണ് എപ്പോഴും ഉചിതം. അടുത്തിടെ ഒരു മുതലക്കൊപ്പം നീന്തുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു.
അണ്ടർവാട്ടർ ഗേറ്റർ ടൂറുകൾ നടത്തുമെന്ന് അവകാശപ്പെടുന്ന ക്രിസ്റ്റഫർ ഗില്ലറ്റ് എന്ന ഉപയോക്താവ് മാർച്ച് 8 ന് വൈറൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ക്ലിപ്പിൽ ബിക്കിനി ധരിച്ച ഒരു സ്ത്രീ വെള്ളത്തിനടിയിൽ നീന്തുന്നത് കാണാം. അതേസമയം ഒരു വലിയ മുതല മുകളിലേക്ക് നീങ്ങുന്നുണ്ട്. ചീങ്കണ്ണിയുടെ ഒപ്പം നീന്തുന്ന സ്ത്രീ നിർഭയയാണ്. വീഡിയോ ദൃശ്യം ചുവടെയുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാണാം.
View this post on Instagram
ചീങ്കണ്ണിയുടെ കീഴെ ബാക്ക്‌സ്ട്രോക്ക് ചെയ്യുന്ന സ്ത്രീയെ വീഡിയോയിൽ കാണാം. ചീങ്കണ്ണിയുടെ അടുത്ത് നീന്തുകയായിരുന്ന സ്ത്രീ അവസാന നിമിഷങ്ങളിൽ താഴെ നിന്ന് അപകടകരമായ ഉരഗത്തെ സ്പർശിച്ചു.
പോസ്‌റ്റിന്റെ അടിക്കുറിപ്പ് പ്രകാരം ചീങ്കണ്ണിയുടെ പേര് കാസ്‌പർ എന്നും ചീങ്കണ്ണികളെ കൈകാര്യം ചെയ്യാൻ പരിശീലിച്ച സ്ത്രീയുടെ പേര് ഗാബി എന്നുമാണ്.
Summary: Woman swimming with alligator in a viral video getting attention on social media space. The video surfaced on Instagram
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.