• HOME
  • »
  • NEWS
  • »
  • buzz
  • »
  • കാമുകനെ വിവാഹം ചെയ്യാൻ യുവതി ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് നീന്തി; ശേഷം വമ്പൻ ട്വിസ്റ്റ്

കാമുകനെ വിവാഹം ചെയ്യാൻ യുവതി ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് നീന്തി; ശേഷം വമ്പൻ ട്വിസ്റ്റ്

ബംഗാൾ കടുവകൾക്ക് പേരുകേട്ട വനം താണ്ടിയും കൂടിയായിരുന്നു 22കാരിയുടെ യാത്ര. ശേഷം സംഭവിച്ചത്

നീന്തിക്കടന്ന യുവതി

നീന്തിക്കടന്ന യുവതി

  • Share this:
    സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രണയകഥയുമായി അക്ഷരാർത്ഥത്തിൽ 'കടൽ കടന്ന്' ബംഗ്ളാദേശി യുവതി. ഇന്ത്യയിലെ കാമുകനെ കാണാനും വിവാഹം ചെയ്യാനുമാണ് ഇവർ എത്തിച്ചേർന്നത്. 22കാരിയായ യുവതി ഇന്ത്യയിൽ നിന്നുള്ള കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടക്കുകയായിരുന്നു. സുന്ദർബനിലെ വനങ്ങളെ ധൈര്യപൂർവം മറികടന്ന്, ഒരു മണിക്കൂർ കൊണ്ട് നീന്തി ഇന്ത്യയിൽ പ്രവേശിച്ച് യുവതി തന്റെ പ്രിയതമനുമായി ഒന്നിച്ചു.

    കൃഷ്ണ മണ്ഡൽ എന്ന ബംഗ്ലാദേശി യുവതിയാണ് അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്‌പോർട്ട് ഇല്ലാത്തതിനാൽ അവർ അനധികൃതമായി അതിർത്തി കടക്കാൻ തീരുമാനിക്കുകയായിരുന്നു.

    റോയൽ ബംഗാൾ കടുവകൾക്ക് പേരുകേട്ട സുന്ദർബൻസിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് നദിയിൽ ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. പിന്നീട് എന്ത് സംഭവിച്ചു എന്നറിയാമോ?

    മൂന്ന് ദിവസം മുമ്പ് കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ വെച്ച് കൃഷ്ണയും അഭിക്കും വിവാഹിതരായി. എന്നാൽ, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച യുവതിയെ അറസ്റ്റ് ചെയ്തു.

    കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.



    ഈ വർഷമാദ്യം ഒരു ബംഗ്ലാദേശി കൗമാരക്കാരൻ ഇന്ത്യയിൽ നിന്ന് ചോക്ലേറ്റ് വാങ്ങാൻ അതിർത്തി കടന്നിരുന്നു.

    എമാൻ ഹൊസൈൻ എന്ന ബാലൻ, ഒരു ചെറിയ നദി നീന്തിക്കടന്ന് വേലിയുടെ വിടവിലൂടെ അതിർത്തി കടന്ന് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് ബാർ സ്വന്തമാക്കി. കൗമാരക്കാരനെ ലോക്കൽ പോലീസിന് കൈമാറി. തുടർന്ന് കോടതിയിൽ ഹാജരാക്കി. തുടർന്ന് കുട്ടിയെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    കഴിഞ്ഞ വർഷം മറ്റൊരു സംഭവമുണ്ടായിട്ടുണ്ട്. വിസ ലഭിക്കുന്നത് തടസ്സമായപ്പോൾ, ഒരു ബംഗ്ലാദേശി യുവതി തന്റെ ചികിത്സയ്ക്കായി രാജ്യാന്തര അതിർത്തി കടക്കാൻ തീരുമാനിക്കുകയായിരുന്നു.

    എന്നാൽ ബിഎസ്എഫ് പിടികൂടിയപ്പോൾ, പ്രോസിക്യൂട്ട് ചെയ്യുന്നതിനുപകരം, സൗഹാർദ്ദത്തിന്റെ രൂപമായി ബോർഡർ ഗാർഡ് ബംഗ്ലാദേശിന് (ബിജിബി) അവരെ കൈമാറുകയായിരുന്നു.

    ദക്ഷിണ ബംഗാൾ അതിർത്തിക്ക് കീഴിലുള്ള ബിഎസ്എഫ് ജവാൻമാർ നോർത്ത് 24 പർഗാനാസ് ജില്ലയുടെ അതിർത്തി പ്രദേശത്ത് അനധികൃതമായി ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുന്നതിനിടെ ബംഗ്ലാദേശി യുവതിയെ പിടികൂടുകയായിരുന്നു. ബംഗ്ലാദേശിലെ നൗഗാവ് ജില്ലയിൽ താമസിക്കുന്ന 33 കാരിയായ സ്ത്രീയാണ് അതിർത്തി കടന്നത്.

    Summary: In what could be called a straight out of fairy tale saga, a 22-year-old woman from Bangladesh swam across border to find love in India. The woman fell in love with a man she met over Facebook and wanted to marry him. She did not have a passport and swam all the way from a neighbouring country to India
    Published by:user_57
    First published: