HOME /NEWS /Buzz / പൂവാലനെ 20 സെക്കൻഡിൽ 40 തവണ തുരുതുരെ അടിച്ച് യുവതിയുടെ 'തല്ലുമാല'; വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേർ

പൂവാലനെ 20 സെക്കൻഡിൽ 40 തവണ തുരുതുരെ അടിച്ച് യുവതിയുടെ 'തല്ലുമാല'; വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേർ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

യുവതിയുടെ 'തല്ലുമാല' വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേർ

  • Share this:

    20 സെക്കന്റ് കൊണ്ട് യുവാവിനെ 40 തവണ നിർത്താതെ തല്ലി യുവതിയുടെ ‘തല്ലുമാല’. ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു. ഉത്തർപ്രദേശിലെ യുവതിയാണ് പൂവാലനെ തെരുവിലിരുത്തി തുരുതുരെ അടിച്ചത്. കാലിലെ ചെരുപ്പ് രണ്ടു കൈകളിലും പിടിച്ചാണ് യുവതി യുവാവിനെ തല്ലിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ ഒറായി നഗരത്തിലാണ് സംഭവം. ഇയാൾ മദ്യപിച്ചുകൊണ്ടു യുവതിയെ ശല്യം ചെയ്യുകയായിരുന്നു. യുവതിയുടെ ‘തല്ലുമാലയ്ക്ക്’ ശേഷം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. വീഡിയോക്ക് ഹിന്ദിയിലാണ് ക്യാപ്‌ഷൻ.

    ഒട്ടേറെപ്പേർ യുവതിയെ അനുകൂലിച്ചു കൊണ്ട് വീഡിയോക്ക് കമന്റുമായി രംഗത്തെത്തി. ശരവേഗത്തിൽ ഒരാളെ തല്ലാൻ കഴിയുന്നതെങ്ങനെ എന്ന് പലരും അത്ഭുതം കൂറി. വീഡിയോ ചുവടെ കണ്ടുനോക്കാം.

    പൂവാലനെ അവളൊരു പാഠം പഠിപ്പിച്ചു, ഇത്തരത്തിൽ പ്രതികരിക്കാൻ എല്ലാ സ്ത്രീകൾക്കും ധൈര്യമുണ്ടാവട്ടെ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

    5G കണക്ഷന് പോലും ഇത്രയും വേഗമുണ്ടോ എന്നായി മറ്റൊരാളുടെ ആശ്ചര്യം.

    വീഡിയോ പലയിടങ്ങളിൽ നിന്നായി മുപ്പതു ലക്ഷത്തിലധികം വ്യൂസ് നേടി എന്ന് കണക്കുകൾ.

    Summary: A video on Twitter shows a woman thrashing an eve-teaser up using her footwear. The woman managed to make 40 slaps in a short span of 20 seconds. Many have lauded her gesture saying women need this much courage to put an end to these kind of eve-teasers

    First published:

    Tags: Thallumaala movie, Viral video