• HOME
  • »
  • NEWS
  • »
  • buzz
  • »
  • Video viral | ഡെലിവറി ബോയിയെ യുവതി ചെരിപ്പൂരി തല്ലി; വീഡിയോ വൈറൽ

Video viral | ഡെലിവറി ബോയിയെ യുവതി ചെരിപ്പൂരി തല്ലി; വീഡിയോ വൈറൽ

Woman thrashed delivery boy with shoes and video goes viral | ഷാൾ കൊണ്ട് മുഖം മറച്ചതിനാൽ മർദ്ദിച്ച യുവതി ആരാണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ഫുഡ് ഡെലിവറി ബോയിയെ (food delivery boy) ചെരുപ്പുകൊണ്ട് മർദിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വ്യാഴാഴ്ച വൈകുന്നേരം ജബൽപൂർ ജില്ലയിലെ റസൽ ചൗക്കിന് സമീപമാണ് വീഡിയോ റെക്കോർഡ് ചെയ്തത്. എന്നാൽ, പെൺകുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

    പെൺകുട്ടി തന്റെ സ്കൂട്ടറിൽ ചൗക്കിൽ നിന്ന് കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, ഡെലിവറി ബോയ് റോംഗ് സൈഡിൽ നിന്നുമെത്തി പെൺകുട്ടിയുടെ സ്കൂട്ടിയിൽ ഇടിച്ചു. പെൺകുട്ടി നിലത്ത് വീണു, അതിനുശേഷം അവൾ എഴുന്നേറ്റ് ബൈക്ക് യാത്രികനെ ചെരുപ്പുകൊണ്ട് അടിക്കാൻ തുടങ്ങി.

    സമീപവാസികൾ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ആരെയും ചെവിക്കൊണ്ടില്ല. അവൾ യുവാവിനെ മർദ്ദിച്ചുകൊണ്ടേയിരുന്നു. എന്നാൽ സംഭവം നടക്കുമ്പോൾ പെൺകുട്ടി ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം. (വീഡിയോ ചുവടെ)



    വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, വിഷയത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് ഓംതി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് എസ്പിഎസ് ബാഗേൽ പറഞ്ഞു. സംഭവത്തിൽ എന്തെങ്കിലും പരാതി ലഭിച്ചാൽ ബന്ധപ്പെട്ട വ്യക്തിക്കെതിരെ കേസെടുക്കുമെന്നും ബാഗേൽ കൂട്ടിച്ചേർത്തു.

    കഴിഞ്ഞ മാസം മറ്റൊരിടത്ത് ഡെലിവറി ബോയ് യുവതിയെ മർദ്ദിക്കുന്ന ദൃശ്യം വൈറലായിരുന്നു.

    ഒഡിഷയിൽ ഇന്ദിരാഗാന്ധി പാർക്കിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം പെൺകുട്ടി കാമുകനുമായി രൂക്ഷമായ തർക്കത്തിലേർപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അവർ കാമുകനെ വാക്കാലും ശാരീരികമായും പീഡിപ്പിക്കുന്നതും അയാൾക്ക് നേരെ കല്ലെറിയുന്നതും വീഡിയോയിൽ കാണാം. കാഴ്ചക്കാർ സംഭവസ്ഥലത്ത് തടിച്ചുകൂടി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ തുടങ്ങിയതോടെ യുവതി കൂടുതൽ പ്രകോപിതയാവുകയും വഴിയാത്രക്കാരന്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.

    അപ്പോഴാണ് ഒരു ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് ഇടപെട്ട് വഴക്കിട്ടവർക്ക് ഇടയിൽ സമാധാനമുണ്ടാക്കാൻ ശ്രമിച്ചത്. പെൺകുട്ടി ഉപയോഗിച്ച മോശം പ്രയോഗങ്ങളെ ഇയാൾ എതിർത്തപ്പോൾ അവർ പ്രകോപിതയാവുകയും മോശം ഭാഷയിൽ അവനെ ശകാരിക്കുകയും ചെയ്തു. പെൺകുട്ടി ഡെലിവറി ബോയിയെ അധിക്ഷേപിച്ച ശേഷം ഇത് രൂക്ഷമായ വാക്ക് തർക്കത്തിന് കാരണമായി.

    ഡെലിവറി ബോയ് ഒടുവിൽ സമാധാനം നഷ്ടപ്പെട്ട് അവളെ തല്ലാൻ തുടങ്ങി. വീഡിയോയിൽ, അയാൾ അവളെ തള്ളുന്നതും തല്ലുന്നതും കാണാം. ഞെട്ടിപ്പോയ കാഴ്ചക്കാർ ഇടപെട്ട് കാര്യങ്ങൾ തണുപ്പിക്കാൻ ശ്രമിച്ചു.

    Summary: A video has hit the internet where a young woman is seen thrashing a food delivery boy in the middle of the road
    Published by:user_57
    First published: