നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അച്ഛന് ഓക്സിജൻ സിലിണ്ടർ ചോദിച്ചപ്പോൾ സെക്സ് ആവശ്യപ്പെട്ട് അയൽക്കാരൻ; ട്വീറ്റിലൂടെ കാര്യം പുറത്തറിയിച്ച് സുഹൃത്ത്

  അച്ഛന് ഓക്സിജൻ സിലിണ്ടർ ചോദിച്ചപ്പോൾ സെക്സ് ആവശ്യപ്പെട്ട് അയൽക്കാരൻ; ട്വീറ്റിലൂടെ കാര്യം പുറത്തറിയിച്ച് സുഹൃത്ത്

  വിദേശരാജ്യത്തല്ല, നമ്മുടെ നാട്ടിൽ തന്നെയാണ് ഈ സംഭവം ഉണ്ടായത്. സംഭവം വെളിച്ചത്തു കൊണ്ടുവന്നത് പെൺകുട്ടിയുടെ സുഹൃത്ത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പ്രാണവായുവിന് വേണ്ടി കഷ്‌ടപ്പെടുന്ന ജനതയെക്കുറിച്ചുള്ള വാർത്തകൾ നിറയുന്ന തലക്കെട്ടുകളാണ് അടുത്തിടെയായി നമ്മളെ തേടിയെത്തുന്നത്. ഇതിനിടയിൽ പ്രിയപ്പെട്ടവരുടെ ജീവൻ നിലനിർത്താനായി എന്ത് വിലകൊടുത്തും വാങ്ങാൻ തയാറാവുന്നവരും, അവരെ മുതലെടുക്കാനുള്ള സംഘങ്ങളും സജീവമായി പ്രവർത്തിച്ചുവരികയാണ്.

   ഈ അവസരം മുതലെടുക്കുന്നവരിൽ ഹീനമായ ഒരു സംഭവം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അച്ഛന് വേണ്ടി മകൾ ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെട്ടപ്പോൾ പകരം ഒപ്പമുറങ്ങാൻ ആയിരുന്നു അയൽക്കാരന്റെ ആവശ്യം. ഒരു സുഹൃത്ത് സംഭവം ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.

   "എന്റെ കുഞ്ഞനുജത്തിയെപ്പോലെയാണ് എനിക്കെന്റെ സുഹൃത്തിന്റെ സഹോദരിയും. അവൾ അച്ഛന് വേണ്ടി ഓസ്‌സിജൻ സിലിണ്ടർ ആവശ്യപ്പെട്ടപ്പോൾ, സമൂഹത്തിൽ ഉന്നതനിലയിൽ കഴിയുന്ന ഒരു കോളനിയിൽ താമസിക്കുന്ന അവളുടെ അയൽക്കാരൻ അയാൾക്കൊപ്പം കിടക്കപങ്കിടണം എന്ന ആവശ്യം മുന്നോട്ടു വച്ചു. ആ ദുഷ്‌ടൻ ഇത് നിരസിക്കാൻ സാഹചര്യമുണ്ടെന്നിരിക്കെ, ഇയാൾക്കെതിരെ എന്ത് നടപടിയാണ് എടുക്കാൻ കഴിയുക?" യുവതി ട്വീറ്റിലൂടെ ചോദിച്ചു.

   ഈ ട്വീറ്റിന് രണ്ടായിരത്തില്പരം ലൈക്കുകളും, ആയിരത്തിൽ പരം റീട്വീറ്റുകളും, അഞ്ഞൂറിലധികം മറുപടികളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എന്തായാലും നടപടിയുമായി മുന്നോട്ടുപോകണം എന്നാണ് മറുപടി നൽകിയവരുടെയെല്ലാം ആവശ്യം.

   കഴിഞ്ഞ ദിവസമാണ് ഭവ്റീൻ കന്ദാരി എന്ന യുവതി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ന്യൂഡൽഹി ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തക എന്നാണ് ഇവരുടെ ട്വിറ്റർ ബയോ നൽകുന്ന വിവരം.

   ആ ട്വീറ്റ് ചുവടെ.   Also read: ഓക്സിജൻ സിലിണ്ടറുകൾ നൽകാൻ 22 ലക്ഷത്തിന്റെ കാറ് വിറ്റു

   ഓക്സിജൻ കിട്ടാതെ രോഗികൾ മരണപ്പെടുന്ന അവസരത്തിൽ ദൈവദൂതരെപ്പോലെ സഹായത്തിനെത്തുന്ന ചിലരുണ്ട്. മുംബൈയിലെ ഷാനവാസ് ഷെയഖ് അത്തരം ഒരാളാണ്. മലാഡ് സ്വദേശിയായ ഇദ്ദേഹത്തെ നാട്ടുകാർ ഇപ്പോൾ 'ഓക്സിജൻ മാൻ' എന്നാണ് വിളിക്കുന്നത്. ഒറ്റ ഫോൺ കോളിലൂടെ രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഷാനവാസ്. ഒരു ടീം രൂപീകരിച്ച് പ്രവർത്തിക്കുന്ന ഷാനവാസിന് സ്വന്തമായി കൺട്രോൾ റൂമും ഉണ്ട്.

   കഴിഞ്ഞ വർഷം മുതൽ തന്നെ കോവിഡിനെതിരായ മുന്നണിപ്പോരാട്ടത്തിൽ ഇദ്ദേഹവും ഭാഗമാണ്. ഷാനവാസിന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഓക്സിജൻ ലഭിക്കാതെ ഓട്ട റിക്ഷയിൽ വച്ച് കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു. ഈ ദാരുണ സംഭവമാണ് കോവിഡ് പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഈ 31 കാരന്റെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയത്.

   Summary: A girl was asked to sleep with her neighbour in exchange of oxygen cylinder. A tweet that exposed the incident reads: "My friend’s sister like my baby sister was asked by a neighbour in an elite colony to sleep with him for an oxygen cylinder that she desperately needed for her father; What action can be taken because the b* will obviously deny, no?"
   Published by:user_57
   First published:
   )}