നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Instagram 'ഡിറ്റക്ടീവ്' കാമുകി! ഇൻസ്റ്റഗ്രാം ലൊക്കേഷൻ ഉപയോഗിച്ച് കാമുകന്റെ കള്ളത്തരം പിടിച്ച യുവതി-വൈറൽ

  Instagram 'ഡിറ്റക്ടീവ്' കാമുകി! ഇൻസ്റ്റഗ്രാം ലൊക്കേഷൻ ഉപയോഗിച്ച് കാമുകന്റെ കള്ളത്തരം പിടിച്ച യുവതി-വൈറൽ

  ഇന്‍സ്റ്റഗ്രാമിലെ ലൊക്കേഷന്‍ സെർച്ച് ടൂൾ താന്‍ എങ്ങനെയാണ് ആദ്യമായി ഉപയോഗിച്ചതെന്ന് പറഞ്ഞു കൊണ്ടാണ് സ്റ്റെഫ് തന്റെ അന്വേഷണ രീതി വെളിപ്പെടുത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇന്‍സ്റ്റഗ്രാം ലൊക്കേഷന്‍ ഉപയോഗിച്ച് തന്റെ സുഹൃത്ത് അവളുടെ കാമുകന്റെ വഞ്ചന മനസ്സിലാക്കിയ കഥ പറഞ്ഞ യുവതിയുടെ ടിക്‌ടോക് വീഡിയോ വൈറലാവുകയാണ്. തന്റെ സുഹൃത്തിന്റെ 'ഡിറ്റക്റ്റീവ്' ബുദ്ധിയെക്കുറിച്ചും ഇവര്‍ പരാമര്‍ശിക്കുന്നു. ഏകദേശം പത്തു ലക്ഷത്തോളം ആളുകളാണ് പ്രസ്തുത വീഡിയോ കണ്ടത്. വീഡിയോ ദൃശ്യങ്ങളില്‍, ടിക്ടോക്ക് ഉപയോക്താവായ ക്ലോയ് പവല്‍ സുഹൃത്തായ സ്റ്റെഫുമായി നടത്തിയ ഒരു സംഭാഷണമാണ് പങ്കുവെയ്ക്കുന്നത്. കാമുകന്റെ കള്ളത്തരം താൻ എങ്ങനെയാണ് ഇന്‍സ്റ്റഗ്രാമിലെ ലൊക്കേഷന്‍ എന്ന ടാഗ് ഉപയോഗിച്ച് പിടികൂടിയതെന്ന് സ്റ്റെഫ് വിവരിക്കുന്നു.

   ഇന്‍സ്റ്റഗ്രാമിലെ ലൊക്കേഷന്‍ സെർച്ച് ടൂൾ താന്‍ എങ്ങനെയാണ് ആദ്യമായി ഉപയോഗിച്ചതെന്ന് പറഞ്ഞു കൊണ്ടാണ് സ്റ്റെഫ് തന്റെ അന്വേഷണ രീതി വെളിപ്പെടുത്തിയത്. ആദ്യം കാമുകന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകൾ അപ്‌ഡേറ്റ് ചെയ്തത് എവിടെ നിന്നൊക്കെയാണെന്ന് സ്റ്റെഫ് പരിശോധിച്ചു. തുടര്‍ന്ന് അതേ സ്ഥലങ്ങള്‍ ടാഗ് ചെയ്‌തുകൊണ്ട് ഫോട്ടോകൾ പങ്കുവെച്ച മറ്റു പെണ്‍കുട്ടികളെ കണ്ടെത്തി. തുടര്‍ന്ന് അവരില്‍ ഓരോരുത്തരെയും സ്റ്റെഫ് പിന്‍തുടര്‍ന്നു.

   പിന്നീട് വിശദമായി പരിശോധിക്കാനായി ഈ പെൺകുട്ടികളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളെല്ലാം സ്റ്റെഫ് സ്‌ക്രീന്‍ റെക്കോഡ് ചെയ്തു സൂക്ഷിച്ചിരുന്നു. അങ്ങനെ ഈ സ്‌ക്രീന്‍ റെക്കോഡുകള്‍ ഓരോന്നും അവര്‍ വിശദമായി പരിശോധിച്ചു. അങ്ങനെ പരിശോധിക്കുന്നതിനിടയില്‍, അവരില്‍ ഒരാളുടെ വീഡിയോ ദൃശ്യത്തില്‍ സ്‌റ്റെഫ് തന്റെ കാമുകനെയും കണ്ടെത്തുകയായിരുന്നു.

   തന്റെ സുഹൃത്തിന്റെ ഡിറ്റക്ടീവ് മികവിൽ ക്ലോയ്ക്ക് വളരെയധികം മതിപ്പ് തോന്നി. രഹസ്യാന്വേഷണ ഏജന്‍സികള്‍ അവരുടെ അന്വേഷണങ്ങളില്‍ സ്റ്റെഫിനെയും നിയമിച്ചാല്‍ അതൊരു മുതല്‍ക്കൂട്ട് തന്നെയാകും എന്നാണ് അവരുടെ അഭിപ്രായം. “MI5 അല്ലങ്കില്‍ FBI, ദയവായി ഇവളെ നിയമിക്കു” എന്നാണ് ക്ലോയ് ടിക്ടോക്കില്‍ പങ്കിട്ട് വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്.

   അതേസമയം, സ്റ്റെഫ് കൈയും കളവുമായി പിടികൂടിയ കാമുകന് ഈ ഡിറ്റക്റ്റീവ് ബുദ്ധിയിൽ വലിയ മതിപ്പില്ല. തന്നെ പിടികൂടുന്നതിനായി അവള്‍ സ്വീകരിച്ച മാർഗങ്ങൾ അറിഞ്ഞ കാമുകൻ സ്‌റ്റെഫിനെ “സൈക്കോ” എന്നാണ് വിളിച്ചത്.

   സമൂഹ മാധ്യമ ഉപയോക്താക്കള്‍ സ്റ്റെഫിന്റെ അനിതര സാധാരണമായ ബുദ്ധിയെ അഭിനന്ദിക്കുകയാണ്. അവർ ഒരു ജീനിയസ് ആണന്നാണ് പലരും അഭിപ്രായപ്പെട്ടത്. വീഡിയോ ക്ലിപ്പിനോട് പ്രതികരിച്ച് കൊണ്ട് ഒരു ടിക്ടോക് ഉപയോതാവ് കമന്റ് ചെയ്തത്, “ഞാന്‍ ഇങ്ങനൊരു മാര്‍ഗത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. സ്‌റ്റെഫ് ശരിക്കുമൊരു ജീനിയസ് തന്നെ” എന്നാണ്.

   ഇതാദ്യത്തെ തവണയല്ല ഇത്തരമൊരു വീഡിയോ വൈറലാകുന്നത്. നേരത്തെ ടിക്ടോക്ക് ഉപയോക്താവായ നാദിയ എസ്‌കസും സമാനമായൊരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. അതില്‍ തന്റെ കാമുകന്റെ വഞ്ചന പൊളിക്കാൻ അവർ ഉപയോഗിച്ചത് ഒരു സ്മാര്‍ട്ട് വാച്ചായിരുന്നു. നാദിയയുടെ കാമുകന്‍ തന്റെ ഫിറ്റ്‌നസ് ആപ്പായ ഫിറ്റ്ബിറ്റ് അവരുടെ ഫോണുമായി ലിങ്ക് ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം പ്രാതല്‍ ഉണ്ടാക്കുന്ന സമയത്ത് അവർക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കഴിഞ്ഞ രാത്രിയില്‍ രണ്ടു മണിക്കും മൂന്നു മണിക്കുമിടയില്‍ അവളുടെ കാമുകന്‍ 500 കലോറി എരിച്ചു കളഞ്ഞു എന്നായിരുന്നു ആ നോട്ടിഫിക്കേഷൻ!
   Published by:Naveen
   First published:
   )}