നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Big onions | ഭക്ഷണത്തിന് സവാള ലഭിച്ചില്ല, യുവതി തട്ടുകട തല്ലിത്തകർത്തു; വീഡിയോ വൈറൽ

  Big onions | ഭക്ഷണത്തിന് സവാള ലഭിച്ചില്ല, യുവതി തട്ടുകട തല്ലിത്തകർത്തു; വീഡിയോ വൈറൽ

  വഴിയോര വില്പനക്കാരന്റെ സൈക്കിൾ തട്ടുകട നശിപ്പിച്ച് യുവതി. വീഡിയോ വൈറൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഭക്ഷണത്തിനൊപ്പം സവാള (big onion) കിട്ടാത്തതിന് ബഹളം വയ്ക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ (social media) വൈറലാകുന്നു. രോഷാകുലയായ യുവതി വഴിയോരത്ത് സൈക്കിൾ തട്ടുകട നശിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

   വീഡിയോയിൽ, പെൺകുട്ടി ഒരു തെരുവ് കച്ചവടക്കാരനുമായി വഴക്കിടുന്നതും അയാളെ തല്ലുന്നതും ദേഷ്യം വന്നപ്പോൾ അയാളുടെ സൈക്കിളും എല്ലാ സാധനങ്ങളും നശിപ്പിക്കുന്നതും കാണാം.

   വിൽപനക്കാരൻ പെൺകുട്ടിക്ക് ഭക്ഷണത്തോടൊപ്പം ഉള്ളി നൽകാത്തതിനാൽ മാത്രമാണ് ഇതെല്ലാം സംഭവിച്ചത്. പെൺകുട്ടി വിൽപ്പനക്കാരനോട് ഉള്ളി ആവശ്യപ്പെടുന്നത് വൈറൽ വീഡിയോയിൽ കാണാം.

   ഉള്ളി തീർന്നുവെന്ന് വിൽപ്പനക്കാരൻ പറയുന്നു. ഇതിൽ പ്രകോപിതയായ പെൺകുട്ടി ഇയാളെ ഉപദ്രവിക്കുകയായിരുന്നു. യുവാവ് പണം ചോദിച്ചപ്പോൾ യുവതി അയാളെ ഉപദ്രവിക്കുന്നതും കാണാം. യുവതി വഴക്കിടുന്നത് കണ്ട് മറ്റ് ചിലർ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ദേഷ്യത്തിന്റെ മൂർദ്ധന്യത്തിൽ, യുവതി ആരെയും ശ്രദ്ധിക്കാതെ അവരോട് തിരിച്ചും സംസാരിക്കാൻ തുടങ്ങി.

   യുവതി ദേഷ്യത്തോടെ യുവാവിന്റെ സൈക്കിൾ ചവിട്ടുകയും ചെയ്തു. ഇത് കണ്ട് അവിടെ നിന്നവരും എതിർത്തെങ്കിലും അവർ ആരുടെയും വാക്കുകൾ കേൾക്കാതെ പണം നൽകാൻ വിസമ്മതിച്ചു.

   വീഡിയോ ചുവടെ കാണാം:   ഈ വീഡിയോ ചെയ്യുന്നയാളെ പെൺകുട്ടി ഭീഷണിപ്പെടുത്തുന്നതും കാണാം.

   Also read: ചിക്കൻ സാൻഡ്‌വിച്ച് തൊണ്ടയിൽ കുരുങ്ങിയ കുട്ടിയെ ഷെഫ് രക്ഷപെടുത്തി; വീഡിയോ വൈറൽ

   ആൺകുട്ടിയുടെ തൊണ്ടയിൽ കുരുങ്ങിയ ഒരു വലിയ ചിക്കൻ സാൻഡ്‌വിച്ച് (chicken sandwich) പുറത്തെടുക്കാൻ സഹായിച്ച് ജീവൻരക്ഷകനായി യുഎസിലെ വിസ്കോൺസിൻ റെസ്റ്റോറന്റിലെ ഷെഫ് (chef). ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഹെയിംലിച്ച് നടത്തി ശ്വാസംമുട്ടുന്ന ഒരു കൗമാരക്കാരന്റെ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു ഇദ്ദേഹം. ഹെയിംലിച്ച് എന്നത് ഒരു പ്രഥമ ശുശ്രൂഷയാണ്. വയറിൽ ഏൽപ്പിക്കുന്ന മർദ്ദം കൊണ്ട് ശ്വാസനാളത്തിൽ തടയുന്ന പുറമെ നിന്നുള്ള വസ്തുക്കൾ പുറത്തെത്തിക്കുന്ന രീതിയാണിത്.

   ഓഗസ്റ്റ് 19ന് നടന്ന സംഭവത്തിന്റെ വീഡിയോ സിസിടിവി ക്യാമറയിൽ പതിയുകയായിരുന്നു. ‘വൈറൽ ഹോഗ്’ യൂട്യൂബിൽ പങ്കിട്ട വൈറൽ ക്ലിപ്പിന്റെ തുടക്കത്തിൽ, ജോസഫ് റെയ്ൻഹാർട്ട് എന്ന പാചകക്കാരൻ തന്റെ അരികിലൂടെ കടന്നുപോകുമ്പോൾ ആൺകുട്ടി തൊണ്ടയിൽ മുറുകെ പിടിക്കുന്നത് കാണാം. ആൺകുട്ടി കുഴപ്പത്തിലായതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ, പാചകക്കാരൻ അവനെ പിന്നിൽ നിന്ന് പിടിച്ച് ഉയർത്തി, ഹെയ്‌ംലിച്ച് നടത്തുന്നു.

   ഉടനെ, കുട്ടിയുടെ വായിൽ നിന്ന് ചിക്കൻ സാൻഡ്‌വിച്ചിന്റെ ഒരു കഷണം പുറത്തേക്ക് വന്നു. എന്നിരുന്നാലും, ആൺകുട്ടി ചുമ തുടരുന്നു, ഇത് തൊണ്ടയിൽ കൂടുതൽ തടസ്സമുണ്ടെന്ന് സൂചിപ്പിക്കുന്നു. ഉത്കണ്ഠാകുലരായ രണ്ട് സ്ത്രീകൾ അവരെ നോക്കുമ്പോൾ റെയ്ൻഹാർട്ട് ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുകയാണ്.
   Published by:user_57
   First published:
   )}