HOME » NEWS » Buzz » WOMAN WASHED RS 190 CRORE WINNING JACKPOT TICKET UNKNOWINGLY MM

'190 കോടി രൂപ' അലക്കി; ലോട്ടറി ടിക്കറ്റിന്റെ ഭാഗ്യം നഷ്‌ടമായി യുവതി

സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അബദ്ധവശാൽ അലക്കിയത് കാരണം കൈവിട്ടു പോയത് കോടികൾ

News18 Malayalam | news18-malayalam
Updated: May 15, 2021, 5:40 PM IST
'190 കോടി രൂപ' അലക്കി; ലോട്ടറി ടിക്കറ്റിന്റെ ഭാഗ്യം നഷ്‌ടമായി യുവതി
(പ്രതീകാത്മക ചിത്രം)
  • Share this:


'കിലുക്കം' രണ്ടാം ഭാഗത്തിലെ കിട്ടുണ്ണിയെ ഓർമ്മയില്ലേ? പണ്ട് നന്ദിനി പറ്റിച്ചതിന്റെ പേരിൽ ശരിക്കും സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് സംശയത്തിന്റെ പേരിൽ കീറി അടുപ്പിലിടുന്ന കിട്ടുണ്ണിയെയാണ് ഇന്നസെന്റ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഏതാണ്ട് അതെ അബദ്ധം സംഭവിച്ചിരിക്കുകയാണ് മറ്റൊരാൾക്ക്.

സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അബദ്ധവശാൽ അലക്കിയത് കാരണം കൈവിട്ടു പോയത് 26 മില്യൺ ഡോളർ അഥവാ 190 കോടി രൂപയുടെ ഭാഗ്യമാണ് കഴിഞ്ഞ വർഷം നവംബറിൽ എടുത്ത ലോട്ടറി ടിക്കറ്റ് ആണ് അബദ്ധവശാൽ നഷ്ടപ്പെട്ടതെന്ന് കാലിഫോർണിയ സ്വദേശിയായ സ്ത്രീ പറയുന്നു. ജാക്ക്പോട്ട് നേടിയ ടിക്കറ്റ് അബദ്ധവശാൽ പാന്റിന്റെ പോക്കറ്റിൽ ഇട്ട് അലക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.

നവംബർ 14 ലെ നറുക്കെടുപ്പിൽ സൂപ്പർലോട്ടോ പ്ലസ് ടിക്കറ്റ് ലോസ് ഏഞ്ചൽസ് നഗരത്തിലെ നോർവാക്കിലെ ആർക്കോ എഎം / പിഎം കൺവീനിയൻസ് സ്റ്റോറിലാണ് വിറ്റതെന്ന് കണ്ടെത്തി. ടിക്കറ്റ് കൈമാറി തുക കൈപ്പറ്റാനുള്ള അവസാന ദിവസമായിരുന്നു വ്യാഴാഴ്ച. എന്നാൽ സമ്മാനാർഹമായി ടിക്കറ്റുമായി ആരും എത്തിയില്ല.

ബുധനാഴ്ച ഒരു സ്ത്രീ സ്റ്റോർ സന്ദർശിച്ച് ടിക്കറ്റ് പാന്റിൽ ഇട്ടെന്നും എന്നാൽ പിന്നീട് അലക്കിയപ്പോൾ ടിക്കറ്റ് നഷ്ടമായെന്നും സ്റ്റോറിൽ എത്തി വ്യക്തമാക്കിയിരുന്നതായി ജീവനക്കാരൻ എസ്പെരൻസ ഹെർണാണ്ടസ് വിറ്റിയർ ഡെയ്‌ലി ന്യൂസിനോട് പറഞ്ഞു. ടിക്കറ്റ് വാങ്ങിയ സ്ത്രീയെ സിസിടിവി ദൃശ്യത്തിൽ നിന്ന് ജീവനക്കാർക്ക് വ്യക്തമാകുകയും ചെയ്തു. സ്റ്റോറിന്റെ നിരീക്ഷണ ഫൂട്ടേജിന്റെ ഒരു പകർപ്പ് കാലിഫോർണിയ ലോട്ടറി ഉദ്യോഗസ്ഥർക്ക് കൈമാറി. യുവതിയുടെ അവകാശവാദം അന്വേഷിക്കുമെന്ന് ലോട്ടറി വക്താവ് കാതി ജോൺസ്റ്റൺ പറഞ്ഞു.



ടിക്കറ്റ് ഇല്ലാത്ത പക്ഷം വിജയി ആരാണെന്ന് തെളിയിക്കാൻ ഒരു ക്ലെയിം ഫോം പൂരിപ്പിക്കണം. ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ ടിക്കറ്റിന്റെ ഉടമസ്ഥർ ആണെന്ന് തെളിയിക്കുന്നതിന് ടിക്കറ്റിന്റെ മുന്നിലെയും പിന്നിലെയും ഫോട്ടോ പോലുള്ള തെളിവുകൾ നൽകണമെന്ന് അധികൃതർ വ്യക്തമാക്കി. ലോട്ടറിയുടെ വിജയിച്ച നമ്പറുകൾ: 23, 36, 12, 31, 13 എന്നിവയാണ്. മെഗാ നമ്പർ 10 ആണ്. 26 മില്യൺ ഡോളർ സമ്മാനം വാർഷിക തവണകളായി അല്ലെങ്കിൽ 19.7 മില്യൺ ഡോളർ ക്യാഷ് ഓപ്ഷനായി സ്വീകരിക്കാം.

സമ്മാനം ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ 19.7 മില്യൺ ഡോളർ കാലിഫോർണിയ പബ്ലിക് സ്കൂളുകൾക്ക് നൽകും. ടിക്കറ്റ് വിറ്റ സ്റ്റോറിന് 130,000 ഡോളർ ബോണസ് ലഭിക്കും. വലിയ ജാക്ക്‌പോട്ടുകൾ ക്ലെയിം ചെയ്യപ്പെടാതെ പോകുന്നത് അസാധാരണമാണെന്ന് അധികൃതർ പറഞ്ഞു.

അബുദാബി ബിഗ് ടിക്കറ്റില്‍ അടുത്തിടെ നടന്ന നറുക്കെടുപ്പില്‍ 40 കോടിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് മലയാളിയെയായിരുന്നു. എന്നാല്‍ കോടിപതിയായ മലയാളിയെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളി സമൂഹത്തിന്റെ സഹായം തേടിയിരുന്നു. 3236601 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറിയെടുത്തയാൾ രണ്ട് ഫോൺ നമ്പറുകൾ നല്‍കിയിരുന്നെങ്കിലും ഒന്ന് തെറ്റാണ്. രണ്ടാമത്തേതില്‍ വിളിച്ചിട്ട് സ്വിച്ച് ഓഫുമായിരുന്നു. സമ്മാനം ലഭിച്ച വിവരം ഇ-മെയിലിലൂടെയും അറിയിച്ചിട്ടുണ്ട്.

Keywords: Lottery, Lottery ticket, California, SuperLotto Plus, ലോട്ടറി, ലോട്ടറി ടിക്കറ്റ്, കാലിഫോർണിയ, സൂപ്പർലോട്ടോ പ്ലസ്


Published by: user_57
First published: May 15, 2021, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories