നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • viral Video| ബ്ലൗസല്ല, മെഹന്ദിയാണ്; ബ്ലൗസിന് പകരം മെഹന്ദി കൊണ്ട് ബ്ലൗസുമായി യുവതി

  viral Video| ബ്ലൗസല്ല, മെഹന്ദിയാണ്; ബ്ലൗസിന് പകരം മെഹന്ദി കൊണ്ട് ബ്ലൗസുമായി യുവതി

  സൂക്ഷിച്ചു നോക്കിയാൽ മാത്രമേ, ബ്ലൗസല്ല, മറിച്ച് മെഹന്ദി ഡിസൈനാണ് എന്ന് തിരിച്ചറിയുകയുള്ളൂ.

  • Share this:
   ബ്ലൗസുകളുടെ (saree blouse)ഡിസൈനുകളിൽ പുതിയ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണ്. എന്നാൽ ബ്ലൗസിൽ തന്നെയായാലോ? ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയെ (Viral video)കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇന്ത്യൻ സ്ത്രീകളുടെ ഇഷ്ട വേഷങ്ങളിലൊന്നാണ് സാരി (saree). ഏത് ചടങ്ങിനും ചേരുന്ന വസ്ത്രമായ സാരിയും അതിന് ചേരുന്ന ബ്ലൗസുകളും സെലിബ്രിറ്റികളടക്കം എല്ലാ സ്ത്രീകളുടേയും പ്രിയപ്പെട്ടതാണ്.

   സാരിയുടെ ഭംഗി കൂടുതൽ എടുത്തു കാണിക്കുന്നത് അതിനു ചേരുന്ന ബ്ലൗസ് കൂടി ധരിക്കുമ്പോഴാണ്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയുടേയും ആകർഷണം ബ്ലൗസ് തന്നെയാണ്.

   യഥാർത്ഥത്തിൽ ബ്ലൗസ് ധരിച്ചിട്ടില്ല എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. ബ്ലൗസിന് പകരം മെഹന്ദി ഡിസൈനാണുള്ളത്. ഇതിനു മുകളിലാണ് സാരി ഉടുത്തിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.
   View this post on Instagram


   A post shared by Thanos (@thanos_jatt)

   ഒറ്റനോട്ടത്തിൽ കണ്ടാൽ ഡിസൈനർ ബ്ലൗസാണെന്നേ പറയുകയുള്ളൂ, വെള്ള ചിക്കങ്കാരി സാരിയ്ക്കൊപ്പം മനോഹരമായ ഡിസൈനിലുള്ള ബ്ലൗസും ധരിച്ചു നിൽക്കുന്ന യുവതി. സൂക്ഷിച്ചു നോക്കിയാൽ മാത്രമേ, ബ്ലൗസല്ല, മറിച്ച് മെഹന്ദി ഡിസൈനാണ് എന്ന് തിരിച്ചറിയുകയുള്ളൂ.

   ഫേസ്ബുക്കിൽ ചെലവിടുന്നത് 19 മണിക്കൂർ; ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കണ്ടാൽ തല്ലാൻ ആളെ നിയമിച്ച് യുവാവ് 

   സോഷ്യല്‍ മീഡിയ(social media) ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ ചുരുക്കമാണ്. ലോകം തന്നെ ഇന്ന് ഒരു വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങി കഴിഞ്ഞിരിക്കുന്നു. പലപ്പോഴും അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ലോകത്തില്‍ പലരും ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് അടിമകളാണ്. എങ്ങനെ ഇതിന്റെ അമിത ഉപയോഗം കുറയ്ക്കാമെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
   Also Read-Viral Video | നീലനാവും ഇരട്ടത്തലയുമുള്ള അപൂര്‍വയിനം അരണ; കണ്ടെത്തിയത് ഓസ്‌ട്രേലിയന്‍ മൃഗശാലയില്‍

   ഇന്ത്യന്‍-അമേരിക്കന്‍ സംരഭകനായ ഒരു വ്യക്തി കണ്ടുപിടിച്ച മാര്‍ഗം വളരെ രസകരമായ ഒന്നാണ്. ഓരോ തവണ താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോഴും തന്നെ തല്ലാന്‍ ശമ്പളം നല്‍കി ഒരു യുവതിയെ നിയമിക്കുകയാണ് ഈ മനുഷ്യന്‍ ചെയ്തത്. വിചിത്രമായി തോന്നുന്നില്ലേ. മനീഷ് സേത്തി എന്ന വ്യക്തിയാണ് തന്റെ അമിത ഫേസ്ബുക്ക്(Facebook) ഉപയോഗം കുറയ്ക്കാന്‍ രസകരവും വിചിത്രവുമായ ഈ വഴി കണ്ടുപിടിച്ചത്.

   ഈ മാസം ആദ്യം ഈ കാര്യം മനീഷ് തന്റെ ട്വീറ്റിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു. ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് അടക്കമുള്ള നിരവധി പേര്‍ ഈ ഉദ്യമത്തെ പ്രശംസിക്കുകയുണ്ടായി. മനീഷിന്റെ ഈ വിചിത്രമായ പരീക്ഷണം പാവ്‌ലോക് എന്ന കമ്പനിയുടെ അടിത്തറയായി. ഇതുപ്രകാരം ഫെയ്സ്ബുക്കില്‍ സമയം കളയുകയോ ഉറങ്ങുകയോ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചെറിയ ഇലക്ട്രിക് ഷോക്ക് കൊടുക്കാമെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരിച്ചു.
   Published by:Naseeba TC
   First published: