17 കാരനായ കാമുകന് വൃക്ക നല്‍കിയതിന് പിന്നാലെ കാമുകന് തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി. കോളിന് ലെ എന്ന 30കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുഎസ് സ്വദേശിനി കോളിന് ടിക്ടോക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാം ഒരു കാരണത്താല്‍ സംഭവിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കോളിന് സംഭവത്തെ കുറിച്ച് വിവരിക്കുന്നത്. വൃക്കരോഗവുമായി ജീവിക്കാന്‍ പാടുപെടുന്ന കാമുകനെ കണ്ട് തനിക്ക് വിഷമം ഉണ്ടായി. കാമുകന് വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നു.
പരിശോധനയില്‍ തന്റെ വൃക്ക കാമുകന് ചേരുമെന്ന് വ്യക്തമായി . കാമുകന് മരിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. തന്റെ വൃക്കകള്‍ ദാനം ചെയ്തതു. ഓപ്പറേഷന് കഴിഞ്ഞ് ഏഴ് മാസങ്ങള്‍ക്ക് കാമുകന് തന്നെ ഒഴിവാക്കി തുടങ്ങുകയായിരുന്നു. പിന്നീട് ഫോണ്‍ കോളുകളും വാട്സാപ്പും എല്ലാം ബ്ലോക്കാക്കി.
അതേസമയം കാമുകന്റെ ജീവന് രക്ഷിച്ചതിന് പലരും കോളിനെ പ്രശംസിച്ചു. യുവാവ് നിങ്ങളെ അര്‍ഹിക്കുന്നില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
True Love | പ്രണയം തലയ്ക്ക് പിടിച്ചു; കാമുകിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്തു; കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു
പ്രണയം (Love) മനുഷ്യനെ അന്ധനാക്കും എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. സ്നേഹിക്കുന്ന സമയത്ത് പങ്കാളിക്ക് വേണ്ടി നാം എന്തും ചെയ്യാൻ തയ്യാറാകും. പ്രണയിനിക്ക് വേണ്ടി സ്വന്തം വൃക്ക (Kidney) ദാനം ചെയ്ത ശേഷം അവർ പ്രണയത്തിൽ നിന്ന് പിൻവാങ്ങിയാലോ? തികച്ചും ദൗർഭാഗ്യകരമായ ഈ അവസ്ഥ ജീവിതത്തിൽ നേരിടേണ്ടി വന്നിരിക്കുകയാണ് മെക്സിക്കോക്കാരനായ ഉസിയേൽ മാർട്ടിനെസ് (Uziel Martinez) എന്ന വ്യക്തിയ്ക്ക്. സ്വന്തം വൃക്കയും പ്രണയിനിയും നഷ്ട്ടപ്പെട്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.
പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാമുകിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഉസിയേൽ വൃക്ക ദാനം ചെയ്തത്. എന്നാൽ പിന്നീട് കാമുകി ബന്ധം വേർപിരിയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. വൃക്ക അമ്മയ്ക്ക് ദാനം ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളിൽ കാമുകി ഉസിയേലിനെ ഉപേക്ഷിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ഉസിയേൽ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
മെക്സിക്കോയിലെ ബജ കാലിഫോർണിയയിൽ നിന്നുള്ള അധ്യാപകനാണ് ഉസിയേൽ മാർട്ടിനെസ്. ടിക് ടോക് വീഡിയോയിലൂടെയാണ് ഉസിയേൽ തന്റെ അനുഭവം പങ്കുവെച്ചത്. താൻ കാമുകിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്തപ്പോൾ അവർ മറ്റൊരാളെ വിവാഹം കഴിക്കുകയാണ് ചെയ്തതെന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി സ്പാനിഷ് ഭാഷയിൽ അദ്ദേഹം കുറിച്ചു. ഇതുവരെ 16 ദശലക്ഷത്തിലധികം ആളുകളാണ് ഈ ടിക് ടോക് വീഡിയോ കണ്ടിരിക്കുന്നത്.
വീഡിയോയുടെ താഴെ അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. ആ പെൺകുട്ടിക്ക് ഒരു നല്ല വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നും തളരാതെ മുന്നോട്ട് പോകണമെന്നും അദ്ദേഹത്തെ നന്നായി പിന്തുണക്കുന്ന ഒരു പങ്കാളിയെ ഭാവിയിൽ ലഭിക്കുമെന്നും ആളുകൾ കമന്റുകളിലൂടെ പറയുന്നു. എന്നാൽ വേർപിരിഞ്ഞിട്ടും താനും മുൻ കാമുകിയും ഇപ്പോഴും നല്ല ബന്ധത്തിലാണെന്ന് ഉസിയേൽ പറഞ്ഞു. തനിക്ക് അവളോട് ദേഷ്യമൊന്നുമില്ലെന്നും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല സുഹൃദ്ബന്ധം തുടരുന്നുവെന്ന് പറയാൻ കഴിയില്ലെങ്കിലും മുൻ കാമുകിയെ വെറുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു
ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആളുകൾ പങ്കുവയ്ക്കാറുണ്ട്. അവരുടെ വിഷമങ്ങൾക്ക് ജനങ്ങളിൽ നിന്ന് നല്ല രീതിയിലുള്ള പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ ലോകത്ത് എവിടെ നടന്നാലും തൽക്ഷണം അത് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയും ലോകം മുഴുവൻ പ്രചരിക്കുകയും ചെയ്യും. എന്തായാലും പ്രണയത്തിന്റെ പേരിൽ സ്വന്തം അവയവം ദാനം ചെയ്തിട്ടും അയാളെ ചതിച്ച് മറ്റൊരാളെ വിവാഹം കഴിച്ച സംഭവത്തിൽ എല്ലാവരും ഉസിയേലിനെ പിന്തുണച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ കാണിക്കരുതെന്ന് അദ്ദേഹം മറ്റുള്ളവരെ ഉപദേശിക്കുന്നുമുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.