നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'നിയമനടപടിക്കില്ല; വീട്ടില്‍ പോയി കുട്ടിയെ കണ്ട് തെറ്റ് ബോധ്യപ്പെടുത്തും': കൗമാരക്കാരൻ മോശമായി പെരുമാറിയ അപർണയുടെ പ്രതികരണം

  'നിയമനടപടിക്കില്ല; വീട്ടില്‍ പോയി കുട്ടിയെ കണ്ട് തെറ്റ് ബോധ്യപ്പെടുത്തും': കൗമാരക്കാരൻ മോശമായി പെരുമാറിയ അപർണയുടെ പ്രതികരണം

  ലിഫ്റ്റ് നൽകിയ തന്നോട് അശ്‌ളീല ചുവയോടെ സംസാരിച്ച 14 കാരനെതിരെ നിയമനടപടിക്കില്ലെന്ന് അപർണ്ണ

  അപർണ്ണ

  അപർണ്ണ

  • Share this:
  കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് നല്‍കിയതിനേത്തുടര്‍ന്നുണ്ടായ ദുരനുഭവം പങ്കുവെച്ച യുവതിയ്ക്ക് പിന്തുണയുമായി നിരവധിപേര്‍. സാമൂഹിക പ്രവര്‍ത്തകരടക്കമുള്ളവര്‍ അപര്‍ണയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

  14 വയസുകാരനായ സ്‌കൂള്‍ കുട്ടിയില്‍ നിന്നും അപ്രതീക്ഷിതമായി കേള്‍ക്കേണ്ടി വന്ന വാക്കുകളുടെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് അപര്‍ണ ന്യൂസ് 18 നോട് പറഞ്ഞു.

  വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപമാനിയ്ക്കപ്പെടുന്ന പെണ്‍കുട്ടികളെയോര്‍ത്താണ് ദുരനുഭം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. 23 വയസുള്ള തന്നോട് ഇത്തരത്തില്‍ ഇടപെടാന്‍ ധൈര്യമുള്ള 14 കാരനും ഇതേ പ്രായത്തില്‍ ഇതേ മനഃസ്ഥിതിയുള്ള മറ്റുകുട്ടികളും സഹപാഠികളോടക്കം ഏതു തരത്തിലാവും ഇടപെടുക. ചിലപ്പോള്‍ ഇത്തരം അപമാനങ്ങള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കാമെന്നും അപര്‍ണ്ണ പറയുന്നു.

  Also read: 'ആ കുട്ടി എന്നോട് അങ്ങനെ ചോദിക്കാമോ?' ലിഫ്റ്റ് കൊടുത്ത 14കാരൻ അശ്ലീലം പറഞ്ഞതിനേക്കുറിച്ച് യുവതി

  വിദ്യര്‍ത്ഥിയില്‍ നിന്നുണ്ടായ ദുരനുഭം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനേത്തുടര്‍ന്ന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിപേര്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. വിദ്യര്‍ത്ഥിക്ക് തിരുത്താന്‍ ഇനിയും അവസരമുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികള്‍ക്കടക്കം മുന്നോട്ടില്ലെന്നും അപര്‍ണ്ണ പറയുന്നു. കുട്ടിയുടെ സ്‌കൂളും ക്ലാസും പേരും ഇറക്കിവിട്ട സ്ഥലവുമെല്ലാം ക്യത്യമായറിയാം. വീട്ടിലെത്തി മാതാപിതാക്കളെയും ചേര്‍ത്ത് തെറ്റ് ബോധ്യപ്പെടുത്തി കൊടുക്കണമെന്നാണ് കരുതുന്നത്.

  ലൈംഗിക വിഭ്യാഭ്യാസം പാഠ്യഭാഗമാക്കി മാറ്റാനുള്ള നടപടികള്‍ക്കായി വിദ്യാഭ്യാസമന്ത്രിയടക്കമുള്ളവരെ കാണാനുള്ള തയ്യാറെടുപ്പിലാണ്. തൃപ്പുണിത്തുറ സ്വദേശിനിയായ അപര്‍ണ എന്‍ജിനീയറിംഗ് ബിരുധധാരിയാണ്. സഹോദരി പ്ലസ് ടുവിന് പഠിക്കുന്നു.

  കൊച്ചി വൈറ്റില ഭാഗത്തുനിന്നും ഇരുചക്രവാഹനത്തില്‍ പോകവെയാണ് സ്‌കൂള്‍ യൂണിഫോമില്‍ ബാഗുകളുമൊയെത്തിയ വിദ്യാര്‍ത്ഥികള്‍ ലിഫ്റ്റ് ചോദിച്ചത്. സാധാരണഗതിയില്‍ സ്ത്രീയോട് ലിഫ്റ്റ് ചോദിക്കുമ്പോള്‍ തോന്നാറുള്ള യാതൊരുവിധ സങ്കോചവും ആ കുട്ടിയുടെ മുഖത്തുണ്ടായില്ല. ഒപ്പമുണ്ടായിരുന്ന സഹപാഠി ഇറങ്ങിയ ശേഷമാണ് കുട്ടിയുടെ ഭാഗത്തുനിന്നും അശ്ലീലം നിറഞ്ഞ ചോദ്യമുണ്ടായതെന്ന് അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡീയോയില്‍ പറഞ്ഞിരുന്നു.
  Published by:user_57
  First published:
  )}