• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഒന്നരമാസം മുൻപ് വിവാഹിതയായ യുവതി നാല് മാസം ഗർഭിണി; പരാതിയുമായി ഭർത്താവും കുടുംബവും

ഒന്നരമാസം മുൻപ് വിവാഹിതയായ യുവതി നാല് മാസം ഗർഭിണി; പരാതിയുമായി ഭർത്താവും കുടുംബവും

വയറുവേദനയെ തുടർന്ന് യുവതി പരാതിപ്പെട്ടതോടെയാണ് ഗർഭിണിയായ വിവരം പുറത്തറിയുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഒന്നര മാസം മുൻപ് വിവാഹിതയായ യുവതി നാലുമാസം ഗർഭിണിയാണെന്നറിഞ്ഞ (four months pregnant) ഭർത്താവും വീട്ടുകാരും പോലീസിൽ പരാതി നൽകി. വയറുവേദനയെ തുടർന്ന് യുവതി പരാതിപ്പെട്ടതോടെയാണ് ഗർഭിണിയായ വിവരം പുറത്തറിയുന്നത്. സോണോഗ്രാഫിക്ക് ശേഷം, യുവതി ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഭർതൃവീട്ടുകാർ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ശേഷം അവർ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ചു. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിൽ ആണ് സംഭവം.

  ഭർത്താവ് പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. ഗ്രാമത്തിലെ ഒരു ബന്ധു മുഖേന ഒന്നര മാസം മുമ്പ് അയൽ ജില്ലയിൽ നിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ജീവിതം ആരംഭിക്കുന്നതിനു മുമ്പ് തന്നെ തട്ടിപ്പിന് ഇരയായി എന്നിദ്ദേഹം പരാതിപ്പെട്ടുകഴിഞ്ഞു.

  പെൺകുട്ടിയുടെ ഗർഭധാരണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിലും സത്യം മറച്ചുവച്ച്‌ പെൺകുട്ടിയും അവളുടെ മാതാപിതാക്കളും തങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ച് ഭർത്താവും കുടുംബവും രംഗത്തെത്തി.

  സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണെന്ന് കൊൽഹുയി എസ്എച്ച്ഒ അഭിഷേക് സിംഗ് പറഞ്ഞു.

  അടുത്തിടെ വിവാഹ ദിവസം യുവതി പ്രസവിച്ച വാർത്തയും ശ്രദ്ധ നേടിയിരുന്നു.

  പ്രസവവേദന അനുഭവപ്പെട്ട് ആൺകുഞ്ഞിന് ജന്മം നൽകിയതിനാൽ, ഗർഭിണിയായ വധുവിന് തന്റെ വിവാഹ ചടങ്ങുകൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നഷ്ടമായി.

  മെയ് 21 ന് സ്റ്റെർലിംഗ്ഷെയറിലെ ഗാർട്ട്മോർ വില്ലേജ് ഹാളിൽ വെച്ച് സ്കോട്ട്ലൻഡിൽ നിന്നുള്ള റെബേക്ക മക്മില്ലൻ (32) നിക്ക് ചീതം (36) എന്നിവർ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ജൂൺ 20-ന് പ്രതീക്ഷിച്ചിരുന്ന അവരുടെ മകൻ നാലാഴ്ച മുമ്പ് തന്നെ എത്തി.

  ഹെയർഡ്രെസ്സറും മുൻ വെഡ്ഡിംഗ് പ്ലാനറുമായ മാക്മില്ലൻ തന്റെ മകനായ റോറി ചീതം രാവിലെ 11:40 ന് എമർജൻസി സിസേറിയൻ വഴിയാണ് ജനിച്ചതെന്നും, കുഞ്ഞിന് 5 പൗണ്ടും 3 ഔൺസും ഭാരമുണ്ടായിരുന്നു എന്നും പറഞ്ഞു.

  അഞ്ച് വർഷത്തെ ഡേറ്റിംഗിന് ശേഷം 2021 ജൂലൈയിൽ ദമ്പതികൾ വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് ഗർഭിണിയാണെന്ന് കണ്ടെത്തിയതായി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. താൻ ഗർഭിണിയായ വധുവായിരിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും വിവാഹത്തിന്റെ തലേദിവസം പ്രസവവേദന വരുമെന്ന് അറിഞ്ഞിരുന്നില്ലെന്നും മാക്മില്ലൻ പറഞ്ഞു.

  ചടങ്ങ് റദ്ദാക്കാൻ ചീതം വിവാഹ സംഘാടകരെ വിളിച്ചു. അവരുടെ കുടുംബങ്ങൾ അവരുടെ 200 അതിഥികളെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു.

  Summary: A woman who got married one-and-a-half months ago was found four months pregnant by her husband and family. The woman complained of abdomen pain and was taken to the hospital where she was found expecting a baby. Family of the husband had filed a complaint on cheating
  Published by:user_57
  First published: