• HOME
  • »
  • NEWS
  • »
  • buzz
  • »
  • സൊമാറ്റോയിൽ വെജ് ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് ചിക്കൻ; വീഡിയോ വൈറൽ

സൊമാറ്റോയിൽ വെജ് ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് ചിക്കൻ; വീഡിയോ വൈറൽ

സംഭവം വൈറലായതോടെ ക്ഷമാപണവുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ രംഗത്തെത്തി

  • Share this:

    വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് സൊമാറ്റോയിലൂടെ ലഭിച്ചത് ചിക്കൻ. നിരുപമ സിങ് എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഇതിന്‍റെ വീഡിയോ യുവതി ട്വിറ്ററിൽ പങ്കുവെച്ചു. “ഏറ്റവും മോശമായ പേടിസ്വപ്‌നമാണിത്” തന്റെ പ്ലേറ്റിൽ ചിക്കൻ കാണിക്കുന്ന ഒരു വീഡിയോയാണ് ഇവർ ട്വീറ്റ് ചെയ്തത്. സൊമാറ്റോയിൽ നിന്ന് ‘വെജ് ഫുഡ്’ ഓർഡർ ചെയ്തെന്നും പകരം ലഭിച്ചത് ഇതാണെന്നും അവർ വിശദീകരിച്ചു. ‘നോൺ വെജ് ഫുഡ്’. വീഡിയോ പങ്കിട്ടുകൊണ്ട് അവൾ എഴുതി.

    “ഹായ് @zomato, വെജ് ഫുഡ് ഓർഡർ ചെയ്തു, നോൺ വെജ് ഭക്ഷണമാണ് ലഭിച്ചത്. ഞങ്ങളിൽ അഞ്ചിൽ നാലുപേരും വെജിറ്റേറിയൻ കഴിക്കുന്നവരാണ്. എന്താണ് ഈ സേവനം, ഭയാനകമായ അനുഭവം.”ഫുഡ് ഡെലിവറി ആപ്പിനെ ടാഗ് ചെയ്തുകൊണ്ട് എഴുതിയ കുറിപ്പാണിത്.


    വീഡിയോയിൽ, നിരുപമ ഒരു സ്പൂൺ ഉപയോഗിച്ച് ചിക്കൻ കഷണം ഇളക്കുന്നത് കാണാം, വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ വളരെ വേഗം ലക്ഷണകണക്കിന് വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.

    സംഭവം വൈറലായതോടെ ക്ഷമാപണവുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ രംഗത്തെത്തി. “ഹായ് നിരുപമ, ഈ അപകടത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിന് ദയവായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഒരു സ്വകാര്യ സന്ദേശത്തിലൂടെ പങ്കിടുക,” സൊമാറ്റോയുടെ ട്വീറ്റ് വായിക്കുക.

    Published by:Anuraj GR
    First published: