• HOME
  • »
  • NEWS
  • »
  • buzz
  • »
  • വിമാനത്തിൽ സി​ഗരറ്റ് കത്തിച്ച് വലിച്ച യുവതിയെ പുറത്താക്കി

വിമാനത്തിൽ സി​ഗരറ്റ് കത്തിച്ച് വലിച്ച യുവതിയെ പുറത്താക്കി

വിമാനത്തിനുള്ളിൽ വച്ച് സിഗരറ്റ് കത്തിച്ചാണ് യുവതി സഹയാത്രികരെ പ്രകോപിപ്പിച്ചത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    കഴിഞ്ഞ ദിവസം ഫ്ലോറിഡയിലേക്കുള്ള സ്പിരിറ്റ് എയർലൈൻസ് വിമാനത്തിലെ യാത്രക്കാരി സഹയാത്രികരുടെ രോഷം ആളിക്കത്തിച്ചു. വിമാനത്തിനുള്ളിൽ വച്ച് സിഗരറ്റ് കത്തിച്ചാണ് യുവതി സഹയാത്രികരെ പ്രകോപിപ്പിച്ചത്. സീറ്റിലിരുന്ന് പുകവലിച്ച യുവതിയെ പിന്നീട് അധികൃതരെത്തി പുറത്താക്കി. ചൊവ്വാഴ്ച പുലർച്ചെ സുരക്ഷിതമായ ലാൻഡിംഗിന് ശേഷം വിമാനം ടെർമിനലിലേക്ക് നീങ്ങുമ്പോഴാണ് യുവതി സിഗരറ്റ് കത്തിച്ചത്. സംഭവത്തിന്റെ വീഡിയോ ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

    പോലീസ് ഉദ്യോഗസ്ഥരെത്തി യുവതിയെ ഫ്ലൈറ്റിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് വീഡിയോയിൽ കാണാം. യുവതിയുടെ കൈവശമുള്ള ബാഗ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഓവർഹെഡ് കമ്പാർട്ടുമെന്റിൽ തിരയുന്നതും വീഡിയോയിൽ കാണാം.

    ”അവൾ വിമാനത്തിൽ ഇരുന്ന് തന്നെ ഒരു സിഗരറ്റ് പുറത്തെടുത്ത് പുകവലിക്കാൻ തുടങ്ങി. ഇത് യഥാർത്ഥ സി​ഗരറ്റാണോ എന്ന് തന്നെ ഞാൻ അത്ഭുതപ്പെട്ടു” ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സഹയാത്രിക അലക്സാ മജ്ദലവി പറഞ്ഞു. ഡെട്രോയിറ്റിൽ നിന്ന് ഫോർട്ട് ലോഡർഡെയ്ലിലേക്കുള്ള ഫ്ലൈറ്റിലായിരുന്നു സംഭവം.

    വിമാനം ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ ശേഷം, ടെർമിനലിലേയ്ക്ക് പോകാൻ ഒരു മണിക്കൂർ എടുത്തു. ഒരു മണിക്കൂർ നീണ്ട കാത്തിരിപ്പ് യുവതിയെ ഉത്കണ്ഠാകുലയാക്കിയെന്ന് തോന്നുന്നു, മറ്റ് യാത്രക്കാരെ പോലും ശ്രദ്ധിക്കാതെ വിമാനത്തിലാണെന്ന കാര്യം പോലും ഓ‍‍ർക്കാതെ സിഗരറ്റ് കത്തിച്ച് പുകവലിക്കാൻ തുടങ്ങി.

    പുകവലി നി‍‍ർത്താൻ ആവശ്യപ്പെട്ടപ്പോൾ യുവതി തന്റെ നേരെ തിരിഞ്ഞ് മുഖത്തേയ്ക്ക് പുക ഊതിത്തുടങ്ങി എന്ന് അലക്സ ആരോപിച്ചതായി ഫോക്സ് ന്യൂസ് പറയുന്നു. അലക്സയും മറ്റ് യാത്രക്കാരും ചേ‍ർന്ന് വിവരം ഫ്ലൈറ്റ് അറ്റൻഡന്റർമാരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അവരാണ് പോലീസിനെ വിളിച്ചത്.



    1988 മുതൽ ലോകമെമ്പാടുമുള്ള എല്ലാ ഫ്ലൈറ്റുകളിലും പുകവലി നിരോധിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ നിന്നുള്ള വിമാനങ്ങളിൽ പുകവലി 2000 മുതലാണ് നിരോധിച്ചത്. പിടിക്കപ്പെട്ടാൽ, 4000 ഡോളർ വരെ പിഴ ഈടാക്കും.

    പാകിസ്ഥാനിലെ എയര്‍ബ്ലൂ വിമാനത്തില്‍ വച്ച് ചുംബിച്ച ദമ്പതികള്‍ക്കെതിരെ അടുത്തിടെ പരാതി ഉയ‍ർന്നിരുന്നു. വിമാനത്തില്‍ വച്ച് ദമ്പതികള്‍ പരസ്യമായി ചുംബിച്ചതിനാണ് ഒരു യാത്രക്കാരനാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് (സിഎഎ) പരാതി നല്‍കിയത്. സംഭവം വിമാനത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മെയ് 20 ന് കറാച്ചി-ഇസ്ലാമാബാദ് വിമാനത്തിലായിരുന്നു സംഭവം.

    നാലാം നിരയിലെ സീറ്റുകളില്‍ ഇരുന്ന ദമ്പതികള്‍ യാത്രക്കിടെ പരസ്യമായി ചുംബിക്കുകയായിരുന്നുവെന്ന് വിമാനത്തിലെ യാത്രക്കാരന്‍ പറയുന്നു. ഫ്‌ലൈറ്റ് ക്രൂവിനോട് ഇതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഒരു എയര്‍ ഹോസ്റ്റസ് എത്തി ദമ്പതികളോട് പരസ്യമായ സ്‌നേഹ പ്രകടനം ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ അഭ്യര്‍ത്ഥന വകവയ്ക്കാതെ വീണ്ടും 'ചുംബനം ' തുടര്‍ന്നതോടെ എയര്‍ ഹോസ്റ്റസ് അവര്‍ക്ക് ഒരു പുതപ്പ് നല്‍കി.

    Summary: Smoking on flights is prohibited in all flights worldwide, beginning from 1988, and bans have been imposed, albeit in a piecemeal manner
    Published by:user_57
    First published: