• HOME
  • »
  • NEWS
  • »
  • buzz
  • »
  • Rare Disease | 23 വർഷമായി ചിപ്‌സ് സാൻഡ്‌വിച്ച് മാത്രം കഴിച്ച് ജീവിതം; ആദ്യമായി മറ്റൊരു ഭക്ഷണം രുചിച്ച് യുവതി

Rare Disease | 23 വർഷമായി ചിപ്‌സ് സാൻഡ്‌വിച്ച് മാത്രം കഴിച്ച് ജീവിതം; ആദ്യമായി മറ്റൊരു ഭക്ഷണം രുചിച്ച് യുവതി

ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടതിനു ശേഷമാണ് യുവതി മറ്റൊരു ഭക്ഷണം കഴിച്ചത്.

  • Share this:
    23 വർഷമായി ഉരുളക്കിഴങ്ങ് ചിപ്‌സ് സാൻഡ്‌വിച്ച് (potato chips sandwiche) മാത്രം കഴിച്ചിരുന്ന ഇംഗ്ലണ്ടുകാരി ആദ്യമായി മറ്റൊരു ഭക്ഷണം രുചിച്ചു. ഇ​ഗ്ലണ്ട് സ്വദേശിയായ സോ സാഡ്‌ലർ ആണ് ഇത്രയും വർഷങ്ങളായി ഒരേ ഭക്ഷണം കഴിച്ച് വിശപ്പടക്കിയിരുന്നത്. ചെറുപ്പം മുതൽ വെണ്ണ പുരട്ടിയ ബ്രെഡിനുള്ളിൽ ചീസും ഉള്ളി ചിപ്‌സും അല്ലാതെ മറ്റൊന്നും സാഡ്‍ലർ കഴിച്ചിട്ടില്ലെന്ന് സെംഗർ (Zenger) റിപ്പോർട്ട് ചെയ്തു. ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടതിനു ശേഷമാണ് യുവതി മറ്റൊരു ഭക്ഷണം കഴിച്ചത്.

    മൂന്ന് വർഷം മുൻപ് തനിക്ക് മൾട്ടിപ്പിൾ സ്ക്ലിറോസിസ് (Multiple Sclerosis) എന്ന രോ​ഗം ഉണ്ടെന്ന് സോ സാഡ്‌ലർ വിദ​ഗ്ധ പരിശോധനയിലൂടെ മനസിലാക്കിയിരുന്നു. ആരോഗ്യവതി ആയിരിക്കണമെങ്കിൽ എല്ലാ ഭക്ഷണങ്ങളും തന്റെ മെനുവിൽ ഉൾപ്പെടുത്തണമെന്നും തിരിച്ചറിഞ്ഞു. തുടർന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെറാപ്പിസ്റ്റും ഹിപ്നോട്ടിസ്റ്റുമായ ഡേവിഡ് കിൽമുറിയെ സമീപിച്ചു. സാഡ്‌ലറിന് നിയന്ത്രിതമായ ഭക്ഷണം മാത്രം കഴിക്കുന്ന അസുഖം (Avoidant/restrictive food intake disorder - ARFID) ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി.

    രണ്ട് മണിക്കൂർ നീണ്ട ഹിപ്നോതെറാപ്പി സെഷനുകൾക്ക് ശേഷം, സോ സാഡ്‍ലറിന് മറ്റു ഭക്ഷണങ്ങളും കഴിക്കാൻ കഴിഞ്ഞു. സ്ട്രോബെറിക്ക് എത്ര നല്ല രുചിയാണെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ലെന്ന് സാ‍‍ഡ്‍ലർ പറയുന്നു. ഹിപ്നോതെറാപ്പി സെഷനുകൾക്ക് ശേഷം ബ്ലൂബെറി, കാബേജ്, അണ്ടിപ്പരിപ്പ് എന്നിവയെല്ലാം സോ സാഡ്‍ലറിന് കഴിക്കാൻ കഴിഞ്ഞു.

    അടുത്ത വർഷം നടക്കാനിരിക്കുന്ന തന്റെ വിവാഹം ആണ് മറ്റു ഭക്ഷണങ്ങൾ കൂടി കഴിക്കാനുള്ള മറ്റൊരു പ്രചോദനം. മരപ്പണിക്കാരനായ ജേസൺ ഫോക്സുമായി സാഡ്‍ലറിന്റെ വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ്. വിവാഹദിനത്തിൽ ചിപ്സും ബ്രെഡും മാത്രം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സാ‍ഡ്‍ലർ പറയുന്നു.

    അടുത്തിടെ ലണ്ടനിൽ സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ 22 വർഷമായി ഭയം മൂലം ചിപ്‌സും ചിക്കൻ നഗറ്റ്‌സും മാത്രം കഴിച്ച് ജീവിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചായിരുന്നു വാർത്ത. ലണ്ടനിലെ കേംബ്രിഡ്ജ് സ്വദേശിയായ 25 കാരിയായ സമ്മർ മൺറോ (Summer Monro) ആയിരുന്നു ആ യുവതി. സോ സാഡ്‍ലറിനെ ബാധിച്ച അതേ രോ​ഗം തന്നെയാണ് ഈ യുവതിയെയും ബാധിച്ചിരുന്നത്. മൂന്ന് വയസു മുതൽ അവൾ ചിക്കൻ നഗറ്റ്സ്, ഉരുളക്കിഴങ്ങ് ചിപ്സ് തുടങ്ങിയ ഭക്ഷണങ്ങൾ മാത്രമാണ് സമ്മർ മൺറോ കഴിച്ചിരുന്നത്. ഉച്ചഭക്ഷണത്തിന് ഒരു പാക്കറ്റ് വാക്കേഴ്‌സ് ക്രിസ്‌പ്‌സും അത്താഴത്തിന് ആറോ എട്ടോ ചിക്കൻ നഗറ്റുകളും ആണ് യുവതി കഴിച്ചിരുന്നത്. വേനൽക്കാലത്ത് മൺറോ പ്രഭാതഭക്ഷണം ഒഴിവാക്കിയിരുന്നെന്നും മിറർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒരു കഷണം പച്ചക്കറിയോ പഴമോ രുചിച്ചു നോക്കാൻ പോലും മൺറോ തയ്യാറായിരുന്നില്ല. ഒരിക്കൽ അവളുടെ മുത്തചഛൻ പയർ കഴിക്കാനായി അവൾക്ക് 1000 പൗണ്ട് ഓഫർ ചെയ്തു. ആ ഓഫറും മൺറോ നിരസിച്ചിരുന്നു.
    Published by:Sarath Mohanan
    First published: