HOME » NEWS » Buzz » WOMAN WHO WENT MISSING TWO YEARS AGO FOUND ALIVE AT SEA

VIRAL VIDEO | രണ്ടു വർഷം മുമ്പ് കാണാതായ യുവതിയെ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി

കഴിഞ്ഞ രണ്ടു വർഷമായി അമ്മ എവിടെയാണെന്ന് അറിയില്ലെന്ന് ഗെയ്താന്റെ മകൾ അലജാൻഡ്ര കാസ്റ്റിബ്ലാങ്കോ പറഞ്ഞു.

News18 Malayalam | news18
Updated: September 30, 2020, 6:55 PM IST
VIRAL VIDEO | രണ്ടു വർഷം മുമ്പ് കാണാതായ യുവതിയെ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി
വീഡിയോയിൽ നിന്ന്
  • News18
  • Last Updated: September 30, 2020, 6:55 PM IST
  • Share this:
കൊളംബിയ: രണ്ടു വർഷങ്ങൾക്ക് മുമ്പ് കാണാതായ യുവതിയെ കടലിൽ ജീവനോടെ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് യുവതിയെ കടലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ആഞ്ചലിക ഗെയ്താൻ എന്ന യുവതിയെയാണ് കടലിൽ കണ്ടെത്തിയതെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. അവരെ നാടകീയമായി രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

മത്സ്യത്തൊഴിലാളികളായ റോളണ്ടോ വിസ്ബലും സുഹൃത്തും ചേർന്നാണ് 46കാരിയെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആറുമണിക്ക് പ്യൂർട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് അവളെ കണ്ടെത്തിയത്. വിസ്ബാൽ ആണ് യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. അതേസമയം, സഹായത്തിനായി ഗൈതാൻ കൈ ഉയർത്തുന്നതു വരെ വെള്ളത്തിലൂടെ ഒഴുകിവന്ന ഒരു തടിക്കഷണമാണ് അതെന്നാണ് മത്സ്യത്തൊഴിലാളികൾ വിചാരിച്ചത്. തുടർന്ന് വിസ്ബലും സുഹൃത്തും ഗെയ്താനെ ബോട്ടിലേക്ക് വലിച്ചിടുകയായിരുന്നു.

You may also like:കേരളത്തിൽ സെപ്തംബറിൽ മാത്രം കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു [NEWS]ഹത്രാസ് ഇരയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചതിൽ കടുത്ത പ്രതിഷേധം [NEWS] യുഎഇയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം; 44 പേരെ രക്ഷപെടുത്തി [NEWS]

താൻ വീണ്ടും ജനിച്ചെന്നും ദൈവം തന്നെ മരണത്തിലേക്ക് അയച്ചില്ലെന്നും ആയിരുന്നു രക്ഷപ്പെട്ടതിനു ശേഷമുള്ള അവളുടെ ആദ്യവാക്കുകളെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകർ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ രക്ഷപ്പെടുത്തിയതിനു ശേഷം യുവതിക്ക് അവർ വെള്ളം നൽകുന്നതും നടക്കാൻ സഹായിക്കുന്നതും കാണാവുന്നതാണ്. ഗെയ്താനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് പ്രദേശവാസികളും അവരുടെ അടുത്തെത്തി.

ഗെയ്താനെ തിരിച്ചറിഞ്ഞതിനു പിന്നാലെ അവരുടെ മുൻകാലകഥകളും വെളിച്ചത്ത് വന്നു. മുൻ ഭർത്താവിൽ നിന്ന് തനിക്ക് ഗാർഹികപീഡനം അനുഭവിച്ചതായും ഇതിനെ തുടർന്ന് 2018ൽ ഓടി രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി താനൊരു വിഷം നിറഞ്ഞ ബന്ധത്തിൽ ആയിരുന്നെന്ന് ആഞ്ചലിക ഗെയ്താന പറഞ്ഞു. 'ആദ്യ ഗർഭകാലത്താണ് പീഡനങ്ങൾ ആരംഭിച്ചത്. എന്നെ അടിക്കുകയും അക്രമാസക്തമായി അധിക്ഷേപിക്കുകയും ചെയ്തു. രണ്ടാമത്തെ ഗർഭകാലത്ത് പീഡനങ്ങൾ തുടർന്നു. പെൺകുട്ടികൾ ചെറുതായതിനാൽ അയാളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലായിരുന്നു"- ഗെയ്താന പറഞ്ഞു.

പൊലീസിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. 24 മണിക്കൂർ ഭർത്താവിനെ തടവിൽ വച്ചതിനു ശേഷം തിരിച്ചയച്ചു. തിരിച്ചെത്തുന്ന ഭർത്താവ് വീണ്ടും ആക്രമണങ്ങൾ തുടർന്നു. 2018 സെപ്റ്റംബറിൽ ഭർത്താവ് തന്റെ മുഖം തകർക്കുകയും കൊല്ലാൻ ശ്രമിച്ചതായും ഗെയ്താൻ പറഞ്ഞു. ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ വീട്ടിൽ നിന്ന് ഓടിപ്പോയി. ആറു മാസത്തോളം തെരുവുകളിൽ അലഞ്ഞു. തുടർന്ന് കാമിനോ ഡി ഫെ റെസ്ക്യു സെന്ററിൽ എത്തിച്ചേർന്നു. മുൻ ഭർത്താവ് നഗരങ്ങളിലേക്ക് മാറിയതിനെ തുടർന്ന് അഭയകേന്ദ്രത്തിൽ നിന്ന് മാറാൻ പൊലീസ് ഗെയ്താനോട് ആവശ്യപ്പെടുകയായിരുന്നു.

'എന്റെ ജീവിതം തുടരണമെന്ന് എനിക്ക് ആഗ്രഹമില്ല. എല്ലാം അവസാനിപ്പിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്റെ കുടുംബത്തിൽ നിന്നു പോലും എനിക്ക് ഒരു സഹായമില്ല. കാരണം, എന്റെ സാമൂഹ്യബന്ധങ്ങളിൽ നിന്ന് മുൻഭർത്താവ് എന്നെ അകറ്റി. അതുകൊണ്ടു തന്നെ എനിക്ക് തുടർന്ന് ജീവിക്കണമെന്ന് ആഗ്രഹമില്ലായിരുന്നു' - ഗെയ്താൻ പറഞ്ഞു. കടലിലേക്ക് ചാടാൻ ആഗ്രഹിച്ചെങ്കിലും അബോധാവസ്ഥയിൽ ആയതിനാൽ അതിനു ശേഷം നടന്ന ഒരു കാര്യങ്ങളും ഓർമിക്കുന്നില്ലെന്നും അവർ പറഞ്ഞു. നടുക്കടലിൽ നിന്ന് തന്നെ രക്ഷിച്ചയാൾ പറഞ്ഞത് താൻ അബോധാവസ്ഥയിൽ കടലിൽ ഒഴുകി നടക്കുകയായിരുന്നു എന്നാണെന്നും ഗെയ്താൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ടു വർഷമായി അമ്മ എവിടെയാണെന്ന് അറിയില്ലെന്ന് ഗെയ്താന്റെ മകൾ അലജാൻഡ്ര കാസ്റ്റിബ്ലാങ്കോ പറഞ്ഞു. ഗാർഹിക പീഡനങ്ങളെക്കുറിച്ചുള്ള വർത്തകൾ തെറ്റാണെന്നും അലജാൻഡ്ര പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കാസ്റ്റിബ്ലാങ്കോയും സഹോദരിയും തലസ്ഥാന നഗരിയിലേക്ക് അമ്മയെ കൊണ്ടുവരുന്നതിന് പണം സ്വരൂപിക്കുന്ന തിരക്കിലാണ് ഇപ്പോൾ.
Published by: Joys Joy
First published: September 30, 2020, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories