യുകെ (UK) സ്വദേശിനിയായ ബെക്ക പോട്ടിന്റെ ജീവിതം മാറി മറിഞ്ഞത് ഒറ്റ രാത്രി കൊണ്ടാണ്. ലോട്ടറി ടിക്കറ്റ് (Lottery Ticket) എടുത്തത് വഴി 35.8 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവാണ് ഇവരെ തേടിയെത്തിയത്. യുവതിയും ഭർത്താവും അവർക്ക് അടുത്തിടെ ജനിച്ച മകളും അവരുടെ ഇടുങ്ങിയ രണ്ട് കിടപ്പുമുറികളുള്ള ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിശാലമായ അഞ്ച് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളുമുള്ള വലിയ ബംഗ്ലാവിലേയ്ക്കാണ് കുടുംബം താമസം മാറുന്നത്.
ഒമേസ് മില്യൺ പൗണ്ട് ഹൗസ് നറുക്കെടുപ്പിൽ (Omaze million pound house draw) 32 കാരിയായ ബെക്ക പോട്ട് 981 രൂപയ്ക്ക് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. യുകെയിലെ മാധ്യമ ഏജൻസിയായ ജാം പ്രസ് റിപ്പോർട്ട് അനുസരിച്ച് ബെക്കയുടെ ഭർത്താവ് എല്ലാ ഒമേസ് മില്യൺ പൗണ്ട് ഹൗസ് നറുക്കെടുപ്പിലും പങ്കെടുത്തിരുന്നു, എന്നാൽ ഇത്തവണ മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹം മറന്നുപോയി. ഭാഗ്യവശാൽ, ടിവിയിൽ നറുക്കെടുപ്പിനെക്കുറിച്ച് പരസ്യം കണ്ട ബെക്ക ഭർത്താവിനെ അറിയിക്കാതെ ജനുവരിയിൽ ടിക്കറ്റ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ബെർക്ഷെയറിലെ ക്വീൻസ് ഹില്ലിലാണ് ഈ മാളിക സ്ഥിതി ചെയ്യുന്നത്. അടുക്കള, 5 കിടപ്പുമുറികൾ, 3 ഡ്രസ്സിംഗ് റൂമുകൾ, നാല് ലക്ഷ്വറി ബാത്ത്റൂമുകൾ, ഒരു വലിയ ഡ്രോയിംഗ് റൂം, മൂന്ന് കാർ ഗാരേജ് എന്നിവയടക്കം കൊട്ടാര സമാനമാണ് ഈ മണിമാളിക. കുട്ടി ജനിച്ചതോടെ ദമ്പതികൾക്ക് ഒരു വലിയ വീട് ആവശ്യമായിരുന്നെങ്കിലും, ഒരു ആഡംബര വീട് തന്നെ സ്വന്തമാക്കാനാകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല.
ലോട്ടറി സ്ഥാപനം ബംഗ്ലാവ് കൈമാറുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കി. ദമ്പതികൾക്ക് വീടിന്റെ മുഴുവൻ ഉടമസ്ഥാവകാശവും ലഭിച്ചു. തന്റെ മകളുടെ ഭാവി സുരക്ഷിതമായെന്നും അവൾക്ക് ഓടി കളിക്കാൻ വീട്ടിൽ ധാരാളം സ്ഥലമുണ്ടെന്നും ബെക്ക പറഞ്ഞു. കുട്ടിയുടെ മുത്തശ്ശിമാർക്കും ഇനി ഇവരോടൊപ്പം താമസിക്കാം.
കഴിഞ്ഞ ഒക്ടോബറിൽ പെയ്ത മഴയിൽ കുട്ടംപുഴ സ്വദേശിയായ നൂറേക്കർ തെങ്ങുവിള ടിആർ ഹുസൈന്റെ (42) ഓടുമേഞ്ഞ വീടിന്റെ മുൻഭാഗം ഇടിഞ്ഞു വീണിരുന്നു. ഓട്ടോ ഡ്രൈവറായ ഹുസൈൻ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീടിന്റെ താത്കാലിക പണികൾ തീർത്തത്. കടബാധ്യതകളെല്ലാം തീർത്ത് പുതിയ വീട് വെക്കണമെന്നാണ് ആഗ്രഹമെങ്കിലും അതിനുള്ള പണമായിരുന്നു പ്രശ്നം. എന്നാൽ കഴിഞ്ഞ ആഴ്ച്ച ഹുസൈനെ ഭാഗ്യം 'കാരുണ്യ' ഭാഗ്യക്കുറിയുടെ (karunya lottery) രൂപത്തിൽ കടാക്ഷിച്ചു. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയും 8,000 രൂപ വീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളുമാണ് ഹുസൈനെ തേടിയെത്തിയത്. വല്ലപ്പോഴും മാത്രം ലോട്ടറിയെടുത്തിരുന്ന ഹുസൈനെ ഭാഗ്യദേവത അറിഞ്ഞു തന്നെ അനുഗ്രഹിച്ചിരിക്കുകയാണ്. എത്രയും വേഗം കടബാധ്യതകൾ തീർത്ത് പുതിയ വീട് വെക്കുകയാണ് ഹുസൈന്റെ സ്വപ്നം.
Summary: Woman becomes proud owner of a sprawling mansion upon winning a jackpot
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.