HOME » NEWS » Buzz » WOMAN WITHOUT KNOWING HOLDS ONE OF WORLDS MOST DANGEROUS ANIMAL

കൗതുകം അൽപം കൂടിപ്പോയി; കയ്യിലെടുത്തത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെന്ന് അറിയാതെ യുവതി

26 മനുഷ്യരെ മിനുട്ടുകൾക്കുള്ളിൽ കൊല്ലാൻ ശേഷിയുള്ള വിഷമുള്ള ജീവിയെയാണ് യുവതി കയ്യിൽ എടുത്തത്

News18 Malayalam | news18-malayalam
Updated: March 25, 2021, 9:58 AM IST
കൗതുകം അൽപം കൂടിപ്പോയി; കയ്യിലെടുത്തത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെന്ന് അറിയാതെ യുവതി
Photo: Tiktok
  • Share this:
വിനോദ യാത്രയ്ക്കിടിയൽ കാണുന്ന അപൂർവ ജീവികളേയും വസ്തുക്കളേയുമെല്ലാം സോഷ്യൽമീഡിയയിലൂടെ സുഹൃത്തുക്കൾക്കും ഫോളോവേഴ്സിനുമായി പങ്കുവെക്കുന്നത് ഇന്ന് എല്ലാവരും ചെയ്യുന്നതാണ്. കൺമുന്നിൽ കാണുന്ന എന്തും അപകടകരമായ പ്രവർത്തികളും വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ ക്യാമറയിൽ പകർത്തി സോഷ്യൽമീഡിയയിൽ ലൈക്ക് വാരിക്കൂട്ടാൻ ശ്രമിക്കുന്നവരാണ് ഇതിൽ പലരും. കൗതുകം അൽപം കൂടി അപകടം വരുത്തി വെച്ച നിരവധി പേരുമുണ്ട്.

അത്തരത്തിലൊരു സംഭവമാണ് ബാലിയിൽ നടന്നിരിക്കുന്നത്. ടിക് ടോക്കിൽ സജീവമായ യുവതിയാണ് ഭാഗ്യം കൊണ്ട് മാത്രം വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബാലിയിൽ വിനോദയാത്രയ്ക്ക് പോയതിനിടയിലാണ് ഒരു അപൂർവ ജീവി യുവതിയുടെ കണ്ണിൽ പെട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത സുന്ദരൻ നീല വളയങ്ങളോടുള്ള കൂടിയ കടൽജീവിയെ കൗതുകത്തോടെ എടുത്ത് കയ്യിൽ വെച്ച് ഒരു ഫോട്ടോയും എടുത്തു.


പിന്നീടാണ് താൻ കയ്യിലെടുത്ത് ഓമനിച്ചത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതിനെ കുറിച്ച് പങ്കുവെച്ച് ടിക് ടോക്കിൽ ഒരു വീഡിയോയും യുവതി ചെയ്തിട്ടുണ്ട്. ബ്ലൂ റിംഗ്ഡ് ഒക്ടോപസ് അഥവാ നീല വളയമുള്ള നീരാളി എന്നാണ് ഈ ജീവിയുടെ പേര്. ലോകത്തിൽ ഏറ്റവും അപകടകാരിയായ പത്ത് ജീവികളിൽ ആറാം സ്ഥാനമാണ് ഈ കടൽ ജീവിക്കുള്ളത്.
Also Read-ആദ്യ രാത്രിയിൽ ഭർത്താവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് യുവതി; സ്വർണവും പണവുമായി സ്ഥലംവിട്ടു

ഇത് അറിയാതെയാണ് യുവതി കുഞ്ഞൻ നീരാളിയെ കയ്യിലെടുത്തത്. ഒരു ഭീകരനാണ് തന്റെ കയ്യിൽ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കിയതോടെ താൻ ആകെ പരിഭ്രാന്തയായയെന്നും പിതാവിനെ വിളിച്ച് ഏറെ നേരം കരഞ്ഞെന്നും യുവതി പറയുന്നു. എന്തായാലും അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവതിയും വീട്ടുകാരും.

Also Read-തേനീച്ചകളെയും കാറിലാക്കി സവാരി നടത്തുന്ന സ്ത്രീ; സോഷ്യൽമീഡിയയിൽ വൈറലായ ചിത്രം

പേര് സൂചിപ്പിക്കുന്നത് പോലെ നീല നിറത്തിലുള്ള ആകർഷകമായ വളയങ്ങളാണ് ബ്ലൂ റിംഗ്‍ഡ് ഒക്ടോപസിന്റെ പ്രത്യേകത. നൂറ് ഗ്രാം ഭാരമുള്ള ഈ ഒക്ടോപസ് കാഴ്ച്ചയിൽ ചെറുതാണെങ്കിലും ഒട്ടും നിസ്സാരക്കാരനല്ല. ഇതിന്റെ വിഷം മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ മിനുട്ടുകൾക്കുള്ളിൽ മരണം സംഭവിക്കും.

മഞ്ഞനിറമുള്ള ചർമ്മവും നീല, കറുപ്പ് വളയങ്ങളും കൊണ്ട് ഇവയെ തിരിച്ചറിയാം. എന്നാൽ അപകടത്തിൽപെട്ടെന്ന് തോന്നിയാൽ ഇവയുടെ നിറം മാറും.ജപ്പാൻ മുതൽ ഓസ്‌ട്രേലിയ വരെയുള്ള പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ വേലിയേറ്റ കുളങ്ങളിലും പവിഴപ്പുറ്റുകളിലുമാണ് ഇവ കാണപ്പെടുന്നത്.

കാണാൻ കുഞ്ഞനാണെങ്കിലും പ്രായപൂർത്തിയായ 26 മനുഷ്യരെ മിനുട്ടുകൾക്കുള്ളിൽ കൊല്ലാൻ ശേഷിയുള്ള വിഷവുമായാണ് ഇതിന്റെ സഞ്ചാരം. കടിയേറ്റാൽ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കില്ല. ചെറിയ പാടുമാത്രമായിരിക്കും ഉണ്ടാകുക. വേദനയും കാണില്ല. അതിനാൽ തന്നെ കടിയേറ്റ കാര്യം തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു. വിഷം അകത്തു ചെന്ന് ഉടൻ തന്നെ ശ്വാസ തടസ്സവും പക്ഷാഘാതവും ഉണ്ടാകും. ഇതിന്റെ ആന്റിവെനം ലഭ്യമാണ്.
Published by: Naseeba TC
First published: March 25, 2021, 9:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories