നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡ് ഗ്രാന്റിന് അപേക്ഷിച്ചില്ല, 25 കോടി ലഭിച്ചതായി രേഖ; ഞെട്ടലോടെ വനിത

  കോവിഡ് ഗ്രാന്റിന് അപേക്ഷിച്ചില്ല, 25 കോടി ലഭിച്ചതായി രേഖ; ഞെട്ടലോടെ വനിത

  സ്തനാര്‍ബുദത്തോട് മല്ലിടുന്ന 44 വയസുകാരിയായ ആമി വില്യംസ് മൂന്ന് വര്‍ഷമായി തൊഴില്‍രഹിതയായി കഴിയുകയായിരുന്നു.

  • Share this:
   കോവിഡ് 19 ഗ്രാന്റിന് അപേക്ഷിക്കാതെ തന്നെ തനിക്ക് 3.4 മില്യണ്‍ ഡോളര്‍ കോവിഡ് റിലീഫ് ചെക്ക് ലഭിച്ചതായി രേഖകളെന്ന് ഫ്‌ലോറിഡയിലെ ഒരു ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരി. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ പണം കയ്യില്‍ ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.

   ഫെഡറല്‍ ഡാറ്റാബേസില്‍ തന്റെ പേരും പഴയ വിലാസവും ലിസ്റ്റ് ചെയ്തത് കണ്ട് അത്ഭുതപ്പെട്ടുവെന്ന് ഹോളി ഹില്‍ നിവാസിയായ ആമി വില്യംസ് പറഞ്ഞു. കാറ്ററിംഗ് ബിസിനസ്സിനായി ലക്ഷക്കണക്കിന് രൂപ കോവിഡ് റെസ്റ്റോറന്റ് പുനരുജ്ജീവന ഫണ്ടായി താന്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് ഈ രേഖകള്‍ സൂചിപ്പിക്കുന്നത്.

   എന്നാല്‍ വില്യംസ് ഒരിക്കലും റെസ്റ്റോറന്റ് ബിസിനസില്‍ ജോലി ചെയ്യുകയോ ഫണ്ടിന് അപേക്ഷിക്കുകയോ തുക സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

   ബീച്ച് ന്യൂസ്-ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് ദുരിതാശ്വാസ ഫണ്ടുകള്‍ ലഭിച്ച 31 ഡെയ്ടോണ ബീച്ച് ബിസിനസുകാരില്‍ വില്യംസ് ആണ് തനിക്ക് ഇല്ലാത്ത കാറ്ററിംഗ് ബിസിനസ്സിന്റെ പുനരുജ്ജീവനത്തിനായി ഏറ്റവും വലിയ തുകയുടെ ഫണ്ട് ചെക്ക് ആയി ലഭിച്ച ആദ്യത്തെ വ്യക്തി.

   ചെക്കില്‍ ലിസ്റ്റു ചെയ്തിരിക്കുന്ന വിലാസത്തില്‍ ഏകദേശം എട്ട് വര്‍ഷമായി വില്യംസ് താമസിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

   റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏകദേശം 560,000 ഡോളര്‍ ഫണ്ട് ലഭിച്ച ഒരു ബീച്ച്‌സൈഡ് നൈറ്റ് ലൈഫ് സ്‌പോട്ടാണ് ആ പ്രദേശത്തെ ഏറ്റവും വലിയ തുക ഫണ്ട് ലഭിച്ച രണ്ടാമന്‍.

   വില്യംസിന്റെ ഭര്‍ത്താവ് ഒരു റെസ്റ്റോറന്റിലെ പാചകക്കാരനായിട്ടാണ് ജോലി ചെയ്യുന്നത്. അത് മാത്രമാണ് ഭക്ഷ്യ വ്യവസായവുമായി അവരുടെ ഒരേയൊരു ബന്ധം. എന്നാല്‍ ആ റെസ്റ്റോറന്റിനും ദുരിതാശ്വാസ ഫണ്ടുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല.

   'എന്റെ കൈയില്‍ പണമൊന്നും ലഭിച്ചിട്ടില്ല. എന്നിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു' വില്യംസ് പറഞ്ഞു.

   സ്തനാര്‍ബുദത്തോട് മല്ലിടുന്ന 44 വയസുകാരിയായ ആമി വില്യംസ് മൂന്ന് വര്‍ഷമായി തൊഴില്‍രഹിതയായി കഴിയുകയായിരുന്നു. ഈ അടുത്തിടെയാണ് ഒരു ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്.

   ഭര്‍ത്താവിന്റെയും മൂന്ന് കുട്ടികളുടെയും ഒപ്പം ഒരു ഇടത്തരം അപ്പാര്‍ട്ട്‌മെന്റിലാണ് ഇവര്‍ താമസിക്കുന്നത്.

   ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫീസും ഏജന്‍സിയുടെ ഫെഡറല്‍ പങ്കാളികളും ഈ തെറ്റ് പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെറുകിട വ്യവസായ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.

   $ 28.6 ബില്യണ്‍ റെസ്റ്റോറന്റ് പുനരുജ്ജീവന ഫണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അവതരിപ്പിച്ച അമേരിക്കന്‍ റെസ്‌ക്യൂ പ്ലാനിന്റെ ഭാഗമായിരുന്നു. മാര്‍ച്ചിലാണ് പ്രസിഡന്റ് ഇതില്‍ ഒപ്പ് വെച്ചത്. നിരവധി അപേക്ഷകര്‍ പദ്ധതിക്ക് കീഴില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ജൂലായില്‍ പദ്ധതി അവസാനിക്കുകയും ചെയ്തു.
   Published by:Jayashankar AV
   First published: