പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പരീക്ഷാഹാളിലെത്തി ബോർഡ് പരീക്ഷ എഴുതിയ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. ബിഹാറിലെ ബങ്ക ജില്ലയിലെ 22കാരി രുക്മിണിയാണ് ലേബർ റൂമിൽ നിന്നും നേരെ പരീക്ഷാ ഹാളിലെത്തിയത്. കുട്ടിയെ പ്രസവിച്ച് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും അനുമതിയോടെ ആംബുലൻസിൽ രുക്മിണി പരീക്ഷാകേന്ദ്രത്തിൽ എത്തിയത്.
Also read- ഭർത്താവ് മരിച്ചത് മുതലുള്ള ചോദ്യത്തിന് ഉത്തരവുമായി മൂന്നു വർഷത്തിനു ശേഷം മേഘ്‌ന രാജ്
‘കണക്ക് പരീക്ഷ എഴുതുമ്പോൾ തന്നെ അസ്വസ്ഥ തോന്നിയിരുന്നു, എന്നാൽ പിറ്റേദിവസവും പരീക്ഷയുള്ളത് കൊണ്ട് അധികം കാര്യമാക്കിയില്ല. എന്നാൽ സയൻസ് പരീക്ഷയുടെ തലേന്ന് വേദന കൂടി ആശുപത്രിയിലെത്തി. രാവിലെ ആറുമണിക്ക് മകനെ പ്രസവിച്ചു’-രുക്മിണി പറയുന്നു. മകൻ നന്നായി പഠിച്ച് നല്ല മാർക്ക് നേടണമെന്നാണ് ആഗ്രഹം. നാളെ അവന് മുന്നിൽ എനിക്ക് മാതൃകയാണമെങ്കിൽ ഇത് ചെയ്തേ തീരുമെന്നും രുക്മണി പറയുന്നു.
സ്ത്രീ വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഫലമാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. പരീക്ഷ എഴുതണ്ടെന്ന് രുക്മണിയോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല, അതിനാൽ അംബുലൻസ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്തുകയായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടറും പറഞ്ഞു. ഇരുവരും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.