നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹോട്ടൽ വെയിറ്റർക്ക് നൽകിയ റിവ്യൂവിൽ ഐ ലവ് യു എന്ന് എഴുതി യുവതി; മറുപടിയുമായി കാമുകി

  ഹോട്ടൽ വെയിറ്റർക്ക് നൽകിയ റിവ്യൂവിൽ ഐ ലവ് യു എന്ന് എഴുതി യുവതി; മറുപടിയുമായി കാമുകി

  താങ്കളോട് അദ്ദേഹം ശൃംഗരിക്കുകയോ പ്രത്യേക അടുപ്പം കാണിക്കുകയോ ചെയ്തോ എന്ന കാര്യം എനിക്കറിയില്ല. പക്ഷെ ഞാൻ അത് അറിയാൻ ആഗ്രഹിക്കുന്നു. അത്തരം ഒന്നും നടന്നില്ല എങ്കിൽ ഈ റിവ്യൂ എഡിറ്റ് ചെയ്യുന്നതിലോ പുതിയ ഒരെണ്ണം എഴുതുകയോ ചെയ്യുന്നത് മികച്ച കാര്യമായിരിക്കും”

  girl_friend_reply

  girl_friend_reply

  • Share this:
   ഹോട്ടൽ വെയിറ്റർക്ക് ശൃഗാരം നിറഞ്ഞ റിവ്യു എഴുതിയ വനിതക്ക് മറുപടി കൊടുത്ത് വെയിറ്ററുടെ കാമുകി. അന്റോണിയ എന്ന യുവതി ടിക് ടോക്കിലൂടെയാണ് തനിക്ക് ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ചത്. തമാശയായി അന്റോണിയ വെയിറ്റർക്ക് നൽകിയ റിവ്യൂ ആണ് കാമുകിയെ ചൊടിപ്പിച്ചത്.

   ഹോട്ടലുകളുടെയും മറ്റും റിവ്യു പങ്കുവെക്കാൻ കഴിയുന്ന യെൽപ്പ് എന്ന സോഷ്യൽ മീഡിയിലാണ് അന്റോണിയ വെയിറ്ററെ കുറിച്ചുള്ള റിവ്യു പങ്കുവെച്ചത്. സുഹൃത്തുക്കളുമായി അമേരിക്കയിലെ വിസ്കോൺസിനിലുള്ള റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ വെയിറ്റർ തന്നെയാണ് സേവനത്തെക്കുറിച്ചുള്ള അഭിപ്രായം യെൽപിൽ പങ്കുവെക്കാൻ അഭ്യർത്ഥിച്ചതെന്ന് അന്റോണിയ പറയുന്നു. റിവ്യൂ നൽകുമ്പോൾ തൻ്റെ പേര് വെക്കാൻ മറക്കരുതെന്ന നിർദേശവും വെയിറ്റർ നൽകിയിരുന്നു.

   “റസ്റ്റോറന്റിലെ സാഹചര്യം നന്നായി ഇഷ്ടപ്പെട്ടു. നല്ല ഫുഡ് മെനുവും മികച്ച കുറെ ഡ്രിങ്കുകളും. ഇറ മൈ കിംഗ്, ഐ ലവ് യു” എന്നിങ്ങനെയാണ് അന്റോണിയ റിവ്യൂവിൽ എഴുതിയത്. അഭിപ്രായം യെൽപ്പിൽ പങ്കുവെച്ച് 20 മിനിട്ടിനുള്ളിൽ തന്നെ വെയിറ്ററുടെ കാമുകിയുടെ സന്ദേശം അൻ്റോണിയയെ തേടിയെത്തി. ഒട്ടു അനുയോജ്യമല്ലാത്ത റിവ്യു ഒഴിവാക്കണം എന്നായിരുന്നു സന്ദേശത്തിലെ പ്രധാന ആവശ്യം.

   Also Read- പതിവായി ഓഫീസിലെ പാർട്ടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടു; ജീവനക്കാരിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 20 ലക്ഷം രൂപ

   “ എൻ്റെ കാമുകൻ ഇറയെക്കുറിച്ചുള്ള താങ്കളുടെ റിവ്യൂ ഞാൻ വായിച്ചു. അദ്ദേഹത്തെ കിംഗ് എന്നൊക്കെ മറ്റൊരാൾ വിളിക്കുന്നത് എനിക്ക് ആസ്വദിക്കാനാകില്ല. റസ്റ്റോറന്റിൽ നൽകിയ സേവനത്തിന് ലഭിക്കുന്ന ഒട്ടും അനുയോജ്യമല്ലാത്ത കമന്റുകളായാണ് ഇവ എനിക്ക് അനുഭവപ്പെട്ടത്. താങ്കളോട് അദ്ദേഹം ശൃംഗരിക്കുകയോ പ്രത്യേക അടുപ്പം കാണിക്കുകയോ ചെയ്തോ എന്ന കാര്യം എനിക്കറിയില്ല. പക്ഷെ ഞാൻ അത് അറിയാൻ ആഗ്രഹിക്കുന്നു. അത്തരം ഒന്നും നടന്നില്ല എങ്കിൽ ഈ റിവ്യൂ എഡിറ്റ് ചെയ്യുന്നതിലോ പുതിയ ഒരെണ്ണം എഴുതുകയോ ചെയ്യുന്നത് മികച്ച കാര്യമായിരിക്കും” യുവതി അൻ്റോണിയക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

   വെയിറ്ററുടെ കാമുകിയിൽ നിന്നും ലഭിച്ച മറുപടി തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്ന് അന്റോണിയോ പറഞ്ഞു. പിന്നാലെ കാര്യങ്ങൾ വിശദീകരിച്ച് ഇവർ യുവതിക്ക് മറുപടി നൽകി. യെൽപ്പിൽ മികച്ച റിവ്യു നേടാൻ മത്സരിക്കുകയായിരുന്നു എല്ലാവരും എന്നത് കൊണ്ടാണ് ഇത്തരം ഒരു റിവ്യു എഴുതിയതെന്നും ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇതിൽ ഇല്ലെന്നും അൻ്റോണിയോ യുവതിയോട് വിശദീകരിച്ചു.

   എഴുതിയതിനെ കുറിച്ചല്ല, എങ്ങനെ എഴുതി എന്നും എങ്ങനെ മനസിലാക്കപ്പെടുന്നു എന്നതിനെ സബന്ധിച്ചാണ് പറഞ്ഞത്. എഴുത്തിൽ പ്രത്യേകിച്ച് കാര്യമില്ലാ എങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും കാമുകി വ്യക്തമാക്കി.

   ടിക് ടോക്കിൽ അൻ്റോണിയോ പങ്കുവെച്ച വീഡിയോയും വൈറലായിട്ടുണ്ട്. 35,000 ത്തോളം ആളുകൾ ഇതിനോടകം കണ്ട വീഡിയോക്ക് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. വെയിറ്ററുടെ കാമുകിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്ത് എത്തി. തന്റെ ആശങ്കകൾ വളരെ മാന്യമായി യുവതി അറിയിച്ചെന്നാണ് ഒട്ടു മിക്ക ആളുകളുടെയും പ്രതികരണം. കാമുകന്റെ കാര്യത്തിൽ ഇത്രത്തോളം ശ്രദ്ധയും ആശങ്കയും ശരിയല്ലെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.

   Keywords: Flirting, Girlfriend, Review, Waiter, Boyfriend, Woman, വെയിറ്റർ, റിവ്യു, റസ്റ്റോറന്റ്, കാമുകി
   Published by:Anuraj GR
   First published: