• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

VIRAL TWEET | 'അമ്മയ്ക്ക് വിവാഹം കഴിക്കാൻ 50 വയസുള്ള സുന്ദരനെ ആവശ്യമുണ്ട്'; മകളുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആസ്താ വർമ്മ എന്ന നിയമ വിദ്യാർഥിനിയാണ് അമ്മയ്ക്കു വേണ്ടി വരനെ തേടിയിറങ്ങിയത്.

News18 Malayalam | news18-malayalam
Updated: November 2, 2019, 5:58 PM IST
VIRAL TWEET | 'അമ്മയ്ക്ക് വിവാഹം കഴിക്കാൻ 50 വയസുള്ള സുന്ദരനെ ആവശ്യമുണ്ട്'; മകളുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ആസ്താ വർമ്മ അമ്മയ്ക്കൊപ്പം.
  • Share this:
അമ്മയ്ക്കു വേണ്ടി വരനെ അന്വേഷിച്ചുള്ള മകളുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ആസ്താ വര്‍മ്മ എന്ന നിയമ വിദ്യാര്‍ഥിനിയാണ് അമ്മയ്ക്കു വേണ്ടി വരനെ തേടിയിറങ്ങിയത്. അന്‍പത് വയസുള്ള സുന്ദരന്മാരെ ആവശ്യമുണ്ടെന്നു കാട്ടിയുള്ള ട്വീറ്റില്‍ അമ്മയ്‌ക്കൊപ്പമുള്ള തന്റെ ചിത്രവും ആസ്ത ചേര്‍ത്തിട്ടുണ്ട്. വരന്‍ മദ്യാപിക്കാത്ത ആളും വെജിറ്റേറിയനുമായിരിക്കണമെന്ന നിബന്ധനയും ആസ്ത മുന്നോട്ടുവയ്ക്കുന്നു. സ

മക്കള്‍ക്കു വേണ്ടി മാതാപിതാക്കള്‍ വധുവിനെയും വരനെയും തേടുന്നത് പതിവാണ്. മാട്രിമോണിയല്‍ സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സ്വന്തമായി ജീവിതപങ്കാളികളെ കണ്ടെത്തിയവരും നിരവധിയാണ്. എന്നാല്‍ സ്വന്തം അമ്മയുടെ പുനര്‍വിവാഹത്തിന് വേണ്ടി മകള്‍ മുന്നിട്ടിറങ്ങുന്നത് അപൂര്‍വമാണ്. അതുകൊണ്ടുതന്നെയാണ് ആസ്തയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും.

ട്വീറ്റിനു പിന്നാലെ നിരവധി പേരാണ് ആസ്തയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Looking for a handsome 50 year old man for my mother! :)
Vegetarian, Non Drinker, Well Established. #Groomhunting pic.twitter.com/xNj0w8r8uq


— Aastha Varma (@AasthaVarma) October 31, 2019





Also Read 'നകുമോ...'; എഫ്ബിയില്‍ നിര്‍ത്താതെ ഓടുന്ന ആ ഓട്ടോ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍