• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറു തുറക്കല്‍ സമരം

അധ്യാപികയും ആക്ടിവിസ്റ്റുമായ ആരതിയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ മാറു തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്.

Gowthamy GG | news18
Updated: April 2, 2018, 9:41 PM IST
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറു തുറക്കല്‍ സമരം
അധ്യാപികയും ആക്ടിവിസ്റ്റുമായ ആരതിയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ മാറു തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്.
Gowthamy GG | news18
Updated: April 2, 2018, 9:41 PM IST
ഫാറൂഖ് കോളേജ് അധ്യാപകന്റെ വിവാദമായ വത്തക്ക പരാമര്‍ശത്തിന് പിന്നാലെ മാറു തുറക്കല്‍ സമരവുമായി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍. മാറു കാണിച്ചും മറച്ചുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് ഇവര്‍ അധ്യാപകന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. അധ്യാപികയും ആക്ടിവിസ്റ്റുമായ ആരതിയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ മാറു തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. പുസ്തകം മാത്രം ഉപയോഗിച്ച് മാറ് മറച്ചിരിക്കുന്ന ചിത്രമായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഇവരുടെ പങ്കാളി ആരതിയുടെ മാറിടങ്ങള്‍ വെളിവാക്കിക്കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ പേര്‍ ഈ സമരത്തില്‍ പങ്കാളികളായത്. സോഷ്യല്‍ ആക്ടിവിസ്റ്റായ ദിയ സനയും മോഡലും അഭിനേതാവുമായ റിഹാന ഫാത്തിമയും സമരത്തെ പിന്തുണച്ചെത്തി. അധ്യാപകന്റെ പ്രസ്താവനയിലൂടെ പ്രശസ്തി നേടിയ വത്തക്ക ഉപയോഗിച്ച് മാറ് മറച്ചായിരുന്നു റിഹാനയുടെ പ്രതിഷേധം.

പെണ്‍കുട്ടികള്‍ മാറുതുറക്കല്‍ എന്ന വിപ്ലവ സമരത്തിന് സോഷ്യല്‍ മീഡിയയിലൂടെ തുടക്കം കുറിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍

Loading...










 
First published: March 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍