• HOME
  • »
  • NEWS
  • »
  • buzz
  • »
  • Sunburn| മുപ്പത് മിനുട്ട് വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയി; നെറ്റിത്തടം പ്ലാസ്റ്റിക് പോലെ ഉരുകിയ ചിത്രവുമായി യുവതി

Sunburn| മുപ്പത് മിനുട്ട് വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയി; നെറ്റിത്തടം പ്ലാസ്റ്റിക് പോലെ ഉരുകിയ ചിത്രവുമായി യുവതി

ഒരു മുപ്പത് മിനുട്ട് മാത്രമായിരുന്നു താൻ ഉറങ്ങിയതെന്ന് യുവതി പറയുന്നു.

image: Instagram

image: Instagram

  • Last Updated :
  • Share this:
    കഠിനമായ ചൂടിനെ പഴിക്കാത്തവർ കുറവായിരിക്കും. അൽപനേരം വെയിലത്തു നിന്നാൽ പോലും സൂര്യാഘാതമേൽക്കുന്ന വാർത്തകൾ നമ്മുടെ നാട്ടിൽ പോലും പതിവായി മാറിയിരിക്കുകയാണ്. സമാനമായ അനുഭവമാണ് ലണ്ടൻ സ്വദേശിയായ സിറിൻ മുറാദ് എന്ന യുവതിക്കും പങ്കുവെക്കാനുള്ളത്.

    ബൾഗേറിയയിലെ ബീച്ചിൽ അവധികാലം ആസ്വദിക്കാൻ എത്തിയതായിരുന്നു ഇരുപത്തിയഞ്ചുകാരിയായ സിറിൻ. സൂര്യസ്തമയത്ത് 21 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. സൂര്യാസ്തമയത്തിന് മുമ്പ് അൽപനേരം വെയിൽകായുന്നത് പലരുടേയും പതിവാണ്. സിറിനും അൽപനേരത്തേക്ക് വെയിൽകൊള്ളാനിരുന്നു. എന്നാൽ ഈ സമയത്ത് സിറിൻ ചെറുതായൊന്ന് മയങ്ങിപ്പോയി.

    ഒരു മുപ്പത് മിനുട്ട് മാത്രമായിരുന്നു താൻ ഉറങ്ങിയതെന്ന് യുവതി പറയുന്നു. ഉണർന്നപ്പോൾ മുഖത്ത് ചെറിയ നീറ്റലും ചുവപ്പും അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഇതിനു ശേഷം അൽപനേരം കൂടി ബീച്ചിൽ ചിലവഴിച്ചാണ് സിറിൻ മടങ്ങിയത്.

    Also Read- ആദ്യ ചിത്രത്തിൽ പ്രതിഫലം 15 ലക്ഷം രൂപ; ഇന്ന് ആലിയ ഭട്ടിന്റെ ഇന്നത്തെ പ്രതിഫലം എത്രയെന്ന് അറിയാമോ?

    എന്നാൽ അടുത്ത ദിവസമായപ്പോഴാണ് മുഖത്തിന്റെ യഥാർത്ഥ അവസ്ഥ മനസ്സിലായത്. മുഖത്തെ ചർമം വളരെ ഇറുകിയതായിട്ടായിരുന്നു ആദ്യം തോന്നിയത്. കണ്ണാടിയുടെ മുന്നിൽ നിന്ന് കൺപുരികൾ ഉയർത്തിയപ്പോഴാണ് നെറ്റിത്തടം ഉരുകിയ പ്ലാസ്റ്റിക് പോലെ ചുരുങ്ങിയതായി മനസ്സിലായത്.

    Also Read- 119 കോടിയുടെ ഫ്ളാറ്റിന് പുറമെ കോടികൾ മുടക്കി വേറെയും വീട്; ഗൃഹപ്രവേശം നടത്തി ദീപികയും രൺവീറും

    മാതാപാതിക്കളെ വിവരം അറിയിച്ച യുവതി ചർമം പഴയ പോലെയാകുമെന്ന പ്രതീക്ഷയിൽ ഡോക്ടറേയും സമീപിച്ചില്ല. പക്ഷേ അടുത്ത ദിവസമായപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വഷളായി. ആദ്യ ദിവസം നെറ്റിത്തടം മാത്രമായിരുന്നെങ്കിൽ അടുത്ത ദിവസം മുഖത്തെ തൊലി ഇളകിത്തുടങ്ങി. മാത്രമല്ല, മുഖം മുഴവൻ കരുവാളിച്ചതും തൊലി ഇളകിയ ഭാഗങ്ങളിൽ പിങ്ക് നിറവുമായി മാറി.

    Also Read- വയറു വേദന സഹിക്കാനാകാതെ ഡോക്ടറെ കണ്ടു; വൻകുടലിൽ ഏഴര ഇഞ്ച് നീളമുളള കുപ്പി

    ആദ്യത്തെ ദിവസം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ മുഖത്തെ ചർമത്തിൽ സമ്മർദം കൊടുക്കുമ്പോൾ കഠിനമായി നീറാൻ തുടങ്ങിയതായി സിറിൻ പറയുന്നു. പിന്നീട് തൊലി അടർന്നു തുടങ്ങിയപ്പോഴാണ് അൽപം ആശ്വാസം തോന്നിയത്. ഇപ്പോൾ വലിയ മാറ്റമുണ്ടെന്നും യുവതി പറയുന്നു.

    വെയിലത്ത് ഇറങ്ങുമ്പോൾ എല്ലാവരും സൺസ്ക്രീൻ ലോഷൻ ധരിക്കണം എന്ന് പറയുകയാണ് സിറിൻ ഇപ്പോൾ. മാത്രമല്ല, കാര്യത്തിന്റെ ഗൗരവം തെളിയിക്കാൻ തന്റെ മുൻകാല ചിത്രങ്ങളും മുഖത്തെ തൊലി അടർന്നതിനു ശേഷമുള്ള ചിത്രങ്ങളും സിറിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

    മുഖത്തെ ചർമം പഴയ പോലെയാകാൻ ആഴ്ച്ചകൾ എടുത്തുവെന്നാണ് മുറിൻ പറയുന്നത്. ഇപ്പോൽ അൽപം പാടുകൾ മാത്രമാണ് ബാക്കിയുള്ളത്.
    Published by:Naseeba TC
    First published: