• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് പതിച്ച് യുവതി: സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഒരു വീഡിയോ

ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് പതിച്ച് യുവതി: സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഒരു വീഡിയോ

താഴേക്ക് പതിച്ച് ഏതാനും നിമിഷങ്ങൾക്കകം ഇവർ എഴുന്നേറ്റ് നടന്നു പോവുകയാണ് ചെയ്യുന്നത്

  • News18
  • Last Updated :
  • Share this:
    കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് പതിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ നടന്നകലുന്ന ഒരു യുവതി. 32 സെക്കൻഡുകൾ മാത്രമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റഷ്യയിലെ ഒരു ജില്ലയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഇപ്പോൾ വൈറലാകുന്നത്.

    കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ മഞ്ഞിലേക്ക് യുവതി പതിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. താഴേക്ക് പതിച്ച് ഏതാനും നിമിഷങ്ങൾക്കകം ഇവർ എഴുന്നേറ്റ് നടന്നു പോവുകയാണ് ചെയ്യുന്നത്. മണിക്കൂറുകൾക്കകം തന്നെ പതിനായിക്കണക്കിന് ആളുകളാണ് വീഡിയോ ഷെയർ ചെയ്തത്.





    ദൈവത്തിന്റെ അത്ഭുതമെന്നാണ് സംഭവത്തെ ചിലർ വിശേഷിപ്പിക്കുന്നത്. ഭാഗ്യവതിയായ യുവതിയെന്നും ചിലർ പറയുന്നുണ്ട്. അതേസമയം വീഴ്ചയിൽ പരിക്കേറ്റ 27കാരിയായ ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നില ഗുരുതരമാണെങ്കിലും ജീവന് ‌ഭീഷണിയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

    സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Asha Sulfiker
    First published: