• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'Finally Divorced ; 17 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമം; ഡിവോഴ്‌സ് പാര്‍ട്ടി കളര്‍ഫുള്ളാക്കി യുവതി; വൈറല്‍ വീഡിയോ

'Finally Divorced ; 17 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമം; ഡിവോഴ്‌സ് പാര്‍ട്ടി കളര്‍ഫുള്ളാക്കി യുവതി; വൈറല്‍ വീഡിയോ

മൂന്ന് വര്‍ഷം നീണ്ട വിവാഹമോചന നടപടികള്‍ക്ക് ശേഷം കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനാണ് ഡിവോഴ്‌സ് പാര്‍ട്ടി നടത്താന്‍ സോണിയ തീരുമാനിക്കുന്നത്

 • Last Updated :
 • Share this:
  വിവാഹമെന്നാല്‍ ഒരു ഉത്സവമായാണ് നാമെല്ലാം ആഘോഷിക്കാറ്. എന്നാല്‍ ഇന്ത്യന്‍ വംശജയായ യുവതി യുകെയില്‍ ഉത്സവമായി ആഘോഷിച്ചത് അവരുടെ വിവാഹമോചനമാണ്.

  സോണിയ ഗുപ്ത എന്ന 45കാരിയാണ് തന്റെ വിവാഹമോചനം കളര്‍ഫുള്‍ ആക്കിയിരിക്കുന്നത്. നീണ്ട പതിനേഴ് വര്‍ഷത്തെ ദാമ്പത്യത്തില്‍ നിന്ന് മോചനം നേടിയതിന്റെ ആഘോഷ ചിത്രങ്ങള്‍ അവര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുകയുണ്ടായി.

  2003ല്‍ വിവാഹിതയായ സോണിയ ഭര്‍ത്താവിനോടൊപ്പം പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ലെന്നു മനസ്സിലായപ്പോഴാണ് വിവാഹമോചനത്തിന് തീരുമാനിച്ചതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

  തീര്‍ത്തും വ്യത്യസ്തരായ വ്യക്തികളായ തങ്ങള്‍ക്ക് പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ലായെന്ന് മനസ്സിലായതോടെയാണ് സോണിയ വിവാഹമോചനത്തിന് മുതിര്‍ന്നത്. സാമൂഹിക ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന താന്‍ വിവാഹ ശേഷം ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിരുന്നെന്നും അങ്ങിനെയാണ് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയതെന്നും സോണഇയ പറയുന്നു.  മൂന്ന് വര്‍ഷം നീണ്ട വിവാഹമോചന നടപടികള്‍ക്ക് ശേഷം കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനാണ് ഡിവോഴ്‌സ് പാര്‍ട്ടി നടത്താന്‍ സോണിയ തീരുമാനിക്കുന്നത്. വളരെ 'കളര്‍ഫുള്‍' ആയിരിക്കണം ആ പാര്‍ട്ടിയെന്നും അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. വിവാഹ മോചനത്തോടെ ജീവിതം തന്നെ തീര്‍ന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് കരുത്ത് നല്‍കാന്‍ കൂടിയാണ് താന്‍ ഇങ്ങനെയാരു പാര്‍ട്ടി പ്ലാന്‍ ചെയ്തതെന്നും സോണിയ പറഞ്ഞു. സോണിയയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.\

  Viral Video: ഡാൻസിനിടെ വധു വരന്റെ പുറത്ത് ചാടിക്കയറി; ദമ്പതികൾ വേദിയിൽ നിന്ന് താഴെവീണു

  വിവാഹ വേദിയിൽ പ്രതീക്ഷിച്ചത് പോലെ നൃത്തം ചെയ്യാൻ സാധിക്കാത്ത വധുവിന്റെയും വരന്റെയും വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ വ്യാപകമായി ഷെയർ ചെയ്യുന്ന ഈ വീഡിയോയിൽ, വധൂവരന്മാർ നൃത്തവേദിയിലേക്ക് നടക്കുമ്പോൾ കൈയും പിടിച്ച് ആവേശത്തോടെ നൃത്തം ചെയ്യുന്നത് കാണാം. നൃത്തത്തിനിടെ വരന്റെ പുറത്ത് ചാടിക്കയറുന്ന വധുവിനെയും ഇതോടെ ബാലൻസ് നഷ്ടപ്പെട്ട് ഇരുവരും വേദിയിൽ നിന്ന് താഴെ വീഴുന്നതും വീഡിയോയിൽ കാണാം.

  വിവാഹ വേദിയിൽ പ്രതീക്ഷിച്ചത് പോലെ നൃത്തം ചെയ്യാൻ സാധിക്കാത്ത വധുവിന്റെയും വരന്റെയും വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ വ്യാപകമായി ഷെയർ ചെയ്യുന്ന ഈ വീഡിയോയിൽ, വധൂവരന്മാർ നൃത്തവേദിയിലേക്ക് നടക്കുമ്പോൾ കൈയും പിടിച്ച് ആവേശത്തോടെ നൃത്തം ചെയ്യുന്നത് കാണാം. നൃത്തത്തിനിടെ വരന്റെ പുറത്ത് ചാടിക്കയറുന്ന വധുവിനെയും ഇതോടെ ബാലൻസ് നഷ്ടപ്പെട്ട് ഇരുവരും വേദിയിൽ നിന്ന് താഴെ വീഴുന്നതും വീഡിയോയിൽ കാണാം.

  സെപ്റ്റംബർ 11ന് ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ ക്ലിപ്പ് ഇതുവരെ 2 മില്യണിലധികം വ്യൂസ് നേടി. കമന്റ് വിഭാഗത്തിൽ പല ആളുകൾക്കും അവരുടെ ചിരി അടക്കാനായില്ല. വധു മദ്യപിച്ചിരുന്നോ എന്ന് ചിലർ സംശയിച്ചപ്പോൾ, ഒഫീഷ്യൽ ഗൗണും സ്യൂട്ടും ധരിച്ച് വരൻ എന്തിനാണ് തന്റെ വധുവിനെ ഒരു കൗബോയ് പോലെ ഉയർത്തുന്നതെന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു.

  പഴയകാലമല്ല, വിവാഹത്തിനുള്ള തയ്യാറെടുപ്പ് വീടിന്റെ പെയിന്റടിയിലും സ്വർണവും വസ്ത്രവും എടുക്കുന്നതിലും പന്തലിടുന്നതിലും തീരില്ല. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഒരുങ്ങണം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം ബോളിവുഡ് സിനിമ പോലെ കളർഫുൾ ആക്കാൻ മാസങ്ങൾക്ക് മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങുന്നവരാണ് ഇന്നത്തെ യുവാക്കളിൽ പലരും.
  വിവാഹത്തിന് അണിയുന്ന വസ്ത്രങ്ങൾ മാത്രമല്ല, ആഭരണങ്ങളുടെ ഡിസൈൻ, മെഹന്ദി ഡിസൈൻ, മേക്കപ്പ് തുടങ്ങി കല്യാണ ദിവസം വധൂവരന്മാരും ബന്ധുക്കളും അവതരിപ്പിക്കുന്ന ഡാൻസ്, ഹൽദി, പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ് അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് പ്ലാൻ ചെയ്യാൻ. മാസങ്ങളുടെ അധ്വാനത്തിനൊടുവിൽ കാത്തിരുന്ന കല്യാണ ദിവസം ആകുമ്പോൾ ഇതിൽ ഏതെങ്കിലും ഒന്ന് ചെറുതായൊന്ന് പാളിയാൽ നിരാശ തോന്നില്ലേ, എല്ലാവർക്കും അത് മനസ്സിലാകുമോ എന്നറിയില്ല, പക്ഷേ ശിവാനി പിപ്പെൽ എന്ന യുവതിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
  Published by:Karthika M
  First published: