ഇന്റർഫേസ് /വാർത്ത /Buzz / Viral video | നിതംബത്തിന് വലുപ്പം കൂട്ടാൻ ചിക്കൻ സൂപ്പ് കുത്തിവയ്ക്കുന്ന യുവതികൾ; വീഡിയോ വൈറൽ

Viral video | നിതംബത്തിന് വലുപ്പം കൂട്ടാൻ ചിക്കൻ സൂപ്പ് കുത്തിവയ്ക്കുന്ന യുവതികൾ; വീഡിയോ വൈറൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

നിതംബത്തിൽ ചിക്കൻ സൂപ്പ് കുത്തിവയ്ക്കുന്ന യുവതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

  • Share this:

ആകാരവടിവുള്ള ശരീരം (shaped body) നേടുന്നത് പലർക്കും മുൻഗണനയാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിന് പലർക്കും പല വഴികളുണ്ട്. ചിലർ ജിമ്മിൽ പോകുമ്പോൾ, മറ്റുചിലർ ഡയറ്റിംഗ്, യോഗ, വീട്ടിലെ വ്യായാമങ്ങൾ എന്നിവ ഉപയോഗിച്ച് ആവശ്യമുള്ള രീതിയിൽ ശരീരം വടിവൊത്തതാക്കുന്നു. എന്നാൽ സ്വന്തം ശരീരം മെച്ചപ്പെടുത്താനുള്ള ഈ ആഗ്രഹം ഒരു അഭിനിവേശമായി മാറുമ്പോൾ, കാര്യങ്ങൾ അൽപ്പം വഴിതെറ്റുന്നു.

ആഫ്രിക്കയിൽ നിന്നുള്ള ചില ആളുകൾ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ചിക്കൻ സ്റ്റോക്ക് കുത്തിവയ്ക്കുന്നത് അത്തരമൊരു രീതിയാണ്. ശരീരത്തിന് അവർ പ്രതീക്ഷിക്കുന്നത് പോലെ ശരിയായ രൂപം ലഭിക്കാൻ വേണ്ടിയാണിത്‌. ഇത് വിശ്വസിക്കാൻ അൽപ്പം വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണ്.

ഈ വിചിത്രമായ സൗന്ദര്യ പ്രവണത യഥാർത്ഥത്തിൽ 2018-ൽ 'വൈസ്' കവർ ചെയ്‌തതാണ്. എന്നാൽ നെറ്റിസൺമാർ വീണ്ടും അതെ വീഡിയോയിലേക്കു മടങ്ങിയ ശേഷം ഇത് വീണ്ടും വൈറലായി. കോംഗോയിലെ ആളുകൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ, ശരിയായ ആകൃതി ലഭിക്കുന്നതിനായി അവരുടെ ശരീരത്തിൽ ചിക്കൻ സൂപ്പ് കുത്തിവയ്ക്കുന്ന ഒരു പ്രവണത വീഡിയോയിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

തൊലിയിലൂടെ തിരുകിയ ചിക്കൻ സൂപ്പ് നിതംബത്തിൽ താങ്ങി വലുപ്പം കൂടുന്നതായാണ് റിപ്പോർട്ട്. ചിക്കൻ സൂപ്പിന് പുറമേ, ആളുകൾ അവരുടെ ശരീരത്തിലേക്ക് മാഗി, ഉപ്പ്, പഞ്ചസാര, കുരുമുളക്, എണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ അടങ്ങിയ സ്റ്റോക്ക് ക്യൂബുകൾ കുത്തിവച്ചതായി റിപ്പോർട്ടുണ്ട്. സ്‌റ്റോക്ക് ക്യൂബുകൾ ആദ്യം ദ്രാവക രൂപത്തിലാക്കി ശരീരത്തിലേക്ക് കുത്തിവയ്ക്കുകയായിരുന്നു.

എന്നിരുന്നാലും, ഈ പ്രവണതയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ഡോക്ടർമാർ സംസാരിക്കുകയും ഗുരുതരമായ ആരോഗ്യ പരിണിതഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഈ മുന്നറിയിപ്പ് ഈ പ്രവണത പിന്തുടരുന്നവരിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല.

വീഡിയോയിൽ, സ്ത്രീകൾ എല്ലാ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നെങ്കിലും കുത്തിവയ്പ്പ് എടുത്തത് എങ്ങനെയെന്ന് സംസാരിക്കുന്നത് കേൾക്കാം. കുത്തിവയ്പ്പ് എളുപ്പത്തിൽ ലഭ്യമാവുന്നതും പ്ലാസ്റ്റിക് സർജറി അല്ലെങ്കിൽ മറ്റേതെങ്കിലും ശസ്ത്രക്രിയയെക്കാളും വളരെ വിലകുറഞ്ഞതുമായിരുന്നു എന്നതാണ് പ്രത്യേകത.

സ്ത്രീകളുടെ ഒരു പ്രത്യേക രൂപം മാത്രം അഭികാമ്യമെന്ന് വേർതിരിച്ചുകാട്ടുന്ന ഇത്തരം സൗന്ദര്യ നിലവാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംഗീത ആൽബങ്ങളെയും സിനിമകളെയും ഡോക്ടർമാർ കുറ്റപ്പെടുത്തി.

Summary: A viral video features women in Africa injecting chicken soup into their butts to get it enlarged. This is supposedly a very accessible route compared to expensive cosmetic surgical procedures 

First published:

Tags: Viral video