നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Climate Change | വനിതാ മാനേജർമാരുളള കമ്പനികൾക്ക് കാലാവസ്ഥാ വ്യതിയാന ഭീഷണി വൈകിപ്പിക്കാനാകുമെന്ന് പഠനം

  Climate Change | വനിതാ മാനേജർമാരുളള കമ്പനികൾക്ക് കാലാവസ്ഥാ വ്യതിയാന ഭീഷണി വൈകിപ്പിക്കാനാകുമെന്ന് പഠനം

  സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം മനസ്സിൽ സൂക്ഷിക്കാൻ സ്ത്രീകൾ കൂടുതൽ സാധ്യതയുള്ളവരാണെന്ന് നിരവധി അക്കാദമിക് കണ്ടെത്തലുകൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സ്ത്രീകൾ (Women) മാനേജർമാരായുള്ള കമ്പനികൾക്ക് കാലാവസ്ഥാ വ്യതിയാന (Climate Change) ഭീഷണി വൈകിപ്പിക്കാനാകുമെന്ന് ഒരു പഠനത്തിൽ (Study) കണ്ടെത്തി. ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സ് (ബിഐഎസ്) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്, സ്ത്രീകൾ മാനേജർമാരായി ജോലി ചെയ്യുന്ന കമ്പനികൾ പുരുഷന്മാർ മാനേജർമാരായ കമ്പനികളേക്കാൾ കുറഞ്ഞ അളവിൽ കാർബൺ ഉൽപ്പാദിപ്പിക്കുന്നുവെന്നാണ് (Carbon Emission). ഒരു കമ്പനിയുടെ തലത്തിലുടനീളം വൈവിധ്യമാർന്ന ജീവനക്കാരുണ്ടാകുമ്പോൾ കമ്പനികൾ കൂടുതൽ ലാഭമുണ്ടാക്കുന്ന അവസ്ഥയിലെത്തുന്നുണ്ടെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ പറയുന്നു. ലോകത്തിലെ സെൻട്രൽ ബാങ്കുകളുടെ മേൽനോട്ടം വഹിക്കുന്ന ഒരു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമാണ് ബിഐഎസ്.

   2009 മുതൽ 2019 വരെയുള്ള 24 വികസിത സമ്പദ്‌വ്യവസ്ഥകളിലെ 2,000-ലധികം കമ്പനികളെ വിശകലനം ചെയ്താണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ''തൊഴിൽ സ്ഥലങ്ങളിലെ വനിതാ മാനേജർമാരുടെ ഒരു ശതമാനം വർദ്ധനവ്, കാർബൺ പുറന്തള്ളലിൽ 0.5% കുറവ് സൃഷ്ടിക്കുന്നു''എന്ന് പഠനം വ്യക്തമാക്കുന്നു.

   സമാനമായ രീതിയിൽ നേരത്തെ നടത്തിയ പഠനങ്ങളിൽ 'സംഘർഷകരമായ കണ്ടെത്തലുകൾ' ആണ് ലഭിച്ചത്. ഇതുപ്രകാരം കാലാവസ്ഥയോടുള്ള കമ്പനിയുടെ സമീപനത്തിന് മാനേജർമാരുടെ ഇടപെടൽ നിർണായകമാണെന്ന് കണ്ടെത്തിയിരുന്നു. കാരണം കാലാവസ്ഥാ ആശങ്കകൾക്കായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാര്യക്ഷമമായ തീരുമാനമെടുക്കാനുള്ള ചുമതലകൾ മാനേജർമാർക്കാണ് ലഭിക്കുക. വനിതാ മാനേജർമാർ പൊതുവെ കൂടുതൽ ശ്രദ്ധാലുക്കളാണെന്നും അവർ പുരുഷന്മാരെ അപേക്ഷിച്ച് പരിസ്ഥിതി സംരക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പഠനം കണ്ടെത്തി. സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം മനസ്സിൽ സൂക്ഷിക്കാൻ സ്ത്രീകൾ കൂടുതൽ സാധ്യതയുള്ളവരാണെന്ന് നിരവധി അക്കാദമിക് കണ്ടെത്തലുകൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

   ആഗോളതാപനത്തിന് (Global Warming) കാരണമാകുന്ന ഏറ്റവും സാധാരണമായ ഹരിതഗൃഹ വാതകമായ (Greenhouse gas) കാർബൺ ഡൈ ഓക്‌സൈഡിന്റെ (CO2) ഭൂരിഭാഗം പുറന്തള്ളലിന് ഉത്തരവാദികളായ യൂറോപ്യൻ യൂണിയനോടൊപ്പം ചൈന, യുഎസ്, ഇന്ത്യ, റഷ്യ എന്നീ നാല് രാജ്യങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ട്. ഈ അഞ്ച് പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ (ഒരാൾക്ക് എന്ന കണക്കിൽ) കാർബൺ ഉദ്വമനം സൃഷ്ടിക്കുന്നത് ഇന്ത്യയാണെങ്കിലും, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യത്തിന്റെ വാർഷിക കാർബൺ പുറന്തള്ളൽ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഈ വർഷത്തെ കാലാവസ്ഥാ സമ്മേളനമായ ഗ്ലാസ്ഗോയിൽ നടന്ന കോപ്പ് 26 (COP26) ഉച്ചകോടിയിൽ, 2070-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു.

   കാലാവസ്ഥാ വ്യതിയാനം നിലവിലെ അവസ്ഥയിൽ തുടർന്നാൽ ഇന്ത്യ ഉൾപ്പടെ പതിനൊന്നോളം രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദേശീയ സുരക്ഷയെ കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിലെ 18 വിഭാഗങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, മ്യാൻമാർ, ഉത്തര കൊറിയ എന്നീ ആറ് ഏഷ്യൻ രാജ്യങ്ങളും; മധ്യ അമേരിക്ക, കരീബിയ എന്നിവിടങ്ങളിലുള്ള ഗ്വാട്ടിമല, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വ, കൊളംബിയ എന്നീ രാജ്യങ്ങളും; മധ്യആഫ്രിക്ക, പസഫിക്കിലെ ചെറിയ രാജ്യങ്ങളും പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
   Published by:Naveen
   First published:
   )}