എല്ലാവരും മാസ്ക് ധരിക്കാൻ ആരംഭിച്ചപ്പോൾ ഇന്നുവരെ കാണാത്ത പുതിയൊരു തരം മാർക്കറ്റിംഗ് കൂടി വിപണിയിലെത്തിയിരിക്കുകയാണ്. തുടക്കം ഏവരും തുണികൊണ്ടുള്ളതോ സർജിക്കൽ മാസ്‌കോ ആണ് ധരിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അത് ഡിസൈനർ മാസ്കിലേക്ക് വഴിമാറിയിരിക്കുകയാണ്. വിവാഹത്തിന് പോകുമ്പോൾ, ഒരു ഒത്തുകൂടൽ ചടങ്ങിന് പോകുമ്പോൾ എന്ന് വേണ്ട ധരിക്കുന്ന വസ്ത്രത്തിന് മാച്ചാവുന്ന രീതിയിൽ ഉള്ള മാസ്ക് കണ്ടെത്തി ധരിക്കുന്ന വ്യക്തികളെ നമുക്ക് ചുറ്റും കാണാവുന്നതാണ്.
ഇത്തരം ട്രെൻഡുകൾ കണ്ട് പഴകിയാൽ ഇതാ പുതിയൊരു മാസ്ക് വിപണിയെ കുറിച്ച് കേട്ടോളൂ. ഇവിടെ യുവതികൾ തങ്ങളുടെ യോനിയുടെ ഗന്ധമുള്ള മാസ്‌കാണ് വിൽപ്പനക്ക് വച്ചിരിക്കുന്നത്. ഈ മാസ്കുകൾക്ക് വളരെ വലിയ വില നൽകി വാങ്ങാൻ ഉപഭോക്താക്കളുമുണ്ട്.
Snifffr, All things Worn തുടങ്ങിയ അഡൽറ്റ് സൈറ്റുകളിലാണ് ഇവർ ഈ മാസ്കുകൾക്ക് വിപണി കണ്ടെത്തുന്നത്. ഗന്ധം ലഭിക്കാനായി ഇവർ കഴിവതും സർജിക്കൽ മാസ്ക് ആണ് തിരഞ്ഞെടുക്കുക. ഈ മാസ്കുകൾ അടിവസ്ത്രത്തിന്റെ ഉള്ളിലോ, മറ്റു സ്വകാര്യ ഭാഗങ്ങളിലോ ഗന്ധം ലഭിക്കുന്നത് വരെ ധരിക്കുമത്രേ. ഒപ്പം തന്നെ ചൂടൻ ചിത്രങ്ങളും കൂടി ചേർത്താണ് പരസ്യം ചെയ്യുക.
ഈ മാസ്കുകളുടെ വില കേട്ടാൽ ആണ് പലരും മൂക്കത്തു വിരൽ വയ്ക്കുക. 250 ഡോളർ അഥവാ 18,122.63 രൂപയാണ് ഈ മാസ്കുകളുടെ വില എന്ന് ഡെയിലി സ്റ്റാർ റിപ്പോർട്ടിൽ പറയുന്നു. സുഖാനുഭൂതി ലഭിക്കാനാണ് ഇത്തരം മാസ്കുകൾ ഉപഭോക്താക്കൾ ധരിക്കുക എന്ന് ഒരു വില്പനക്കാരി പറയുന്നു.
മുൻപ് ധരിച്ച സോക്സ് വിറ്റുകൊണ്ടാണത്രെ തുടക്കം. മാത്രവുമല്ല മാസ്കിൽ മൂത്രം പറ്റിയാൽ വില ഇരട്ടിയാകും.
കോവിഡ് കാലത്ത് ശരീര സ്രവം വഴി അണുക്കൾ പടരാൻ സാധ്യതയുള്ളപ്പോഴാണ് ഈ കച്ചവടം ഒരറ്റത്ത് പൊടിപൊടിക്കുന്നത്. ഏവരും ജാഗരൂഗരാവുന്ന കാലത്ത് ഈ മാസ്ക് വിൽപ്പന അധികൃതരുടെ പക്കൽ നിന്നും നടപടി നേരിടുന്നുമില്ല.
ധരിച്ച അടിവസ്ത്രം വിൽക്കുന്ന യുവതി
ഉപയോഗിച്ച സ്വന്തം അടിവസ്ത്രം ഓൺലൈൻ ആയി വിൽപ്പന നടത്തി പണം സമ്പാദ്യ ശീലം ഉണ്ടാക്കി ഫിസിക്സ് ബിരുദ വിദ്യാർത്ഥിനിയായ യുവതി. ഹാലോവീൻ മാസ്കുകൾ വിലപ്പനയ്ക്കു വച്ച ശേഷമാണ് ബിസിനസ് മനസ്സിലാക്കി പ്രവർത്തിക്കാൻ ആരംഭിച്ചത്. മെൽ ബ്രൗൺ എന്ന 30കാരിയായ വിദേശിയുവതിയാണ് ഇത്.
ഹാലോവീൻ മാസ്കുകൾ വിൽക്കാൻ വച്ചപ്പോൾ ഉപയോഗിച്ച ഗ്ലവ്സിനായി ആവശ്യക്കാരുണ്ടായി. അതിനു ശേഷമാണ് യുവതി ഇത്തരമൊരു വിപണണ മാർഗം അവലംബിച്ചത്. വെറുതെ അങ്ങ് പോസ്റ്റ് ചെയ്യുകയല്ല ചെയ്യുന്നത്. ഇതിൽ നിന്നും യുവതി നേടുന്ന മാസ വരുമാനം അത്ര ചെറുതല്ല.
600 പൗണ്ട് അഥവാ 59,744.35 രൂപയാണ് ഇവരുടെ മാസവരുമാനം. മാസങ്ങൾക്കുള്ളിൽ ഇരുപതിനായിരത്തിനു മേൽ ആൾക്കാർ ഇവരുടെ ഓൺലൈൻ വിപണി സന്ദർശിച്ചു കഴിഞ്ഞു. ഡിമാൻഡ് കൂടിയതിനാൽ അലക്കേണ്ട ആവശ്യം തന്നെ തനിക്കില്ല എന്ന് യുവതി പറയുന്നു.
Summary: Women selling vagina scented face masks in fetish sites to make money
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Face Mask