കൊറോണ വൈറസിനെ ഇന്ത്യയിൽ നിന്ന് ഉന്മൂലനം ചെയ്യുന്നതിനായി ഒരു കൂട്ടം സ്ത്രീകൾ പാടിയ ഹോളി ഗാനം വൈറൽ. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ “കൊറോണ ഭാഗ് ജാ” (ഓഡ്രാ കൊറോണേ) എന്ന ഗാനം ആലപിക്കുന്നത് കാണാം.
ഫേസ്ബുക്കിൽ മാത്രം നാല് ലക്ഷത്തിലധികം വ്യൂസ് നേടിയ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
4 മിനിറ്റ് 4 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ആറായിരത്തിലധികം തവണ ഷെയർ ചെയ്തു കഴിഞ്ഞു.
എന്നിരുന്നാലും, മാരകമായ കൊറോണ വൈറസിൽ നിന്ന് രക്ഷപെടാനെന്ന വണ്ണമുള്ള ആദ്യത്തെ വിചിത്രമായ കാര്യമല്ല ഇത്. മുംബൈയിൽ 'കൊറോണാസുരന്റെ' പ്രതിമ കത്തിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. വാരണാസിയിൽ, പ്രഹ്ലാദേശ്വർ ക്ഷേത്രത്തിലെ ഒരു പുരോഹിതൻ പ്രതിഷ്‌ഠകളുടെ മുഖത്ത് മുഖംമൂടി ധരിച്ച് രോഗത്തിൽ നിന്ന് 'പ്രതിരോധിക്കുന്നതും' വാർത്തയായിരുന്നു. പകർച്ചവ്യാധി പടരാതിരിക്കാൻ വിഗ്രഹങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഭക്തരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം, ഇതുവരെ 62 സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകൾ ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് മൂലമുള്ള ആഗോള മരണസംഖ്യ 4,000 കടന്നിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.