നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മുഴുവൻ സംസ്ഥാന തലസ്ഥാനങ്ങളുടെ പേരുകളൂം 48 സെക്കന്റിനുള്ളിൽ ഓർത്ത് പറയും ഈ അത്ഭുതബാലൻ!

  മുഴുവൻ സംസ്ഥാന തലസ്ഥാനങ്ങളുടെ പേരുകളൂം 48 സെക്കന്റിനുള്ളിൽ ഓർത്ത് പറയും ഈ അത്ഭുതബാലൻ!

  സമാനതകളില്ലാത്ത ഓർമശക്തിയും മൂർച്ചയേറിയ ബുദ്ധിശക്തിയുമാണ് ഈ കൊച്ചുബാലനെ ആ പ്രായത്തിലുള്ള മറ്റു കുട്ടികളിൽ നിന്നും വേറിട്ട് നിർത്തുന്നത്. തന്റെ ഓർമശക്തി ഉപയോഗിച്ച് ഇതിനകം കുൻവാർ പ്രതാപ് സിങ് എന്ന ഈ കൊച്ചുമിടുക്കൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിക്കഴിഞ്ഞു.

  കുൻവാർ പ്രതാപ്

  കുൻവാർ പ്രതാപ്

  • Share this:
   ഓരോ ദിവസവും സ്വന്തം പ്രായത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് അത്ഭുതകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്ന മനുഷ്യരെക്കുറിച്ചുള്ള കഥകൾ നമ്മൾ കേൾക്കാറുണ്ട്. അവയെല്ലാം നമ്മളെ വല്ലാതെ സ്വാധീനിക്കുകയും ചെയ്യാറുണ്ട്. സ്‌കൂളിൽ ചേർന്ന് പഠിക്കാനും പാതിവഴിയ്ക്ക് നിന്നുപോയ പഠനം പൂർത്തിയാക്കാനുമൊക്കെ ശ്രമിക്കുന്ന പ്രായമുള്ള വ്യക്തികളും ചെറിയ പ്രായത്തിൽ തന്നെ അത്ഭുത സമാനമായ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള കുട്ടികളുമൊക്കെ എല്ലാ പരിമിതികളെയും അതിജീവിച്ചുകൊണ്ട് സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പ്രചോദനം നൽകാറുണ്ട്.

   ലുധിയാനയിൽ നിന്നുള്ള ഈ മൂന്ന് വയസുകാരനായ കുട്ടിയും അത്തരമൊരു 'അത്ഭുതബാല'നാണ്. സമാനതകളില്ലാത്ത ഓർമശക്തിയും മൂർച്ചയേറിയ ബുദ്ധിശക്തിയുമാണ് ഈ കൊച്ചുബാലനെ ആ പ്രായത്തിലുള്ള മറ്റു കുട്ടികളിൽ നിന്നും വേറിട്ട് നിർത്തുന്നത്. തന്റെ ഓർമശക്തി ഉപയോഗിച്ച് ഇതിനകം കുൻവാർ പ്രതാപ് സിങ് എന്ന ഈ കൊച്ചുമിടുക്കൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിക്കഴിഞ്ഞു. പഞ്ചാബിൽ സരഭാ നഗറിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്‌കൂളിലെ വിദ്യാർത്ഥിയായ കുൻവാർ പ്രതാപ് ചൈൽഡ് പ്രോഡിജി മാസികയിലും സ്ഥാനം നേടിയിട്ടുണ്ട്.

   ഒരു മിനിറ്റിനുള്ളിൽ 27 ചരിത്ര സ്മാരകങ്ങൾ ഓർത്തെടുത്ത് പറയുകയും 14 ഗുണനപ്പട്ടികകൾ വേഗത്തിൽ പറയുകയും ചെയ്യുന്ന കുൻവാർ പ്രതാപ് 'ലിറ്റിൽ ഐൻസ്റ്റീൻ' എന്നാണ് അറിയപ്പെടുന്നത്. ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനായി 30 വരെയുള്ള ഗുണനപ്പട്ടിക കുൻവാർ ഓർത്തു പറഞ്ഞു. അതുകൂടാതെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളുടെ പേരുകൾ 48 സെക്കന്റിനുള്ളിൽ ഓർത്തെടുത്ത് പറഞ്ഞ ആ മിടുക്കൻ വെറും 23 മിനിറ്റും 48 സെക്കന്റും മാത്രം സമയമെടുത്തുകൊണ്ട് 27 പുസ്തകങ്ങൾ വായിക്കുകയും ചെയ്തു. അതോടൊപ്പമാണ് ചൈൽഡ് പ്രോഡിജി മാസികയിൽ സ്ഥാനം പിടിച്ച 100 പേരിലും കുൻവാർ പ്രതാപ് തെരഞ്ഞെടുക്കപ്പെട്ടത്.

   വീഡിയോ കാണാം:   ട്രിബ്യൂൺ മാസിക റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, അഞ്ചാം ക്ലാസിൽ പഠിക്കുന്ന 10 വയസുകാരനായ ഒരു കുട്ടിയേക്കാൾ സമർത്ഥനാണ് കുൻവാർ പ്രതാപ് സിങ്. പുസ്തകങ്ങൾ വായിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഈ അത്ഭുതബാലൻ വായന, സംസാരം, നീളമേറിയ വാക്കുകളുടെ കൃത്യമായ ഉച്ചാരണം എന്നീ കാര്യങ്ങളിലും പ്രായത്തിൽ കവിഞ്ഞ തന്റെ വൈഭവവും മിടുക്കും തെളിയിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ വായിക്കാൻ ശേഷിയുള്ള കുൻവാർ പ്രതാപിന് സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നീ ഗണിതക്രിയകൾ കൃത്യമായി മനസിൽ തന്നെ ചെയ്ത് ഉത്തരം കണ്ടെത്താനും കഴിയും.

   അയൽക്കാരുടെയെല്ലാം പ്രിയപ്പെട്ടവനാണ് കുൻവാർ എന്ന് മാതാപിതാക്കൾ പറയുന്നു. ആ ഹൗസിങ് കോളനിയിലെ താമസക്കാരുടെ വിവരങ്ങളെല്ലാം അവന് മനഃപ്പാഠമാണ്. ചിന്തോദ്ദീപകമായ രീതിയിൽ സംസാരിക്കാൻ കഴിയുന്ന കുൻവാർ ആരെങ്കിലും തെറ്റായ വസ്തുതകൾ പറഞ്ഞാൽ ഉടൻ തന്നെ അത് തിരുത്താറുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.
   Published by:Rajesh V
   First published: