നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Airplane | വിമാനത്തിന്റെ വിൻഡോയിലെ ചെറിയ ദ്വാരം അത്ര നിസാരക്കാരനല്ല; ഈ ദ്വാരത്തിന്റെ ഉപയോഗമെന്ത്?

    Airplane | വിമാനത്തിന്റെ വിൻഡോയിലെ ചെറിയ ദ്വാരം അത്ര നിസാരക്കാരനല്ല; ഈ ദ്വാരത്തിന്റെ ഉപയോഗമെന്ത്?

    യഥാര്‍ത്ഥത്തില്‍ ആ ചെറിയ ദ്വാരം അത്ര ചില്ലറ കാര്യമല്ല. വിമാനത്തിലെ ക്യാബിന്‍ പെട്ടെന്ന് മര്‍ദ്ദ വേലിയേറ്റത്തില്‍ തകരാതിരിക്കാനാണ് ഈ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

    Window Glass Hole

    Window Glass Hole

    • Share this:
      നിങ്ങള്‍ എപ്പോഴെങ്കിലും വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വിമാനത്തിൽ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും? ഇനി വിമാനത്തില്‍ കയറി എന്നിരിക്കട്ടെ. കൂടുതല്‍ ആളുകള്‍ക്കും വിന്‍ഡോ സീറ്റ് ലഭിക്കണം എന്ന് ആഗ്രഹമുള്ളവരായിരിക്കും. വിന്‍ഡോ സീറ്റ് ലഭിച്ചവര്‍ എന്തായാലും വിമാനത്തിന്റെ വിന്‍ഡോയിലെ (airplane windows) ചെറിയ ദ്വാരങ്ങള്‍ (tiny holes) ശ്രദ്ധിച്ചുകാണും. എന്നാല്‍ ഈ ദ്വാരങ്ങള്‍ എന്തിനുവേണ്ടിയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

      ഈ വിന്‍ഡോകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തിലേയ്ക്ക് പോകുന്നതിന് മുമ്പ്, നിങ്ങള്‍ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ വായു മര്‍ദ്ദം എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ യാത്ര സുഖകരമാക്കുന്നതിന് ഒരു വിമാനത്തിന്റെ ക്യാബിന്‍ വായു പമ്പ് ചെയ്തു കൊണ്ട് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. അത് നിങ്ങള്‍ക്ക് ഭൂമിയിൽ അനുഭവപ്പെടുന്ന വായു മര്‍ദ്ദം പോലെ തന്നെയായിരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, ഓക്‌സിജന്റെ അഭാവം മൂലം ഉണ്ടാകുന്ന മാരകമായ അവസ്ഥയിലേയ്ക്ക് പോകാതെ നിങ്ങള്‍ക്ക് യാത്ര ചെയ്യാൻ അന്തരീക്ഷമൊരുക്കുന്നു.

      യഥാര്‍ത്ഥത്തില്‍ ആ ചെറിയ ദ്വാരം അത്ര ചില്ലറ കാര്യമല്ല. വിമാനത്തിലെ ക്യാബിന്‍ പെട്ടെന്ന് മര്‍ദ്ദ വേലിയേറ്റത്തില്‍ തകരാതിരിക്കാനാണ് ഈ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡീപ്രഷറൈസ് എന്ന അവസ്ഥ ഒഴിവാക്കാന്‍ ആണ് ഇങ്ങനെ ഒരു ചെറിയ ദ്വാരം നൽകിയിരിക്കുന്നത്.

      വിമാനത്തിന്റെ വിൻഡോയിലെ ബ്ലീഡ് ഹോളുകള്‍ (bleed holes) എന്നറിയപ്പെടുന്ന ചെറിയ ദ്വാരങ്ങള്‍ സുരക്ഷാ (safety) ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഈ ദ്വാരമില്ലെങ്കിൽ യാത്രക്കാര്‍ ബുദ്ധിമുട്ടിലാകും. വിമാനം 33,000 അടി ഉയരത്തില്‍ എത്തുമ്പോള്‍ വിമാന ക്യാബിനിനുള്ളിലെ വായു മര്‍ദ്ദം നിയന്ത്രിക്കുന്നതിനാണ് ദ്വാരങ്ങള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

      Also Read- മൊബൈൽ ഫോണിനായി പിടിവലി; കുരങ്ങന്റെയും പെൺകുഞ്ഞിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറല്‍

      വിമാനത്തിന്റെ ജാലകങ്ങള്‍ മൂന്ന് വ്യത്യസ്ത പാളികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജാലകത്തിന്റെ പുറം പാളി വായു മര്‍ദ്ദ വ്യത്യാസം കൈകാര്യം ചെയ്യുന്നു. ഒരു ബ്ലീഡ് ഹോള്‍ അടങ്ങുന്ന മധ്യ പാളി, വായു മര്‍ദ്ദം സന്തുലിതമാക്കുന്നു. അകത്തെ പാളി വിമാനത്തിന് യാത്രക്കാരില്‍ നിന്നും ഉണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് മധ്യഭാഗത്തെയും പുറം ഭാഗത്തെയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. പുറം പാളിക്കും മധ്യ പാളിക്കും ഇടയില്‍ ഒരു ചെറിയ വിടവുണ്ട്.

      ലളിതമായി പറഞ്ഞാല്‍, വിന്‍ഡോയുടെ മധ്യ പാളിയിലുള്ള ബ്ലീഡ് ഹോള്‍ പാസഞ്ചര്‍ ക്യാബിനും എയര്‍ ഗ്യാപ്പും തമ്മിലുള്ള മര്‍ദ്ദം സന്തുലിതമാക്കുന്നു. അതനുസരിച്ച്, ഒരു വിമാനത്തിന് പുറത്തുള്ള വായു മര്‍ദ്ദം അകത്തുള്ളതിനേക്കാള്‍ വളരെ കുറവാണ്. ഇത് വിമാനം ഉയരത്തില്‍ പറക്കുമ്പോള്‍ വിമാനത്തിന്റെ വിന്‍ഡോയില്‍ വളരെയധികം ശാരീരിക സമ്മര്‍ദ്ദം ചെലുത്തുന്നു.

      അതിനാല്‍, വിമാന യാത്ര സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി, മധ്യ പാളി സുരക്ഷിതമായി പ്രവര്‍ത്തിക്കുമ്പോള്‍ ബാഹ്യ പാളി സ്വയം സമ്മര്‍ദ്ദം ചെലുത്തുന്നു. വായു വിടവില്‍ നിന്ന് ഈര്‍പ്പം പുറത്തുവിടാന്‍ ബ്ലീഡ് ഹോള്‍ സഹായിക്കുന്നു. ഇത് വിമാനത്തിന്റെ ജനാലകളില്‍ മൂടല്‍മഞ്ഞ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.
      Published by:Anuraj GR
      First published:
      )}