Work at Home: വീട്ടിലിരുന്ന് പണിയെടുക്കുന്നവർ അറിയാൻ; ഒരു കുഞ്ഞ് വീഡിയോ

വീട്ടിലിരുന്ന് പണിയെടുക്കുമ്പോൾ കുടുംബവും ജോലിയും എങ്ങനെ തുല്യമായി മുന്നോട്ടുകൊണ്ടുപോകാമെന്നാണ് വീഡിയോ കാണിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 16, 2020, 3:38 PM IST
Work at Home: വീട്ടിലിരുന്ന് പണിയെടുക്കുന്നവർ അറിയാൻ; ഒരു കുഞ്ഞ് വീഡിയോ
work at home video
  • Share this:
കോവിഡിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ലോക്ക്ഡൗണിലാണ് രാജ്യങ്ങളെല്ലാം. ഐടി കമ്പനികളടക്കം പലരും വർക്ക് അറ്റ് ഹോം നടപ്പാക്കിയിരിക്കുകയാണ്. മെയ് മൂന്നുവരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഇനിയും ആഴ്ചകൾ വീട്ടിലിരുന്ന് തന്നെ പണിയെടുക്കേണ്ടിവരുമെന്ന് ഉറപ്പായി കഴിഞ്ഞു.

വീട്ടിലിരുന്ന ജോലി ചെയ്യുന്നത് എല്ലാവർക്കും അത്ര സുഖകരമാകണമെന്നില്ല. വീട്ടിലെയും ഓഫീസുകളിലെയും തൊഴിൽ ചുറ്റുപാടുകളിലെ വ്യത്യാസമാണ് ഇതിന് കാരണം. ലാപ് ടോപ്പ് ഉപയോഗിച്ച് മണിക്കൂറുകളോളം പണിയെടുക്കുന്നവർക്ക് ഇരിക്കുന്ന കസേര മുതൽ റൂമിലെ അന്തരീക്ഷം വരെ പ്രശ്നമായി തോന്നിയേക്കാം. ഈ സാഹചര്യത്തിലാണ് വീട്ടിൽ എങ്ങനെ നല്ലൊരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാമെന്ന് കാണിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ ചെറുവീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.

You may also like:COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും [PHOTOS]COVID 19| രോ​ഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]



യുവ സംരംഭകരായ സനൂപ്, സാദിഖ്, ജോഡ്ഫി എന്നിവരാണ് ഈ വീഡിയോയുടെ ആശയത്തിന് പിന്നിൽ. കൊറോണക്കാലത്ത് വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു അവബോധം ഉണ്ടാക്കുകയാണ് ഇവർ ലക്ഷ്യമിട്ടത്. റിതിൻ റോയ് ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഡെസ്ക്യൂ എന്റർപ്രൈസിന് വേണ്ടി ലീ വേ മീഡിയയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.



First published: April 16, 2020, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading