നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പാൽ നിറച്ച ബാത്ത് ടബിൽ കുളിച്ചു; പശുവളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

  പാൽ നിറച്ച ബാത്ത് ടബിൽ കുളിച്ചു; പശുവളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

  ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് പാൽ നിറച്ച ടബ്ബിൽ കുളിക്കുന്ന വീഡിയോ തന്റെ ടിക് ടോക്ക് അക്കൗണ്ട് വഴി ഷെയർ ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

  milk bath tub

  milk bath tub

  • Share this:
   പാൽ നിറച്ച ഒരു ബാത്ത് ടബിൽ പശു ഫാമിലെ ജീവനക്കാരൻ കുളിക്കുന്ന വീഡിയോ വൈറലായി. ഇതിന് പിന്നാലെ ജീവനക്കാരനും സഹായിയും അറസ്റ്റിലാകുകയും ചെയ്തു. തുർക്കിയിലാണ് സംഭവം. ടിക് ടോക്കിൽ വീഡിയോ വൈറലായതിന് പിന്നാലെ ട്വിറ്ററിലും അതിവേഗം വീഡിയോ ഷെയർ ചെയ്യപ്പെട്ടു.

   വീഡിയോ ക്ലിപ്പിൽ, ഒരു ഡയറി പ്ലാന്റിലെ മെറ്റൽ ടബ്ബാണ് ജീവനക്കാരൻ ബാത്ത് ടബാക്കി മാറ്റിയത്. ബാത്ത് ടബിലെ വെള്ളം ഒഴുക്കികളഞ്ഞശേഷം പാൽ നിറച്ചാണ് യുവാവ് കുളിക്കാൻ തുടങ്ങിയത്. തുർക്കിയിലെ സെൻട്രൽ അനറ്റോലിയൻ പ്രവിശ്യയായ കൊന്യയിലാണ് ഡയറി പ്ലാന്റ് സ്ഥിതിചെയ്യുന്നതെന്ന് ഹ്യൂറിയറ്റ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

   പാൽ നിറച്ച ടബ്ബിൽ കുളിച്ചത് ഫാമിലെ തൊഴിലാളി എമ്രെ സയാർ ആണെന്ന് തിരിച്ചറിഞ്ഞു.ഇയാളുടെ സുഹൃത്തായ ഉഗുർ തുർഗട്ടാണ് പാൽ നിറച്ച ടബ്ബിൽ കുളിക്കുന്ന വീഡിയോ തന്റെ ടിക് ടോക്ക് അക്കൗണ്ട് വഴി ഷെയർ ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

   സംഭവം വിവാദായതോടെ പൊലീസ് പ്ലാന്‍റ് പൂട്ടിക്കുകയും ചെയ്തു. ഉടൻ തന്നെ ഫാം ഉടമ രണ്ടു ജീവനക്കാരെയും പുറത്താക്കി. എന്നാൽ താൻ പാൽ നിറച്ച് കുളിക്കുകയായിരുന്നില്ലെന്നും സോപ്പ് വെള്ളം ഉപയോഗിച്ച് ടബ് വൃത്തിയാക്കുകയായിരുന്നുവെന്നുമാണ് എമ്രെ സയാർ പറയുന്നത്. ഏതായാലും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കോന്യയിലെ കൃഷി, വനം ഡയറക്ടറേറ്റ് മേധാവി അലി എർജിൻ പറഞ്ഞു. പ്ലാന്റ് അടച്ചുപൂട്ടാനും അധികൃതർ തീരുമാനിച്ചു. കമ്പനിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}