നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • റസ്‌ക് കഴിക്കുന്നവരാണോ? അതില്‍ അല്‍പം റിസ്‌ക് ഉണ്ടെന്ന് സോഷ്യല്‍മീഡിയ

  റസ്‌ക് കഴിക്കുന്നവരാണോ? അതില്‍ അല്‍പം റിസ്‌ക് ഉണ്ടെന്ന് സോഷ്യല്‍മീഡിയ

  വൃത്തിഹീനമായ സാഹചര്യത്തില്‍ റസ്‌ക് പാക്ക് ചെയ്യുന്നതാണ് വിഡിയോ.

  Image Instagram

  Image Instagram

  • Share this:
   എല്ലാവരും നിത്യേന ഉപയോഗിക്കുന്ന ആരോഗ്യകരമായ സ്‌നാക്കാണ് റസ്‌ക്. എന്നാല്‍ കഴിഞ്ഞദിവസം ഒരു റസ്‌ക് നിര്‍മ്മാണശാലയില്‍ നിന്നുള്ളതാണെന്ന രീതിയിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ റസ്‌ക് പാക്ക് ചെയ്യുന്നതാണ് വിഡിയോ.

   റസ്‌ക് നിര്‍മ്മാണശാലയിലെ തൊഴിലാളികളാണെന്ന് തോന്നിപ്പിന്നവരെ വിഡിയോയില്‍ കാണാം. ഇവര്‍ റസ്‌ക് പാക്ക് ചെയ്യുന്നതിനിടെ നിറച്ചുവെച്ചിരിക്കുന്ന ട്രേയില്‍ കാലുകൊണ്ട് ചവിട്ടുന്നതും റസ്‌ക് അടുക്കായി കൈയ്യില്‍ പിടിച്ച് നക്കി തുടക്കുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.
   വീഡിയോയുടെ ഉറവിടമോ ഇത് പകര്‍ത്തിയ സമയമോ ഒന്നും ഇപ്പോഴും വ്യക്തമായിട്ടില്ല. വ്യാജവീഡിയോ ആണെന്നതും സ്ഥിരീകരണമായിട്ടില്ല. ഏതായാലും വ്യാപകമായ രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് യഥാര്‍ത്ഥ വീഡിയോ ആണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

   സെമിത്തേരിയിൽ അസ്ഥികൂടത്തെ കൈയിലെടുത്ത് നൃത്തം ചെയ്ത് കന്യാസ്ത്രീ വേഷത്തിൽ ഒരു സ്ത്രീ; ചിത്രങ്ങൾ വൈറൽ

   കന്യാസ്ത്രീയുടെ വേഷം ധരിച്ച ഒരു സ്ത്രീ, നട്ടുച്ച നേരത്ത് ഒരു സെമിത്തേരിയിൽ അസ്ഥികൂടത്തെ കൈയിലെടുത്ത് നൃത്തം ചെയ്യുന്നു. ഇംഗ്ലണ്ടിലെ യോർക്ക് ഷെയറിന് അടുത്തുള്ള ഹൾ ജനറൽ സെമിത്തേരിയിലാണ് സംഭവം. വളരെ വേഗമാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. അതുവഴി കാറിൽ പോയ ആൾ പകർത്തിയ ചിത്രമെന്ന തരത്തിലാണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നൂറു കണക്കിന് ആളുകൾ ഭയപ്പാടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടത്തെ കൈയിലെടുത്ത് നൃത്തം ചെയ്ത യുവതി, പിന്നീട് ഒരു നായയുടെ ഒപ്പവും നൃത്തം ചെയ്യുന്നുണ്ട്.

   ഏതായാലും ഈ ചിത്രം അതിവേഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ഹൾ ലൈവ് പോലെയുള്ള പ്രാദേശിക മാധ്യമങ്ങളും പിന്നീട് ഡെയിലി മെയിലുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം ഇതൊരു പ്രാങ്ക് വീഡിയോ ആകാനാണ് സാധ്യതയെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു.

   അതല്ല, യുവതിയുടെ പ്രേതമാണെന്നും, മരിച്ചു പോയ മകന്‍റെ അസ്ഥികൂടം കൈയിലെടുത്ത് നൃത്തം ചെയ്യുകയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏതായാലും ഈ സംഭവത്തെ കുറിച്ച് നിരവധി കമന്‍റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. “അക്ഷരാർത്ഥത്തിൽ, ഹൈമേഴ്സ് സ്കൂളിന് എതിർവശത്തുള്ള സ്പ്രിംഗ് ബാങ്ക് പടിഞ്ഞാറ് സെമിത്തേരിയിലാണ് അവളെ കണ്ടത്. അവൾ ഒരു അസ്ഥികൂടവുമായി നൃത്തം ചെയ്യുകയായിരുന്നു.

   ഈ സമയം നിരവധി വാഹനങ്ങൾ അതുവഴി കടന്നുപോയിരുന്നു. യുവതിയെ അല്ലാതെ മറ്റാരെയും അവിടെ കണ്ടില്ലെന്നും കാർ യാത്രക്കാർ പറയുന്നു. ഒരു കാർ യാത്രികൻ അവിടെ ഇറങ്ങി. യുവതിയുടെ ചിത്രമെടുക്കുകയായിരുന്നു. ഇയാൾ യുവതിയുടെ സുഹൃത്താണോയെന്നും ചിലർ ചോദിക്കുന്നുണ്ട്. ഏതായാലും ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയാണ്.
   Published by:Jayesh Krishnan
   First published:
   )}