• HOME
  • »
  • NEWS
  • »
  • buzz
  • »
  • WORLD ELEPHANT DAY FIVE WAYS TO PROTECT ELEPHANTS MM

World Elephant Day 2021: ഇനിയും വൈകിക്കരുത്; ആനകളെ സംരക്ഷിക്കാൻ അഞ്ച് വഴികൾ

ആനകളെ സംരക്ഷിക്കാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ

ആനകളെ സംരക്ഷിക്കാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ

ആനകളെ സംരക്ഷിക്കാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ

  • Share this:
    ദശലക്ഷക്കണക്കിന് വർഷങ്ങളായി ആനകൾ ഭൂമിയിൽ ജീവിക്കുന്നു. ആഫ്രിക്കൻ ഫോറസ്റ്റ് എലഫന്റ്, ആഫ്രിക്കൻ ബുഷ് എലഫന്റ്, ഏഷ്യാറ്റിക് എലഫന്റ് എന്നീ മൂന്ന് വ്യത്യസ്ത വിഭാഗം ആനകളാണ് നമുക്കിടയിൽ ഇപ്പോൾ ജീവിക്കുന്നത്.

    എന്നാൽ ദൗർഭാഗ്യകരമെന്നോണം ആനകൾ പലപ്പോഴും നായാട്ടുകാരുടേയും മറ്റു ആനന്ദത്തിന് വേട്ടയാടുന്നവരുടെയും അതിക്രമങ്ങളുടെ ഇരയാവാറുണ്ട്. അതുപോലെ വർദ്ധിച്ചുവരുന്ന വന നശീകരണവും ആനകളുടെ നിലനിൽപ്പിന് വലിയ ഭീഷണികളാണ് ഉയർത്തുന്നത്.

    2012 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 12 ലോക ആന ദിനമായി ആചരിച്ചു പോരുന്നു. ആനകളെ സംരക്ഷിക്കുന്നതിനെ കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് പ്രധാനമായും ഈ ദിവസം കൊണ്ടുദ്ദേശിക്കുന്നത്. ആനകളെ സംരക്ഷിക്കാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങളാണ് താഴെ പറയുന്നത്.

    ആനക്കൊമ്പ് വേട്ട

    പലപ്പോഴും വേട്ടക്കാർ ആനകളെ കൊല്ലുന്നത് ആനക്കൊമ്പ് കൈവശപ്പെടുത്താനാണ്. മേശപ്പുറത്ത്‌ ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍, ശിൽപ്പങ്ങൾ, ആഭരണങ്ങൾ, പരമ്പരാഗത ചൈനീസ് മരുന്നുകൾ എന്നിവ നിർമ്മിക്കാനാണ് ആനക്കൊമ്പുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരം ആവശ്യങ്ങൾക്കായി ആനകളെ വ്യാപകമായി കൊന്നതുകാരണമാണ് ആനകളുടെ എണ്ണം കുറയാനും വംശനാശ ഭീഷണി നേരിടാനും കാരണമായത്. ഒട്ടുമിക്ക രാജ്യങ്ങളിലും ആനക്കൊമ്പിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും ചില രാജ്യങ്ങളിൽ ഇപ്പോഴും അവയുടെ ഉപയോഗം അനുവദനീയമാണ്. ആനകളെ സംരക്ഷിക്കാൻ ആനക്കൊമ്പ് ഉപയോഗിക്കാതിരിക്കൽ അത്യാവശ്യമാണ്.



    എലഫന്റ് ടൂറിസം

    കാടുകളിലെ ആന സങ്കേതം വിനോദ സഞ്ചാരികൾ സന്ദർശിക്കേണ്ടതുണ്ട്. ഇതുവഴി ലഭിക്കുന്ന വരുമാനം കൂടുതൽ ഫോറസ്റ്റ് ഗ്വാർഡുകളെ ജോലിക്ക് നിർത്താനും നായാട്ടുകാരിൽ നിന്ന് ആനകളെ സംരക്ഷിക്കാനും ഉപയോഗിക്കാവുന്നതാണ്. അതേസമയം ആനകളെ ബന്ധിച്ചിടുന്ന ടൂറിസം നല്ലതല്ല. ആനകളെ സ്വതന്ത്രമായി മേയാൻ അനുവദിക്കുന്ന രീതിയിലുള്ള ടൂറിസമാണ് വേണ്ടത്.

    പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള നായാട്ട്

    പല മൃഗ വേട്ടക്കാരും പുരസ്കാരങ്ങൾ ലഭിക്കാനായാണ് നായാട്ട് നടത്താറ്. പലപ്പോഴും നാട്ടുകാരെ രക്ഷിക്കാൻ വേണ്ടിയാണെന്നും മൃഗ സംരക്ഷണത്തിന് തങ്ങൾ എതിരല്ലെന്നുമൊക്കെയാണ് അവർ വാദിക്കാറ്. അതേസമയം, ഇത്തരം മൃഗങ്ങൾ വലിയ വേദന അനുഭവിച്ചാണ് മരണപ്പെടാറ് എന്നതാണ് സത്യം. കൂടാതെ ഇതുവഴി മരണപ്പെടുന്ന ആനകളുടെ കുഞ്ഞുങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാവുക. ഇത് അവയുടെ ജനസംഖ്യ കുറയാൻ കാരണമാകും. അതേസമയം വേട്ടക്കാർ തങ്ങളുടെ വീരഗാഥയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യും. ഇതിനെതിരെ സർക്കാർ തലത്തിൽ നിയമങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.

    സംഘടനകളെ സഹായിക്കുക

    വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് (WWF), ദി എലഫന്റ് സൊസൈറ്റി, വൈൽഡ്ലൈഫ് എസ് ഒ എസ് തുടങ്ങിയ സംഘടനകൾ, ആനകളെ സംരക്ഷിക്കാനും, ചികിത്സിക്കാനും ഇത് സംബന്ധിച്ച് ബോധവത്കരണം നടത്താനും നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സംഘടകളെ സാന്പത്തികമായി പിന്തുണക്കൽ അവരുടെ പ്രവർത്തികൾക്ക് കൂടുതൽ പ്രചോദനം നൽകും.

    മറ്റുള്ളവർക്ക് ബോധവത്കരണം

    നാം എല്ലാവരും കുടുംബാംഗങ്ങൾകും, സഹപ്രവർത്തകർക്കും, സുഹൃത്തുകൾക്കുമിടയിൽ ആനകളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങൾ ഇതിന് വൻതോതിൽ സഹായകമാകും. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സോഷ്യൽ മീഡിയയോളം സഹായകമാവുന്ന മറ്റൊരു ഉപകരണമില്ല.
    Published by:user_57
    First published:
    )}