ഇന്റർഫേസ് /വാർത്ത /Buzz / World Environment Day | മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് പൂജാരിക്കൊപ്പം മതമൈത്രിയുടെ വൃക്ഷത്തൈ നട്ട് മുനവ്വറലി തങ്ങൾ

World Environment Day | മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് പൂജാരിക്കൊപ്പം മതമൈത്രിയുടെ വൃക്ഷത്തൈ നട്ട് മുനവ്വറലി തങ്ങൾ

ക്ഷേത്രമുറ്റത്ത് മതമൈത്രിയുടെ തൈ നട്ട് മുനവ്വറലി ശിഹാബ് തങ്ങൾ

ക്ഷേത്രമുറ്റത്ത് മതമൈത്രിയുടെ തൈ നട്ട് മുനവ്വറലി ശിഹാബ് തങ്ങൾ

World Environment Day | ത്രിപുരാന്തക ക്ഷേത്ര അങ്കണത്തിലാണ് തൈ നട്ടത്

  • Share this:

ലോക പരിസ്ഥിതി ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂജാരിയ്ക്ക് ഒപ്പം തൈ നട്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മലപ്പുറം ശ്രീ ത്രിപുരാന്തക ക്ഷേത്രാങ്കണത്തിൽ ആണ് തൈ നട്ടത്. മുനവ്വർ അലി തങ്ങൾ തന്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു.

" മലപ്പുറം-കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠൻ എമ്പ്രാന്താരിക്കൊപ്പം തൈ നട്ടു. അതിന് ഞങ്ങൾ 'മൈത്രി ' എന്ന പേർ നൽകി.ആ തൈ വളർന്നൊരു വൃക്ഷമായി, പ്രകൃതി സ്നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണൽ വിരിക്കട്ടെ..."

First published:

Tags: Environment, Environment Day, Malappuram