• HOME
  • »
  • NEWS
  • »
  • buzz
  • »
  • Whisky | ലോകത്തിലെ ഏറ്റവും വലിയ വിസ്‌കിക്കുപ്പിക്ക് വില 10 കോടി രൂപ; ആറടിക്കാരൻ പോയത് ലേലത്തിൽ

Whisky | ലോകത്തിലെ ഏറ്റവും വലിയ വിസ്‌കിക്കുപ്പിക്ക് വില 10 കോടി രൂപ; ആറടിക്കാരൻ പോയത് ലേലത്തിൽ

സാധാരണ 444 ബോട്ടിൽ വിസ്കിക്കുള്ളിൽ കൊള്ളുന്ന അത്രയും വിസ്കിയാണ് ഈ ഭീമൻ ബോട്ടിലിലുള്ളത്. 68.41 ഗാലോൺസ് വിസ്കി ഈ വലിയ ബോട്ടിലിൽ കൊള്ളുമെന്നാണ് കണക്ക്.

  • Share this:
    ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്കോച്ച് വിസ്കിക്ക് (Scotch Whiskey) ലേലത്തിൽ ലഭിച്ചത് 1.375 മില്യൺ ഡോളർ (ഏകദേശം 10 കോടി രൂപ). ലേലത്തിന് വെച്ച കമ്പനിയായ ലിയോൺ ആൻറ് ടേൺബുളാണ് ഇതിൻെറ വിശദാംശങ്ങൾ പുറത്ത് വിട്ടത്. ആറടി വലിപ്പമുള്ള ഈ സ്കോച്ച് വിസ്കി ദി ഇൻട്രെപിഡ് (Intrepid) എന്ന ബ്രാൻഡിലുള്ളതാണ്. സ്ക‍ോട്ട‍്‍ലൻറിലെ മക്കാളൻ സ്പേസൈഡിൽ വെച്ചാണ് ഈ സ്കോച്ച് വിസ്കി നി‍ർമ്മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വിസ്കിയായി കഴിഞ്ഞ വർഷമാണ് ഇതിനെ ഗിന്നസ് ലോക റെക്കോർഡ് (Guinness World Record) സംഘം പ്രഖ്യാപിച്ചത്. സാധാരണ 444 ബോട്ടിൽ വിസ്കിക്കുള്ളിൽ കൊള്ളുന്ന അത്രയും വിസ്കിയാണ് ഈ ഭീമൻ ബോട്ടിലിലുള്ളത്. 68.41 ഗാലോൺസ് വിസ്കി ഈ വലിയ ബോട്ടിലിൽ കൊള്ളുമെന്നാണ് കണക്ക്.

    ഫാഹ് മായിയിലെ ഡാനിയൽ മോങ്ക് തൻെറ പിതാവ് അന്തരിച്ച സ്റ്റാൻലി മോങ്കിൻെറ സ്മരണയ്ക്കായാണ് ഈ ബോട്ടിൽ ലേലത്തിൽ വെക്കാൻ തീരുമാനിച്ചതെന്ന് ലിയോൺ ആൻറ് ടേൺബുൾ അറിയിച്ചു. ഡാനിയൽ മോങ്കും റോസ്വിൻ ഹോൾഡിങ്സും കൂടി ചേർന്നാണ് ലേലം നടത്തിയത്. ജീവിച്ചിരുന്നുവെങ്കിൽ സ്റ്റാൻലി മോങ്കിൻെറ 80ാമത് പിറന്നാൾ ആഘോഷിക്കുമായിരുന്ന ദിവസത്തിലാണ് ലേലം നടത്തിയത്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഏറെ പണം സ്വരൂപിക്കാറുണ്ടായിരുന്ന സ്റ്റാൻലി മോങ്ക് സാഹസിക യാത്രകൾ നടത്തുന്നതിലും താൽപര്യമുള്ളയാളായിരുന്നു.

    പേര് വെളിപ്പെടുത്താത്ത ഒരാളാണ് വിസ്കി ലേലത്തിൽ വാങ്ങിയത്. ഇൻട്രെപിഡ് വിസ്കിയുടെ വളരെ സ്പെഷ്യലായ മറ്റ് ചില ബോട്ടിലുകളും മിനിയേച്ചറുകളുമെല്ലാം ലേലത്തിൽ വിറ്റ് പോയിട്ടുണ്ട്. തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻറിലിൽ വിസ്കി ബോട്ടിലിൻെറ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ലിയോൺ ആൻറ് ടേൺബുൾ ലേലവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും വലിയ വിസ്കി ബോട്ടിലിന് ആദ്യദിനം തന്നെ 1.375 മില്യൺ ഡോളർ ലഭിച്ചതായി അവർ ട്വീറ്റിൽ വ്യക്തമാക്കായിട്ടുണ്ട്.


    ഇത്രയും വലിയ തുകയും മികച്ച പ്രതികരണവും ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് റോസ്വിൻ ഹോൾഡിങ്സ് ഓപ്പറേഷൻസ് ഡയറക്ടർ ജോൺ ലാൻറ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തോളമായി ഈ ഭീമൻ ബോട്ടിൽ തങ്ങൾക്ക് ഭാഗ്യവും ആവേശവും പകർന്ന് ഒപ്പമുണ്ടായിരുന്നതാണ്. പോസിറ്റീവ് എനർജി നൽകി സ്വപ്നങ്ങൾക്ക് പിറകെ നയിക്കുന്നതിൽ ഈ വിസ്കി ബോട്ടിലിന് പങ്കുണ്ടായിരുന്നുവെന്നും ജോൺ ലാൻറ് പറഞ്ഞു. 11 പേരാണ് ഈ ബോട്ടിൽ കണ്ടെത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. അവരുടെ ചിത്രങ്ങളും ബോട്ടിലിന് മുകളിൽ നൽകിയിട്ടുണ്ട്. 11 പേരോടും വലിയ കടപ്പാടുണ്ടെന്നും ജോൺ ലാൻറ് കൂട്ടിച്ചേർത്തു. സർ റാനൾഫ് ഫിയന്നസ്, സർ റോബിൻ ക്നോക്സ് ജോൺസ്റ്റൺ, ഡോ. ജെഫ് വിൽസൺ, കരൺ ഡാർക്ക് എന്നിവർ ഈ 11 എക്സ്പ്ലോറർമാരിൽ ഉൾപ്പെടുന്നു. പരിസ്ഥിതിയുമായും, ആളുകളുടെ ശാരീരിക മാനസികാരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുക ഉപയോഗപ്പെടുത്തുമെന്ന് റോസ്വിൻ ഹോൾഡിങ്സ് വ്യക്തമാക്കിയിട്ടുണ്ട്.
    Published by:Sarath Mohanan
    First published: