നിരവധി പേര്‍ക്ക് ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഫ്രഞ്ച് ഫ്രൈസ് (french fries). അതിനായി ഒരുപാട് പണം ചെലവഴിക്കേണ്ടതില്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഒരു പ്ലേറ്റ് ഫ്രഞ്ച് ഫ്രൈസിന് 15,800 രൂപയാണെന്ന് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ന്യൂയോര്‍ക്കിലെ സെറീന്‍ഡിപിറ്റി റെസ്റ്റോറന്റിലെ (serendipity restaurant) ഒരു പ്ലേറ്റ് ഫ്രഞ്ച് ഫ്രൈസിന്റെ വിലയാണിത്. ഗിന്നസ് റെക്കോര്‍ഡില്‍ (guinness world records) രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈയാണിത് (world's most expensive french fries).
ഉയര്‍ന്ന നിലവാരമുള്ളതും വില കൂടിയതുമായ ഉരുളക്കിഴങ്ങ്, വിന്റേജ് 2006 ഷാംപെയ്ന്‍, ജെല്ലി ബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ന്‍ വിനാഗിരി, ട്രഫിള്‍ ഉപ്പ്, ട്രഫിള്‍ ഓയില്‍, സ്പെഷ്യാലിറ്റി ചീസ്, ബട്ടര്‍, 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണ പൊടി എന്നിവ ഉപയോഗിച്ചാണ് ഈ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് ഈ ഫ്രഞ്ച് ഫ്രൈസിന്റെ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 26000ത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 44800 പേരാണ് വീഡിയോ കണ്ടത്.
Crème dela Crème Pommes Fritse എന്നാണ് ഈ വില കൂടിയ ഫ്രഞ്ച് ഫൈസിന്റെ പേര്. കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ് റെസ്റ്റോറന്റ് ഈ നേട്ടം കൈവരിച്ചത്. യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാന്‍ഹട്ടന്‍ ആസ്ഥാനമായുള്ള സെറീന്‍ഡിപിറ്റി 3 എന്ന റെസ്റ്റോറന്റാണ് വില കൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്. 19 ലക്ഷം രൂപ വിലയുള്ള മറ്റൊരു വിഭവവും ഈ റെസ്റ്റോറന്റില്‍ ലഭ്യമാണ്. അത് ഒരു ഡെസേർട്ട് ഐറ്റമാണ്. രുചിയേക്കാള്‍ ഉപരി വില കേട്ടാണ് ഈ വിഭവങ്ങള്‍ ഇത്രയും പ്രശസ്തമായത്.
റെസ്റ്റോറന്റിലെ ക്രിയേറ്റീവ് ഷെഫ് ജോ കാല്‍ഡെറോണ്‍, കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവ് ഷെഫ് ഫ്രെഡ്രിക് ഷോന്-കിവേര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് അതിഥികള്‍ക്കായി രുചികരമായ ഈ വിഭവം തയ്യാറാക്കിയത്. ഒരു ക്ലാസിക് അമേരിക്കന്‍ ഭക്ഷണമാണ് ഫ്രെഞ്ച് ഫ്രൈസ്. ഡോം പെരിഗണ്‍ ഷാംപെയ്ന്‍, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ന്‍ അര്‍ഡെന്‍ വിനാഗര് എന്നിവയില്‍ ഉരുളക്കിഴങ്ങ് മുക്കിയാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഇത് ഫ്രൈസിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നു.
View this post on Instagram
ചിപ്പര്ബെക് ഉരുളക്കിഴങ്ങാണ് റെസ്റ്റോറന്റില്‍ വിളമ്പുന്ന ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫ്രഞ്ച് ഫ്രൈസിനായി ഉപയോഗിക്കുന്നത്. ഫ്രൈസ് ശുദ്ധമായ കൊഴുപ്പിലാണ് വറുത്തെടുക്കുന്നത്. ട്രഫില്‍ വെണ്ണ ഉരുക്കിയാണ് ഫ്രഞ്ച് ഫ്രൈസിനൊപ്പം ലഭിക്കുന്ന മോര്‍നെ സോസ് തയ്യാറാക്കുന്നത്. സോസിന് ജേഴ്സി പശുക്കളുടെ പാലില്‍ നിന്നുണ്ടാക്കുന്ന ഓര്‍ഗാനിക് ക്രീമാണ് ഉപയോഗിക്കുന്നത്. നേരത്തെ, സെറീന്‍ഡിപിറ്റി 3യുടെ ഇന്‍സ്റ്റാഗ്രാം പേജിലും ഈ ആഢംബര ഫ്രെഞ്ച് ഫ്രൈസിന്റെ ചിത്രം പങ്കുവച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food, Guinness Record