പല തരം ആഢംഹബര വസ്തുക്കളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ, 45 ലക്ഷം രൂപയുടെ തലയിണയെ (pillow) കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വില കൂടിയ തലയിണ (world most expensive pillow) ആണിത്. നെതര്‍ലന്‍ഡില്‍ (netherlands) നിന്നുള്ള ഒരു ഫിസിയോതെറാപ്പിസ്റ്റാണ് ഈ തലയിണ നിര്‍മ്മിച്ചത്. പതിനഞ്ച് വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് തലയിണ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ നിർമാണത്തിനു പിന്നിൽ ഒരുപാട് ഗവേഷണങ്ങളും നടന്നിട്ടുണ്ട്.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഈ തലയിണയ്ക്ക് ഇത്രയും വിലയുള്ളതെന്ന് നിങ്ങള്‍ ചിന്തിച്ചു കാണും. ഈ തലയിണയില്‍ ഇന്ദ്രനീലക്കല്ലും സ്വര്‍ണ്ണവും വജ്രവും പതിച്ചതാണ് അതിനു കാരണം. അതിനുള്ളിലെ പഞ്ഞിയില്‍ റോബോട്ടിക് മില്ലിങ് മെഷീനും (robotic milling machine) ഘടിപ്പിച്ചിട്ടുണ്ട്. നാല് വജ്രങ്ങളാണ് ഇതില്‍ ഉള്ളത്.
ഒരു ബ്രാന്‍ഡഡ് ബോക്സിനുള്ളില്‍ പാക്ക് ചെയ്താണ് തലയിണ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ തലയിണ അങ്ങനെ എല്ലാവര്ക്കും ഉപയോഗിക്കാനുള്ളതല്ല. ഉറക്കക്കുറവ് ഉള്ള ആളുകള്‍ക്ക് ഈ തലയിണയില്‍ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുമെന്നാണ് ഇതിന്റെ നിര്‍മ്മാതാവ് അവകാശപ്പെടുന്നത്. വില വളരെ കൂടുതലായതിനാൽ തലയിണ മോഷ്ടിക്കപ്പെടുമെന്ന് ഭയന്ന് ഒരാള്‍ക്ക് ഉറങ്ങാനും കഴിയില്ല എന്നത് മറ്റൊരു രസകരമായ കാര്യം.
Also Read-
വിവാഹമോതിരം ഇടത് കയ്യിലെ നാലാമത്തെ വിരലിൽ അണിയുന്നത് എന്തുകൊണ്ട്? പിന്നിലെ കഥ അറിയാം
പ്രമുഖ ബ്രാന്‍ഡുകള്‍ ഒരു ലക്ഷം രൂപ വിലയുള്ള ഒരു കുട അവതരിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ബ്രാന്‍ഡുകളാണ് ഈ കുടയുടെ നിർമാണത്തിനു പിന്നിൽ. ഗുച്ചിയും അഡിഡാസും. എന്നാല്‍, ഈ കുടയുമായി മഴയത്ത് ഇറങ്ങിയാല്‍, കുടയും കുട ചൂടിയ ആളുമെല്ലാം നനഞ്ഞു കുളിക്കും.
Also Read-
53-ാം വയസിൽ പത്താം ക്ലാസ് പരീക്ഷ പാസായി വീട്ടമ്മ; അമ്മയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് മകൻ
ഗുച്ചിയും അഡിഡാസും ചേര്‍ന്ന് പുറത്തിറക്കുന്ന കുടയുടെ വില 1290 യുഎസ് ഡോളറാണ്. ഏകദേശം ഒരു ലക്ഷം രൂപ. ഒരു ചാറ്റല്‍ മഴയില്‍ നിന്ന് പോലും ഈ കുട നിങ്ങള്‍ക്ക് സംരക്ഷണം നല്‍കില്ല. നല്ല വെയിലത്ത് ഈ കുട ചൂടിയാല്‍ എല്ലാ കുടകളേയും പോലെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാം എന്നത് മാത്രമാണ് ഉപയോഗം. സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ കുട പ്രധാനമായും സഹായിക്കുന്നത്. അല്ലെങ്കില്‍ ഒരു ഭംഗിക്ക് ചൂടി നടക്കാം എന്നു മാത്രം. അതുമല്ലെങ്കിൽ ഗുച്ചി എന്ന ലോക പ്രശസ്ത ബ്രാന്‍ഡ് അഡിഡാസുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ഒരു ലക്ഷം രൂപ വിലയുള്ള കുടയാണ് കയ്യിലുള്ളതെന്ന ഗമയില്‍ നടക്കാം. പ്രധാനമായും സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് ഈ കുട പുറത്തിറക്കുന്നത്. കുടയുടെ ഹാന്‍ഡില്‍ 'ജി' ആകൃതിയിലാണ്. കുടശീലയിൽ ഗുച്ചിയുടേയും അഡിഡാസിന്റേയും ലോഗോ പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ കുടയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. കുടയുടെ മിനിമം പ്രയോജനം പോലും ഇല്ലാതെ എന്തിനാണ് ഇത്രയധികം രൂപയ്ക്ക് കുട പുറത്തിറക്കുന്നത് എന്താണ് പ്രധാന ചോദ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.