• HOME
  • »
  • NEWS
  • »
  • buzz
  • »
  • World's Oldest Man | വയസ്സ് 113; ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി; ആയുസിന്റെ രഹസ്യം പറഞ്ഞ് വെനസ്വേലക്കാരൻ

World's Oldest Man | വയസ്സ് 113; ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി; ആയുസിന്റെ രഹസ്യം പറഞ്ഞ് വെനസ്വേലക്കാരൻ

എല്ലാ കുടുംബാംഗങ്ങളോടൊപ്പവും അടുത്ത സുഹൃത്തുക്കളോടൊപ്പവും അടുത്ത ജന്മദിനം ആഘോഷമാക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍

  • Share this:
വെനസ്വേലക്കാരനായ ജുവാന്‍ വിസെന്റെ പെരെസിനെ (juan cicente perez) ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി (പുരുഷന്‍) ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (guinness world records) ഔദ്യോഗികമായി അംഗീകരിച്ചു. ഇന്നത്തെ കണക്കനുസരിച്ച്, അദ്ദേഹത്തിന് 112 വയസ്സും 11 മാസവും 22 ദിവസവും തികയും. അദ്ദേഹത്തിന്റെ 113-ാം ജന്മദിനം അടുത്തിരിക്കുകയാണ്. ജുവാന്റെ ഒരു വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. താന്‍ എത്രകാലം കൂടി ജീവിക്കുമെന്ന ചോദ്യത്തിന്, ഏകദേശം 10 വര്‍ഷമെങ്കിലും ഉണ്ടാകുമെന്ന് ജുവാന്‍ പറയുന്നു. ആളുകള്‍ അധികമായി മദ്യം കഴിക്കരുതെന്നും അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ഈ വര്‍ഷം ജനുവരി 18 ന് 113 വയസും 341 ദിവസവും പ്രായമുള്ള സ്പെയിനിലെ സാറ്റുണിനോ ഡി ലാ ഫ്യൂന്റെ ഗാര്‍സിയയുടെ മരണത്തെത്തുടര്‍ന്നാണ് ജുവാന്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി (പുരുഷന്‍) എന്ന പദവി നേടിയത്.

1909 മെയ് 27 ന് വെനസ്വേലയിലെ താച്ചിറ (Tachira) യിലാണ് ജുവാന്‍ ജനിച്ചത്. മാതാപിതാക്കളുടെ ഒമ്പതാമത്തെ കുട്ടിയായിരുന്നു അദ്ദേഹം. അഞ്ചാം വയസ്സില്‍ അദ്ദേഹം പിതാവിനോടും സഹോദരങ്ങളോടും ഒപ്പം കൃഷി ചെയ്യാന്‍ തുടങ്ങി. കരിമ്പ്, കാപ്പി എന്നിവയുടെ വിളവെടുപ്പിലും അദ്ദേഹം പിതാവിനെ സഹായിച്ചിരുന്നു. അധികകാലം ഔപചാരിക വിദ്യാഭ്യാസം നേടാനായില്ലെങ്കിലും വായനയുടെയും എഴുത്തിന്റെയും അടിസ്ഥാനപാഠങ്ങള്‍ അദ്ദേഹം പഠിച്ചിരുന്നു. 1948-ല്‍ കാരിക്യൂനയില്‍ ഷെരീഫായി (sheriff). ഇവിടെ ഭൂമി, കുടുംബ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. പത്ത് വര്‍ഷത്തോളം അദ്ദേഹം അവിടെയാണ് ജോലി ചെയ്തത്.




അതിനിടയില്‍, അദ്ദേഹം വീണ്ടും കൃഷി ചെയ്യാന്‍ തുടങ്ങി. 1937-ല്‍ എഡോഫിന ഡെല്‍ റൊസാരിയോ ഗാര്‍സിയയെ വിവാഹം കഴിച്ചു. 60 വര്‍ഷം ഇരുവരും ഒരുമിച്ച് താമസിച്ചു. 1997-ല്‍ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. ആറ് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ഉൾപ്പെടെ 11 കുട്ടികളും ഇവർക്കുണ്ട്. അദ്ദേഹത്തിന്റെ ബാല്യകാലവും വിവാഹവും സഹോദരങ്ങളുടെയും മക്കളുടെയും പേരക്കുട്ടികളുടെയും പേരുകളും ജുവാന് ഇപ്പോളും നല്ല ഓര്‍മയുണ്ട്. 2019ല്‍ ജുവാന്‍ തന്റെ 110-ാം ജന്മദിനം ആഘോഷിച്ച് വെനസ്വേലയിലെ ആദ്യത്തെ പുരുഷ സൂപ്പര്‍സെന്റിനേറിയനായി (supercentenarian).

Also Read- Gucci-Adidas Umbrella| ഒരു ലക്ഷം രൂപ വിലയുള്ള കുട; പക്ഷേ മഴയത്ത് ചൂടിയാൽ നനയും!

കഠിനാധ്വാനം ചെയ്യുക, അവധി ദിവസങ്ങളില്‍ വിശ്രമിക്കുക, നേരത്തെ ഉറങ്ങുക, ദൈവത്തെ സ്‌നേഹിക്കുക, എപ്പോഴും ദൈവത്തെ നിങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കുക, എന്നീ കാര്യങ്ങളാണ് തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്നാണ് ജുവാന്‍ പറയുന്നത്. തന്റെ എല്ലാ കുടുംബാംഗങ്ങളോടൊപ്പവും അടുത്ത സുഹൃത്തുക്കളോടൊപ്പവും അടുത്ത ജന്മദിനം ആഘോഷമാക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍.

2.8 ലക്ഷത്തിലധികം പേരാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പങ്കുവെച്ച വീഡിയോ കണ്ടത്. നിരവധി പേര്‍ ജുവാന് അഭിനന്ദനം അറിയിച്ചു. '' ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പപ്പയ്ക്ക് ജന്മദിനാശംസകള്‍'', '' ജുവാന്‍ വിസെന്റെയുടെ 113-ാം ജന്മദിനത്തിന് 10 ദിവസങ്ങള്‍ മാത്രം. തന്റെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം അദ്ദേഹം ഈ നേട്ടം ആഘോഷിക്കും'' എന്നിങ്ങനെയായിരുന്നു കമന്റുകള്‍.
Published by:Rajesh V
First published: