HOME » NEWS » Buzz » WORLD S SMALLEST SAINT 1 5 FEET TALL NAGA SADHU GRABS EYEBALLS AT KUMBH MELA AA

'ലോകത്തെ ഏറ്റവും ചെറിയ സന്യാസി': കുംഭമേളയിൽ ശ്രദ്ധേയനായി 1.5 അടി നീളമുള്ള ‘നാഗ സാധു’

'ലോകത്തെ ഏറ്റവും ചെറിയ സന്യാസി': കുംഭമേളയിൽ ശ്രദ്ധേയനായി 1.5 അടി നീളമുള്ള ‘നാഗ സാധു’

News18 Malayalam | news18-malayalam
Updated: April 1, 2021, 1:00 PM IST
'ലോകത്തെ ഏറ്റവും ചെറിയ സന്യാസി': കുംഭമേളയിൽ ശ്രദ്ധേയനായി 1.5 അടി നീളമുള്ള ‘നാഗ സാധു’
നാരായണ്‍ നന്ദ് ഗിരി മഹാരാജ്
  • Share this:
കേവലം 18 ഇഞ്ച് മാത്രം നീളുമുള്ള ഒരു സന്യാസിയാണ് ഇപ്പോൾ ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ സംഗമിക്കുന്ന മത ആഘോഷമായ കുംഭമേളയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. നീളമുള്ള പിരിക്കുന്ന രീതിയിലുള്ള മുടിയുള്ള (dreadlocked) ഈ ‘നാഗ സാധു’ ലോകത്തെ ഏറ്റവും ചെറിയ ഹിന്ദു സന്യാസിയാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. മങ്ങിയ കണ്ണുകളുള്ള ഇദ്ദേഹത്തിന്റെ കൈയിൽ എപ്പോഴും ഒരു ജപമാല ഇരിക്കുന്നത് കാണാം.

55 വയസ്സ് പ്രായമുള്ള നാരായണ്‍ നന്ദ് ഗിരി മഹാരാജ് എന്ന ഈ സന്യാസി വടക്ക൯ തീർത്ഥാടന നഗരമായ ഹരിദ്വാറിലെത്തുന്ന ഭക്തർക്കിടയിലെ പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. വെറും 18 കിലോഗ്രാം ഭാരമുള്ള നന്ദ് ഗിരി മഹാരാജിന് നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ സാധിക്കില്ല എന്നതാണ് ശ്രദ്ധേയം. അദ്ദേഹത്തിന്റെ ശിഷ്യനായ ഉമേഷാണ് അദ്ദേഹത്തിന് വേണ്ട ആവശ്യങ്ങളൊക്കെ നിറവേറ്റി പരിപാലിച്ചു പോരുന്നത്.

Also Read മാർവെൽ, ഡി സി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ

“ആളുകൾ ഇദ്ദേഹത്തിന്റെ അടുത്ത് അനുഗ്രഹങ്ങൾ തേടി വരാറുണ്ട്. വളരെ നല്ല അനുഭവമാണ് അവർക്കുണ്ടാവാറ്.… പല ഭക്തരും സെൽഫി ആവശ്യപ്പെട്ട് വരാറുണ്ട്.. അവർ പ്രാർത്ഥിക്കും,” തന്റെ ഗുരുവിനെ പറ്റി ഉമേഷ് പറയുന്നു.

നന്ദ് ഗിരി മഹാരാജിന് പുറമേ മാലയിൽ പൊതിഞ്ഞ മറ്റൊരു സന്യാസിയും ഇവിടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. സന്യാസിയുമായി സംവദിക്കാനുള്ള ജീവിതത്തിലെ അമൂല്യ നിമിഷമാണ് ഇത് എന്നു കരുതുന്ന ഭക്തർ ഇദ്ദേഹത്തെ കാണാനും അനുഗ്രഹങ്ങൾ തേടാനും തിരക്കു കൂട്ടുന്നുണ്ട്.

ഹിന്ദു ദൈവമായ ശിവനെ ആരാധിക്കുന്ന ഭക്തർ അഖാരെ എന്ന വിശ്വാസ രീതിയാണ് പി൯തുടർന്നു പോരുന്നത്. വിദൂര സ്ഥലങ്ങളിലുള്ള ഗുഹകളിലൊക്കെ താമിസിക്കുന്ന ഇവർ കുംഭമേളക്ക് വേണ്ടി മാത്രമാണ് പുറത്തിറങ്ങാറ്. നാല് വ്യത്യസ്ഥ നഗരങ്ങളിലായി മൂന്ന് വർഷത്തിലൊരിക്കൽ എന്ന രീതിയിലാണ് കുംഭമേള നടക്കാറ്.

ഈ യോഗികളിൽ അധികം പേരും ചെറു പ്രായത്തിൽ തന്നെ സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നവരാകും. കൗമാര പ്രായത്തിൽ കുടുംബവും സന്പത്തുമൊക്കെ ഉപേക്ഷിച്ച് ശിവ ഭവമാന്റെ വിളി കേട്ട് പുറപ്പെടുന്നവരാണിവർ. ശിവന്റെ കാൽപ്പാട് പിന്തുടരുന്ന ഈ ഭക്തർ തങ്ങളുടെ മുഴു ജീവിതം പ്രാർത്ഥനകളിലായി ചെലവഴിക്കുന്നവരാണ്.

കുടുംബക്കാരെയും സുഹൃത്തുകളെയും ഉപേക്ഷികുന്ന ഇവർ മറ്റു നാഗമാരുടെ കൂടെ ഗാഢമായ ധ്യാനത്തിലും, യോഗയിലും മറ്റു മത ആചാരങ്ങളിലുമായി കഴിച്ചു കൂട്ടുകയാണ് പതിവ്. ആത്മീയതയുടെ ഏറ്റവും ഉയർന്ന രൂപമാണിത്.

ആറു വർഷത്തെ വിവാഹമില്ലാത്ത ജീവിതം, 12 വർഷത്തെ ശിവ ഭഗവാനോടുള്ള ശക്തമായ പ്രാർത്ഥന തുടങ്ങിയവ കഴിഞ്ഞാൽ മാത്രമേ ഒരാളെ നാഗ എന്ന പദവി നൽകി ആദരിക്കുകയുള്ളൂ.
Published by: Aneesh Anirudhan
First published: April 1, 2021, 11:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories