• HOME
  • »
  • NEWS
  • »
  • buzz
  • »
  • WORLDS LARGEST POOP ON DISPLAY AT A MUSEUM MM

അതും പ്രദർശനത്തിന്! ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം മ്യൂസിയത്തിൽ

20 സെന്റിമീറ്റർ നീളവും അഞ്ച് സെന്റിമീറ്റർ വീതിയുമുള്ള മനുഷ്യ വിസർജ്ജ്യം പ്രദർശനത്തിന്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം യുകെയിലെ മ്യൂസിയത്തിൽ. ശാസ്ത്രജ്ഞർ വിലയേറിയ ബ്രിട്ടീഷ് രത്നമെന്ന് വിളിക്കുന്ന ഈ വിസർജ്യം ഇംഗ്ലണ്ടിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലാഡ്ബൈബിളിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 20 സെന്റിമീറ്റർ നീളവും അഞ്ച് സെന്റിമീറ്റർ വീതിയുമുള്ള ഈ മനുഷ്യ വിസർജ്ജ്യം ഒൻപതാം നൂറ്റാണ്ടിലേതാണ്.

    ജോർവിക്കിലെ ഒരു കടൽ സഞ്ചാരിയുടേതാണ് ഈ വിസർജ്യമെന്നാണ് വിവരം. ഇപ്പോൾ യോർക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്. ലോയ്ഡ്സ് ബാങ്ക് കോപ്രോലൈറ്റ് എന്നും ഈ വിസർജ്യത്തെ വിളിക്കാറുണ്ട്. 1972 ൽ പുരാവസ്തു ശാസ്ത്രജ്ഞർ യോർക്കിലെ ഇന്നത്തെ ലോയ്ഡ്സ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ഈ വിസർജ്ജ്യം കണ്ടെത്തിയത്. ഇപ്പോൾ യോർക്ക് ആർക്കിയോളജിക്കൽ റിസോഴ്‌സ് സെന്ററിലാണ് വിസർജ്ജ്യം സൂക്ഷിച്ചിരിക്കുന്നത്.

    പ്രധാനമായും മാംസവും ബ്രഡും അടങ്ങിയ ഭക്ഷണക്രമത്തിലൂടെ പുറത്തു വന്ന അവശിഷ്ടമാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വയറിന് അസുഖം ബാധിച്ചതിന്റെ ഫലമായി പുറത്തു വന്ന വിസർജ്ജ്യമാണിതെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. കുറച്ച് ദിവസമായി മലവിസർജനം നടത്താതിരുന്നതിന് ശേഷം പുറത്തു വന്ന അവശിഷ്ടമായിരിക്കാമിതെന്നും ഗവേഷകർ പറയുന്നു.

    2003ൽ ഈ റെക്കോർഡ് വിസർജ്ജ്യത്തിന് ഒരു അപകടം സംഭവിച്ചിരുന്നു. യോർക്ക് ആർക്കിയോളജിക്കൽ റിസോഴ്‌സ് സെന്ററിലെത്തിയ ഒരു സ്‌കൂൾ സംഘത്തിലെ അദ്ധ്യാപകന്റെ കൈയിൽ നിന്ന് വിസർജ്യം മനപ്പൂർവമല്ലാതെ താഴെ വീണു. ഇതോടെ അവശിഷ്ടം മൂന്ന് കഷണങ്ങളായി തകർന്നു പോയി. എന്നാൽ ഇത് പഴയ രൂപത്തിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. (ചിത്രം ചുവടെ)



    യോർക്കിൽ നിന്ന് കണ്ടെത്തിയത് കൊണ്ട് തന്നെ ഈ മലവിസർജ്യം ഒരു കടൽ സഞ്ചാരിയുടേതാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജോർവിക് എന്നറിയപ്പെടുന്ന ഈ പ്രദേശം പണ്ട് കടൽ സഞ്ചാരികളുടെ സെറ്റിൽമെന്റ് ആയിരുന്നു. കടൽത്തീരത്തുള്ള നോർസ് ജനതയെക്കുറിച്ച് വൈക്കിംഗ്സ് എന്ന ടിവി സീരീസിൽ ചിത്രീകരിച്ചിട്ടുണ്ട്.

    ഏതാനും മാസങ്ങൾക്ക് മുമ്പ് ഈജിപ്തിലെ പുരാവസ്തു ഗവേഷകർ 5000 വർഷങ്ങൾക്ക് മുമ്പുള്ള ബ്ര്യൂവറി കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് ലിറ്റർ ബിയർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ബ്ര്യൂവറിയാണ് ഈജിപ്തിലെ അബിഡോസിൽ ഗവേഷകർ കണ്ടെത്തിയത്. ബിസി 3100ൽ നർമെർ ഭരണാധികാരിയുടെ കാലത്ത് ഉപയോഗിച്ചിരുന്നതാണ് ബ്ര്യൂവറിയെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 2015 ലും ഈജിപ്തുകാർ ബിയർ ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചിരുന്ന 5,000 വർഷം പഴക്കമുള്ള മൺപാത്രങ്ങൾ ടെൽ അവീവിൽ നിന്നും കണ്ടെത്തിയിരുന്നു.

    ഈജിപ്ഷ്യൻ അമേരിക്കൻ ഗവേഷകനായ ഡോ. മാത്യു ആദംസിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. പൗരാണിക ഈജിപ്തിലെ ആദ്യകാല രാജാക്കന്മാരുടെ മരണാനന്തര ചടങ്ങുകളിൽ വിതരണം ചെയ്യാനുള്ള മദ്യമാണ് ഇവിടെ ഉത്പാദിപ്പിച്ചതെന്നാണ് കരുതപ്പെടുന്നതെന്ന് മാത്യു ആദംസ് പറയുന്നു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷകനാണ് മാത്യു ആദംസ്.

    Keywords: Poop, UK Museum, Human, Viking Man, വിസർജ്ജ്യം, യുകെ മ്യൂസിയം, മനുഷ്യൻ, കടൽ സഞ്ചാരി
    Published by:user_57
    First published:
    )}