ഏകാകിയായ ആ മനുഷ്യന്‍ ഇപ്പോഴും ആമസോണ്‍ കാടുകളിലുണ്ട്; മരം മുറിക്കുന്ന ദൃശ്യം വൈറല്‍

News18 Malayalam
Updated: July 22, 2018, 1:59 PM IST
ഏകാകിയായ ആ മനുഷ്യന്‍ ഇപ്പോഴും ആമസോണ്‍ കാടുകളിലുണ്ട്; മരം മുറിക്കുന്ന ദൃശ്യം വൈറല്‍
  • Share this:
ബ്രസീല്‍: ആമസോണ്‍ കാടുകളില്‍ ഏകാകിയായി ജീവിക്കുന്ന മനുഷ്യന്റെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബ്രസീലിയന്‍ സര്‍ക്കാര്‍ ജീവനക്കാരാണ് ഏകാകിയായ ഈ മനുഷ്യന്റെ വീഡിയോ പകര്‍ത്തിയത്.

ആമസോണ്‍ വനാന്തരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ ഗോത്രവിഭഗത്തില്‍പ്പെട്ടയാളാണ് വീഡിയോയില്‍ ഉള്ളത്. ഇദ്ദേഹത്തിന് 50 വയസോളം പ്രായമുണ്ടെന്നാണാണ് നിഗമനം.
ഏകാകിയായ ഈ മനുഷ്യന്‍ ആരോഗ്യവാനാണെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോടാലി ഉപയോഗിച്ച് മരം മുറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഏറെ ദൂരെ നിന്നാണ് ഇവ പകര്‍ത്തിയിരിക്കുന്നത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചതു പോലുള്ള കോടാലി ഉപയോഗിച്ചാണ് മരം മുറിക്കുന്നതെന്ന് ദൃശ്യങ്ങലില്‍ നിന്ന് വ്യക്തമായതായി ബ്രസീലിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷെ ഇദ്ദേഹം കാട്ടിനുള്ളില്‍ എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്താനായിട്ടില്ല.

1996 മുതല്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. 2018 മെയ് മാസം വരെ ഈ മനുഷ്യനെ വനത്തില്‍ കണ്ടതായി സംഘടന വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ ഗോത്രത്തില്‍പ്പെട്ട മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ആ ഗോത്രത്തിലെ അവസാന മനുഷ്യനാണെന്നാണ് കരുതുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍