HOME » NEWS » Buzz » WORLDS LONGEST LUNCH SERVED ON HALF KILOMETRE LONG TABLE GH

എല്ലാരും ഇരുന്നല്ലോ, അല്ലേ? അരകിലോമീറ്റർ നീളത്തിൽ തീന്മേശയിൽ ഭക്ഷണമൊരുക്കി മെൽബൺ

'World's Longest Lunch' Served on Half-Kilometre-long Table | ഭക്ഷണത്തോടും വീഞ്ഞിനോടുമുള്ള ഭ്രമത്തിന് പണ്ടേ പേരുകേട്ടവരാണ് മെല്‍ബണ്‍ നഗരവാസികള്‍

News18 Malayalam | news18-malayalam
Updated: March 30, 2021, 4:10 PM IST
എല്ലാരും ഇരുന്നല്ലോ, അല്ലേ? അരകിലോമീറ്റർ നീളത്തിൽ തീന്മേശയിൽ ഭക്ഷണമൊരുക്കി മെൽബൺ
വിരുന്നിന്റെ ദൃശ്യം
  • Share this:
ഭക്ഷണത്തോടും വീഞ്ഞിനോടുമുള്ള ഭ്രമത്തിന് പണ്ടേ പേരുകേട്ടവരാണ് മെല്‍ബണ്‍ നഗരവാസികള്‍. ഇനി അക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തെളിവ് ആവശ്യമുണ്ടെങ്കില്‍, അവര്‍ ഒരു തവണയെങ്കിലും വര്‍ഷാവര്‍ഷം നടക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുത്തു നോക്കിയാല്‍ മതി.

ഇവിടെ നിരത്തിയിട്ടിരിക്കുന്ന മേശകളുടെയോ കസേരകളുടെയോ എണ്ണം ആരും കണക്കാക്കില്ല. വലിയൊരു കൂട്ടം ആളുകള്‍ അടുത്തടുത്തായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, അതിനായി ഏകദേശം അര കിലോമീറ്റര്‍ നീളമുള്ള തീന്‍മേശ ഒരുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു ഒത്തുചേരലാണ് ഈ ആഘോഷം ലക്ഷ്യം വെക്കുന്നതും. മാര്‍ച്ച് മാസത്തില്‍ നടന്ന മെല്‍ബണിലെ വേള്‍ഡ്‌സ് ലോങെസ്റ്റ് ലഞ്ചില്‍ (ഡബ്ല്യുഎല്‍എല്‍) വിളമ്പിയ 'ത്രീ കോഴ്സ്' ഭക്ഷണം കഴിച്ചത് 1,600 ആളുകളാണ്.

ഓരോ വര്‍ഷവും അരങ്ങേറുന്ന ഈ ഗ്രാന്‍ഡ് ഭക്ഷണ കാര്‍ണിവലിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നവരേറെയുണ്ട്. 1993 മുതല്‍ മെല്‍ബണ്‍ ഫുഡ് & വൈന്‍ ഫെസ്റ്റിവലിന്റെ (എംഎഫ്ഡബ്ല്യുഎഫ്) ഭാഗവുമാണിത്.

സ്റ്റെഫാനി അലക്‌സാണ്ടര്‍ (ഷെഫ്, എഴുത്തുകാരി, സ്റ്റെഫാനി അലക്‌സാണ്ടര്‍ കിച്ചന്‍ ഗാര്‍ഡന്‍ ഫൗണ്ടേഷന്‍റെ സ്ഥാപക), ജാക്ക്വെസ് റെയ്മണ്ട് (ഷെഫ്-റെസ്റ്റോറേറ്റര്‍), ഫിലിപ്പെ മൗച്ചല്‍ (ഫിലിപ്പെ ഷെഫ്-റെസ്റ്റോറേറ്റര്‍ ) എന്നിവരെയായിരുന്നു ഈ വര്‍ഷത്തെ ഡബ്ല്യുഎല്‍എല്ലിന് രുചിയും രൂപവും നല്‍കുന്നതിന് ചുമതലപ്പെടുത്തിയിരുന്നത്.

ഈ മൂന്ന് പാചക വിദഗ്ധരുടെ കരവിരുതില്‍ വിരിഞ്ഞ ആരേയും കൊതിപ്പിക്കുന്ന ഉച്ചഭക്ഷണത്തിന് അലങ്കാരമായി വൈന്‍, ബിയര്‍, കോഫി എന്നിവയും ഉണ്ടായിരുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടുന്ന ലോകത്തിന് ഒരു ദുഃസ്വപ്‌നം പോലുള്ള നാളുകളാണ് കടന്നുപോകുന്നത്. ഇതില്‍ നിന്നും ആശ്വാസമെന്നോണം ഭക്ഷണപ്രിയരായ 1,500 ലധികം പേര്‍ക്ക് രുചികരമായ ആഹാരം കഴിക്കാനുള്ള അവസരം എന്നതിലുപരി ഒന്നിച്ചിരുന്ന് സംസാരിക്കാനും സംഗീതം കേള്‍ക്കാനുമുള്ള ഒരു ആഘോഷം കൂടിയായിരുന്നു മേള. എന്നിരുന്നാലും കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ക്ക് ഉറപ്പുവരുത്താനായി.തൊട്ടടുത്ത ദിവസത്തെ മെല്‍ബണ്‍ വേള്‍ഡ് ലോങെസ്റ്റ് ബ്രഞ്ച് (ഡബ്ല്യുഎല്‍ബി) ഉദ്ഘാടനം ചെയ്യാന്‍ വന്നത് കഫെ കുലപതി നഥാന്‍ ടോള്‍മാനും ലൂണ്‍ ക്രോയിസന്‍റേരിയുടെ പേസ്ട്രി രാജ്ഞി കേറ്റ് റീഡും ആണ്.

185 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 10,220 രൂപ) വിലയുള്ള ഈ വിരുന്നില്‍ ഒരു ഗ്ലാസ് വൈന്‍, മൂന്ന് കോഴ്സുകള്‍, ഒരു ബാച്ച് ചൂട് കോഫി, 75 ഗ്രാം ട്യൂബ് മക്ക സൂപ്പര്‍സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് മണി കണ്‍ട്രോള്‍.കോം റിപ്പോര്‍ട്ട് ചെയ്തു.

ഒരിക്കല്‍ കഴിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നായി മാറും ഡബ്ല്യുഎല്‍എല്‍ എന്നതാണ് ഇതുവരെയുള്ള അനുഭവം. അടുത്ത തവണത്തെ വമ്പന്‍ ലഞ്ചിനും ബ്രഞ്ചിനുമായുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പാണ് അവര്‍ക്കിനിയുള്ള ഒരു വര്‍ഷം.

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭക്ഷണ കുതുകികള്‍ക്ക് ഈ നഗരം സ്വര്‍ഗ തുല്യമാണെന്നതാണ്. 1920 കളിലെ പാനീയങ്ങള്‍ മാത്രം വിളമ്പുന്ന ഒരു റസ്‌റ്റോറന്‍റ് സങ്കല്‍പ്പിച്ച് നോക്കൂ: നിഗ്രോണിസ്, അമേരിക്കാനോസ്, ബ്രൂക്ലിന്‍സ്, അമരോ അമേരിക്കനോസ് എന്നിങ്ങനെ നിരവധിയാണ്. ഇത്തരം ഡ്രിങ്ക്‌സിന് ലോക പ്രശസ്തമാണ് ബാര്‍ അമേരിക്കാനോ. എന്നാല്‍ നിങ്ങള്‍ക്ക് അവിടെ ഇരിക്കാന്‍ കഴിയില്ല, അതെ, അതൊരു ഒരു സ്റ്റാന്‍ഡിംഗ് ബാറാണ്.

ഇനി പ്രഭാതഭക്ഷണത്തിന്, ഗ്രാന്‍ഡ് ഹയാറ്റിന്‍റെ കോളിന്‍സ് കിച്ചണിലേക്ക് പോകാം. ഗൗര്‍മെറ്റ് ട്രാവലര്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം മികച്ച ഹോട്ടല്‍ പ്രഭാതഭക്ഷണമായി റേറ്റു ചെയ്തതാണിത്. ഇതിലൊന്നും ഒതുങ്ങുന്നതല്ല മെല്‍ബണിന്‍റെ ഭക്ഷണ പുരാണങ്ങള്‍.

Tags: FOOD, FOOD FESTIVAL, LONGEST LUNCH, MELBOURNE, WINE, World’s Longest Lunch, WLL, വേള്‍ഡ്‌സ് ലോങെസ്റ്റ് ലഞ്ച്, ഡബ്ല്യുഎല്‍എല്‍, ഭക്ഷണം, മെല്‍ബൺ, വൈന്‍, ഫുഡ് ഫെസ്റ്റിവല്‍
Published by: user_57
First published: March 30, 2021, 4:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories